Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജാക്കിച്ചാന്‍ പറയുന്നു ‘ഞാന്‍ മരിച്ചിട്ടില്ല’; അപ്പോള്‍ താരത്തെ കൊന്നതാര് ?

ജാക്കിച്ചാന്‍ പറയുന്നു ‘ഞാന്‍ മരിച്ചിട്ടില്ല’; അപ്പോള്‍ താരത്തെ കൊന്നതാര് ?
ബീജിംഗ് , ചൊവ്വ, 19 മെയ് 2015 (15:36 IST)
ആക്ഷനും കോമഡിയും സമന്വയിപ്പിച്ച് കോടിക്കണക്കിന് ആരാധകരെ കൈയിലെടുത്ത ഹോളിവുഡ് താരം ജാക്കിച്ചാൻ മരിച്ചെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയില്‍ താൻ മരിച്ചെന്ന വാർത്തകളോട് പ്രതികരിച്ച് താരം തന്നെ രംഗത്ത്. താന്‍ ആരോഗ്യത്തോടെ സുഖമായി ഇരിക്കുന്നു. ആരും ആശങ്കപ്പെടേണ്ടന്നും ജാക്കിച്ചാൻ ട്വിറ്ററിലൂടെയും തന്റെ ഫേസ് ബുക്ക് പേജിലൂടെയും അറിയിച്ചു.

തന്റെ മരണവാര്‍ത്തകള്‍ തുടര്‍ച്ചയായി പ്രചരിക്കുന്നത് കണ്ട് അത്ഭുതം തോന്നി. തന്റെ പേരിൽ വെയ്‌ബോ വഴി പ്രചരിക്കുന്ന വാർത്തകൾ ആരും വിശ്വസിക്കരുത്. തനിക്കൊരു വെയ്‌ബോ പേജ് മാത്രമേയുള്ളുവെന്നും ആക്ഷന്‍ ഹീറോയായ ജാക്കിച്ചാൻ പറഞ്ഞു. ജാക്കിച്ചാൻ മരിച്ചുവെന്നും അദ്ദേഹം ആരോഗ്യകാരണങ്ങളാല്‍ ഗുരുതരമായ അവസ്ഥയില്‍ മരണത്തോട് മല്ലിടുകയാണെന്നും തരത്തിലുള്ള വാര്‍ത്തകള്‍ നിരവധിയായി പരന്നിരുന്നു.

Share this Story:

Follow Webdunia malayalam