Publish Date: Tue, 17 Jul 2018 (19:37 IST)
Updated Date: Tue, 17 Jul 2018 (19:41 IST)
സ്മാർട്ട് സൌകര്യങ്ങൾ നൽകുന്ന മിജിയ ക്വാർട്ട്സ് വാച്ചിനെ ഷവോമി വിപണിയിൽ അവതരിപ്പിച്ചു. സ്മാർട്ട് ഫോണുമായി ബന്ധിപ്പിക്കാവുന്ന പുത്തൻ തലമുറ വാച്ചുകളെയാണ് ഷവോമി അവതരിപ്പിച്ചിരിക്കുന്നത്. വാച്ചുകളെ സ്മാർട്ട് ഫോണുകളുമായി ബന്ധിപ്പിക്കുന്നതിനായി പ്രത്യേക മൊബൈൽ ആപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
ഓട്ടോമാറ്റിക് ടൈം സെലക്ഷൻ, കോളുകൾ സെറ്റ് ചെയ്യുക റിമൈന്റർ തുടങ്ങി നിരവധി സംവിധാനങ്ങൾ വാച്ചിൽ ഒരുക്കിയിട്ടുണ്ട്. ബ്ലൂട്ടൂത്ത് വഴിയാണ് വാച്ച് സ്മാർട്ട് ഫോണുകളുമായി ബന്ധിപ്പിക്കുക. കറുപ്പ്, വെള്ള,ആഷ് എന്നി നിറങ്ങളിൽ വാച്ചുകൾ ലഭ്യമാണ്.