Webdunia - Bharat's app for daily news and videos

Install App

ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവിൽ ഗെയിം ഓഫ് ത്രോൺസിന് വിട

The Last Watch എന്ന പേരില്‍ ഇറക്കുന്ന എപ്പിസോഡ് ഗെയിം ഓഫ് ത്രോണ്‍സിന്റെ അവസാനത്തെ എപ്പിസോഡായിട്ടാണ് ഇറക്കുന്നത്.

Webdunia
ചൊവ്വ, 28 മെയ് 2019 (17:26 IST)
ഗെയിം ഓഫ് ത്രോണ്‍സ് കാണാത്തവര്‍ക്ക് പുതിയൊരു ഓഫറുമായി നിര്‍മ്മാതാക്കളായ HBO. വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ സീസണ്‍ എട്ടോട് കൂടി സീരീസ് അവസാനിച്ചപ്പോള്‍ പുതിയ ഒരു എപ്പിസോഡ് ഇറക്കുകയാണ് HBO. ഡോക്യുമെന്ററി മോഡിലുള്ള ഈ എപ്പിസോഡ് പക്ഷെ സീരീസിന്റെ പുറകില്‍ പ്രവര്‍ത്തിച്ചവര്‍ക്കായാണ് സമര്‍പ്പിച്ചിട്ടുള്ളത്. The Last Watch എന്ന പേരില്‍ ഇറക്കുന്ന എപ്പിസോഡ് ഗെയിം ഓഫ് ത്രോണ്‍സിന്റെ  അവസാനത്തെ എപ്പിസോഡായിട്ടാണ് ഇറക്കുന്നത്.
 
രണ്ട് മണിക്കൂറുള്ള ഈ ഡോക്യുമെന്ററി ഇന്നലെ അമേരിക്കന്‍ സമയം രാത്രി ഒമ്പത് മണിക്കായിരുന്നു സംപ്രേഷണം ചെയ്തത്. ഡോക്യുമെന്ററിയുടെ സംവിധായകനായ ജീനി ഫിന്‍ലെ വ്യത്യസ്തമായ കഥ പറച്ചില്‍ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സ് സീരീസിന്റെ എഴുത്തുകാരായ ഡേവിഡ് ബെന്യോഫ്, ഡി.ബി വൈസ് എന്നിവരുടെ കാഴ്ചപ്പാട് കേന്ദ്രീകരിച്ച് കൊണ്ടല്ല ഇതെടുത്തിരിക്കുന്നത് എന്നതും പ്രശംസനീയമാണ്. സാധാരണക്കാരായ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, സ്റ്റണ്ട് തൊഴിലാളികള്‍, സെറ്റ് ഡിസൈനര്‍മാര്‍, പ്രൊഡക്ഷന്‍ അസിസ്റ്റന്റുമാര്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എന്നിവരിലൂടെയാണ് ഗെയിം ഓഫ് ത്രോണ്‍സിന് പിന്നിലുള്ള യഥാര്‍ഥ കഥകള്‍ പറഞ്ഞിരിക്കുന്നത്.
 
ഇതിന് മുമ്പും ഗെയിം ഓഫ് ത്രോണ്‍സിലെ ആളുകളെ പറ്റിയും അവര്‍ തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചും വീഡിയോകളും നടീ നടന്മാരുടെ അഭിമുഖങ്ങളും വന്നിട്ടുണ്ട്. എന്നാല്‍ അവരുടെ തൊഴില്‍ സ്ഥലത്ത് നിന്ന് കൊണ്ട് അവര്‍ അഭിനയിക്കുന്നതും അനുഭവങ്ങള്‍ പങ്കുവെക്കുന്നതും GOT ആരാധകര്‍ക്ക് ആവേശം നല്‍കുന്നുണ്ട്. സീരീസിലെ ആര്യ സ്റ്റാര്‍ക്കായി അഭിനയിച്ച മെയ്‌സി വില്ല്യംസ്, സാന്‍സ സ്റ്റാര്‍ക്കായി അഭിനയിച്ച സോഫി ടര്‍ണര്‍, ബ്രാന്‍ സ്റ്റാര്‍ക്കായി അഭിനയിച്ചഐസക് ഹെംസ്റ്റഡ് റൈറ്റ് എന്നിവരെല്ലാം സീരീസ് തുടങ്ങിയപ്പോള്‍ വളരെ ചെറുപ്പമായിരുന്നു.
 
മെയ്‌സി വില്ല്യംസിന് 14 വയസ്സും സോഫി ടര്‍ണറിന് പതിനഞ്ചും മാത്രമായിരുന്നു പ്രായം. അവസാനത്തെ സീസണ്‍ 2019ല്‍ ഇറക്കുമ്പോള്‍ മെയ്‌സിക്ക് 22, സോഫിക്ക് 23. ഷോ തുടങ്ങുമ്പോള്‍ വെറും പത്ത് വയസ്സായിരുന്ന ഐസക് ഹെംസ്റ്റഡ് റൈറ്റായിരുന്നു അന്ന് ഏറ്റവും ചെറുപ്പം. ഇന്നിപ്പോള്‍ ഐസകും ഇരുപത് കടന്നു. ആദ്യത്തെ ഗെയിം ഓഫ് ത്രോണ്‍സ് സീരീസ് ഇറങ്ങിയത് 2011ലായിരുന്നു. അവസാനത്തേത് 2019ലും.
 
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments