ജംഗിൾ ബുക്കിന് പിന്നാലെ 'കോൺജറിങ്ങ് 2', ആദ്യ ദിവസം ബോക്സ് ഓഫീസ് കളക്ഷൻ എത്രയെന്നോ?
ഹോളിവുഡ് ഹൊറർ ചിത്രം കോൺജറിങ്ങ് 2വിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രണ്ട് ദിവസം കൊണ്ട് ഇന്ത്യയിൽ മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് നേടിയിരിക്കുന്നത്. നിലവില്‍ പുറത്തിറങ്ങിയ തീന്‍, ലഫ് സോന്‍ കി കഹാനി എന്നീ ബോളിവുഡ് ചിത്രങ്ങളുടെ കളക്ഷനെ കടത്തിവെട്ടിയാണ
ഹോളിവുഡ് ഹൊറർ ചിത്രം കോൺജറിങ്ങ് 2വിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രണ്ട് ദിവസം കൊണ്ട് ഇന്ത്യയിൽ മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് നേടിയിരിക്കുന്നത്. നിലവില്‍ പുറത്തിറങ്ങിയ തീന്‍, ലഫ് സോന്‍ കി കഹാനി എന്നീ ബോളിവുഡ് ചിത്രങ്ങളുടെ കളക്ഷനെ കടത്തിവെട്ടിയാണ് ഈ കണ്‍ജറിങ് 2 പണം വരുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ജംഗിൾ ബുക്കിനും ഇന്ത്യയിൽ നിന്നും മികച്ച പ്രതികരണമായിരുന്നു. റെക്കോർഡ് കളക്ഷനായിരുന്നു സിനിമ നേടിയത്. ഇതിന് പിന്നാലെയാണ് കോൺജറിങ്ങും ഇത്രയധികം പണം ഇന്ത്യയിൽ നിന്നും വാരുന്നത്.
ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്താണ് കോൺജറിങ്ങ് 2 ഇന്ത്യയിലേക്ക് എത്തിയിരുക്കുന്നത്. 5.25 കോടിയാണ് കണ്‍ജറിങ് 2 ആദ്യ ദിവസം ബോക്‌സ് ഓഫീസില്‍ നേടിയത്. രണ്ടാമത്തെ ദിവസം 6.50 കോടിയും. 11. 75 കോടി ഇപ്പോള്‍ ചിത്രം ബോക്‌സ് ഓഫീസില്‍ നേടി.