ഹോളി തമാശകള്‍
ചിരിക്കുക.... ചിരിപ്പിക്കുക. അറിയുക.... പറയുക
ചിരിക്കാനും ചിരിപ്പിക്കാനുമുള്ള കഴിവ് ഒരു കലയാണ് . ഹോളി ആഘോഷങ്ങള്‍ കളിയും ചിരിയും തമാശയും നിറഞ്ഞതാണ്. തിരഞ്ഞെടുത്ത കുറെ തമാശകളിതാ..... തീര്‍ച്ചായായും ഇവ നിങ്ങളെ ചിരിപ്പിക്കാനും രസിപ്പിക്കും.
ഒരു ഹോട്ടിലിന്‍റെ പുറത്ത് ഒരു ബോര്‍ഡ് തൂക്കിയിട്ടുണ്ടായിരുന്നു. ""ഇവിടെ നിങ്ങള്‍ക്കിഷ്ടപ്പെട്ട ആഹാരം ഇഷ്ടം പോലെ കഴിക്കാം. ബില്‍ നിങ്ങളുടെ പൗത്രന്‍ അടച്ചുകൊള്ളും''.
ഇതു കണ്ടിട്ട് തന്‍റെ കൂട്ടുകാരെയും കൂട്ടി അവിടെനിന്നും ധാരാളം ആഹാരം കഴിച്ചശേഷം വലിയൊരു തുകയ്ക്കുള്ള ബില്‍ കണ്ടപ്പോള്‍ വളരെ ശാന്തനായി പറഞ്ഞു. ""സഹോദരാ ഈ ബില്‍ ഞാന്‍ അടയ്ക്കുകയില്ല. എന്‍റെ പൗത്രന്‍ അടയ്ക്കും''
ഇതു കേട്ട മാനേജര്‍ പറഞ്ഞു "" പറഞ്ഞതു വളരെ ശരിയാണ്. നിങ്ങളുടെ ബില്‍ അടയ്ക്കാന്‍ ഞങ്ങള്‍ പറയുന്നില്ല. ഈ ബില്‍ നിങ്ങളുടെ അപ്പൂപ്പന്‍റെതാണ് , ദയവുചെയ്ത് പണമടയ്ക്കൂ''.
*****************************************************************
പൂജാരി ! ഈ മധുരപലഹാരം വാങ്ങൂ, എന്നിട്ട് ഹോമകുണ്ടത്തിലിട്ടശേഷം പറയൂ - സ്വാഹാ!
കുട്ടി മധുരപലഹാരം വാങ്ങി വായിലിട്ട ശേഷം പറഞ്ഞു - ആഹാ!
**************************************************************
ശാസ്ത്രജ്ഞന്‍ : ഞാന്‍ പുതിയൊരു കണ്ടുപിടിത്തം നടത്തും, പിന്നെ ആളുകള്‍ക്ക് ഭിത്തിക്കപ്പുറത്തേക്കുള്ളതു കാണാന്‍ പ്രയാസമുണ്ടാവില്ല.
സഹായി : സര്‍, അങ്ങനെയൊരു കണ്ടുപിടിത്തം നേരത്തേതന്നെ ആയിക്കഴിഞ്ഞല്ലോ, സര്‍.
ശാസ്ത്രജ്ഞന്‍ : നീ ഏതിന്‍റെ കാര്യമാണ് പറയുന്നത്?
സഹായി :ജനലിന്‍റെ കാര്യം.
*******************************************************************
ചെറിയ കുട്ടി : അമ്മേ, ഞാന്‍ വലുതാകുന്പോള്‍ അയല്‍ക്കാരി കുട്ടിയെ കല്യാണം കഴിക്കും.
അമ്മ: അതെന്താ മോനേ.
കുട്ടി : ഞാനെന്തു ചെയ്യാനാ? റോഡു മുറിച്ചു കടക്കരുതെന്ന് അമ്മയല്ലേ പറഞ്ഞത്.
*******************************
പിന്‍റു: നിന്‍റെ വശം ഒരു കടലാസുണ്ടെന്നു വിചാരിക്കുക. എന്നാല്‍ ഒരു കടലാസിന്‍റെ ആവശ്യം കൂടി ഉണ്ടെന്നു തോന്നിയാല്‍ നീ എന്തു ചെയ്യും?
ടോണി: കയ്യിലുള്ള കടലാസിന്‍റെ ഫോട്ടോകോപ്പി എടുക്കും!