അന്നബെല്ല വീണ്ടുമെത്തുന്നു, ധൈര്യമുള്ളവർ മാത്രം കാണുക!

പേടിക്കണോ? അന്നബെല്ല കണ്ടാൽ മതി! കിടിലൻ ട്രെയിലർ

തിങ്കള്‍, 3 ഏപ്രില്‍ 2017 (13:57 IST)
ഹോളിവുഡിലെ ബെസ്റ്റ് ഹൊറര്‍ ചിത്രങ്ങളുടെ ലിസ്റ്റിലാണ് അന്നബെല്ലയും. അന്നബെല്ലയുടെ മൂന്നാം ഭാഗമെത്തുന്നു. അന്നബെല്ല ക്രിയേഷന്റെ ട്രെയിലര്‍ പുറത്തുവിട്ടു. 'പ്രേതങ്ങള്‍ക്കും ഒരു തുടക്കമുണ്ട്' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം അന്നബെല്ല എന്ന പ്രേതപ്പാവയുടെ ആരംഭകഥയാണ് പറയുന്നത്.
 
ഒരു പാവനിര്‍മ്മാതാവിന്റെയും ഭാര്യയുടെയും മകള്‍ ചെറുപ്പത്തിൽ മരിച്ചു പോവുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ ഒരു കന്യാസ്ത്രീയെയും അനാഥരായ കുറച്ച് പെണ്‍കുട്ടികളെയും വീട്ടില്‍ താമസിപ്പിക്കാന്‍ തുനിയുന്നു. അതോടെ പാവ നിര്‍മ്മാതാവിന്റെ 'അന്നബെല്ല'യ്ക്ക് പുതിയ ഇരകളെ കിട്ടുന്നതാണ് കഥ.
 
‘ലൈറ്റ്‌സ് ഔട്ട്‌’എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഡേവിഡ് എഫ് സാനബര്‍ഗ് ആണ് സംവിധാനം. അന്നബെല്ല ആദ്യഭാഗത്തിന് തിരക്കഥയെഴുതിയ ഗാരി ഡോബര്‍മാന്റേതാണ് തിരക്കഥ. ചിത്രം ഓഗസ്റ്റ് 11ന് തിയേറ്ററുകളിലെത്തും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വെറും മൂന്ന് ദിവസം, നേടിയത് 15 കോടി; മമ്മൂട്ടി ബോക്സ് ഓഫീസ് ഭരിക്കുന്നു!