Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹാരി പോട്ടര്‍ സിനിമ താരം സൂര്യതാപമേറ്റ് മരിച്ചു

ഹാരി പോട്ടര്‍ സിനിമ താരം സൂര്യതാപമേറ്റ് മരിച്ചു
ന്യുയോര്‍ക്ക്: , ശനി, 12 ജൂലൈ 2014 (11:33 IST)
ഹാരി പോട്ടര്‍ സിനിമകളില്‍ ഫെര്‍ണിര്‍ ഗ്രേബാക്ക് എന്ന  ചെന്നായ് മനുഷ്യന്റെ വേഷം അഭിനയിച്ച നടന്‍ ഡേവിഡ് ലെഗെനോ സൂര്യതാപം ഏറ്റുമരിച്ചു.അമേരിക്കയിലെ കാലിഫോര്‍ണിയ നെവാഡ അതിര്‍ത്തിയെലെ ഡെത്ത് വാലിയിലാണ് ലെഗാനോയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരുഭൂമിയില്‍ സാഹസിക യാത്രക്കിടെയാ‍ണ് ലെഗാനോയ്ക്ക് സൂര്യതാപമേറ്റത്.

ഹാരിപോട്ടര്‍ പരമ്പരയിലെ ഹാരിപോട്ടര്‍ ആന്റ് ദ ഹാഫ് ബ്ലെഡ് പ്രിന്‍സ് (2209), ഹാരി പോട്ടര്‍ ആന്റ് ദ ഡെത്ത്‌ലി ഹാലോസ് എന്നീ ചിത്രങ്ങളിലാണ് ലെഗാനൊ അഭിനയിച്ചത്.സിനിമകള്‍ക്ക് പുറമെ നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഇതുകൂടാതെ സ്നാച്ച്, ക്രിസ്റ്റഫര്‍ നോലാന്റെ ബാറ്റ്മാന്‍ ബിഗിന്‍സ് എന്നീ ചിത്രങ്ങളിലും ലെഗാനൊ അഭിനയിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam