നിറങ്ങള്‍ പരസ്പരം പീച്ചി രസിക്കുന്ന ജനകീയ ആഘോഷം എന്നതിലുപരി പ്രധാനപ്പെട്ട പൂജകളും ഹോളി നാളില്‍ നടക്കുന്നു.
കുഞ്ഞുകുട്ടികളടക്കം സകല സ്ത്രീ പുരുഷന്മാരും അന്ന് ഹോളീപൂജ നടത്തുന്നു. പൂജ-കഴിഞ്ഞ് ഹോളീ വിഗ്രഹം ദഹിപ്പിക്കുന്നു. ഈ പക്ഷം മുഴു വന്‍ വ്രതമനുഷ് ഠിക്കുന്നത് വളരെ വിശേഷമാണ്.
ഹോളി ദിവസം രാവിലെ കുളി കഴിഞ്ഞ് ആദ്യമായി ഹനുമാന്, ഭൈരവന് മുതലായ ദേവതാ പൂജ-കള്‍ നടത്തുന്നു. പിന്നീട് അതില്‍ ജ-ലം, അരി,പൂവ്, പ്രസാദം, രോലി, ചന്ദനം, കുങ്കുമം, നാളീകേരം തുടങ്ങിയവ അര്‍പ്പിക്കുന്നു. ദീപം കൊണ്ട് ആരതി നടത്തിയിട്ട് ദണ്ഡനമസ്കാരം ചെയ്യുക.
പിന്നീട് രോലി കൊണ്ട് എല്ലാവരെയും പൊട്ടുതൊടുവിക്കുക. തുടര്‍ന്ന് ഇഷ്ടദേവതാ പൂജ- നടത്തുക. പിന്നീട് അല്പം എണ്ണ കുട്ടികളുടെ കൈയില്‍ തൊടുവിച്ച് നാല്കവലയില് ഭൈരവന്റെ നാമത്തില്‍ ഒരു ഇഷ്ടിക വച്ച് അതില്‍ തൊടുവിക്കുക.
ആര്‍ക്കെങ്കിലും ആണ്‍കുട്ടി ഉണ്ടാവുകയോ ആണ്മകന്റെ കല്യാണം നിശ്ഛയിക്കുകയോ ചെയ്തുവെങ്കില്‍ അയാള്‍ ഹോളി ദിവസം സമര്‍പ്പണം നടത്തണം. അതില്‍ തളികയില്‍ ചാണകം കൊണ്ട് ഉണ്ടാക്കിയ പതിമൂന്നു പാക്കുമാലയും വയ്ക്കുക. അതില്‍ കൈവിടര്‍ത്തി വന്ദിച്ച് സ്വന്തം ശ്വശ്രുവിന്റെ പാദങ്ങളില്‍ സമര്‍പ്പിക്കണം. പാക്കുമാല സ്വന്തം ഭവനത്തില്‍ തൂക്കിയിടണം.
ഈ ദിവസം വിശിഷ്ടഭക്ഷ്യ സാധനങ്ങള്‍, മിഠായി, ഉപ്പു മാത്രം ചേര്‍ത്ത പലഹാരം മുതലായവ ഉണ്ടാക്കണം. പിന്നീട് എല്ലാ വസ്തുക്കളും കുറേശ്ശെ ഒരു താലത്തില്‍ വച്ച് ദേവതാ സങ്കല്പത്തോടെ എടുത്ത് ബ്രാഹ്മണ സ്ത്രീക്കു കൊടുക്കണം. ദേവന് നിവേദിച്ചു കഴിഞ്ഞ് ആഹാരം കഴിക്കാം.