എന്റെ മുത്തച്ഛന്റെ പ്രായം ഉണ്ടല്ലോ? പ്രണയം തുറന്ന് പറഞ്ഞ പ്രമുഖനടന് പെണ്‍കുട്ടി കൊടുത്ത മറുപടി വൈറലാകുന്നു!

പ്രമുഖനടന്റെ പ്രണയാഭ്യര്‍ത്ഥനയ്ക്ക് പെണ്‍കുട്ടി കൊടുത്ത സൂപ്പര്‍ മറുപടി വൈറലാകുന്നു !

വെള്ളി, 7 ജൂലൈ 2017 (11:05 IST)
പ്രണയം തോന്നാന്‍ അധികസമയം വേണ്ട അല്ലേ...എന്നാല്‍ പ്രണയം തുറന്ന് പറഞ്ഞ് നാണം കെട്ട അവസ്ഥ ചിലര്‍ക്കെങ്കിലും ഉണ്ടാകും. അങ്ങനെ ഒരു സംഭവമാണിത്. ഹോളിവുഡ് നടനായ ജെറാള്‍ഡ് ബട്ട്‌ലറാണ് തന്റെ മനസില്‍ തോന്നിയ പ്രണയം തുറന്ന് പറഞ്ഞ് നാണം കെട്ടിരിക്കുന്നത്. 
 
47 വയസുകാരനായ ജെറാള്‍ഡ് ബട്ട്‌ലര്‍ ലോസ് ആഞ്ചല്‍സിലെ ഒരു റസ്‌റ്റോറന്റില്‍ നിന്നും 20 കാരിയായ പെണ്‍കുട്ടിയോട് പരസ്യമായിട്ടാണ് വിവാഹഭ്യര്‍ത്ഥന നടത്തിയിരുന്നത്. എന്നാല്‍ തന്നെക്കാള്‍ പ്രായം ഒരുപാട് കൂടുതലുള്ള ജെറാള്‍ഡിനെ കണ്ടതും പെണ്‍കുട്ടി ശക്തമായി തന്നെ എതിര്‍ക്കുകയായിരുന്നു.
 
പെണ്‍കുട്ടി സുഹൃത്തുക്കളോട് ‘തന്റെ മുത്തച്ഛന്റെ പ്രായമുള്ള ജെറാള്‍ഡ് ബട്ട്‌ലര്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയെന്ന്‘ പറഞ്ഞു. തുടര്‍ന്ന് കൂട്ടുകാര്‍ ചേര്‍ന്ന് അദ്ദേഹത്തെ കളിയാക്കുകയും ചെയ്തു. ലൈഫ് ആന്‍ഡ് സ്റ്റൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന ഈ വാര്‍ത്ത് ഇതിനോടകം നിരവധിപേര്‍ കണ്ടു കഴിഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആ മമ്മൂട്ടിച്ചിത്രം കണ്ട് രജനികാന്ത് വിളിച്ചു - ‘എനിക്കൊരു കാര്യം പറയാനുണ്ട്” !