Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

മികച്ച ചിത്രത്തിന് ഉള്ള അവാർഡ് പ്രഖ്യാപിച്ചത് ലാ ലാ ലാൻഡിന്, നൽകിയത് മൂൺലൈറ്റിന്! ഓസ്കാർ വേദിയിലെ ക്ലൈമാക്സ് ഇങ്ങനെ...

നാടകീയത നിറഞ്ഞ ഓസ്കാർ...

ലാ ലാ ലാൻഡ്
, തിങ്കള്‍, 27 ഫെബ്രുവരി 2017 (12:00 IST)
89ആം ഓസ്കാർ പുരസ്കാരച്ചടങ്ങിൽ വേദിയിൽ നിറഞ്ഞ് നിന്നത് ലാ ലാ ലാൻഡ് എന്ന ചിത്രമായിരുന്നു. 14 തലത്തിൽ നോമിനേഷൻ നൽകിയ ചിത്രം 6 എണ്ണത്തിൽ അവാർഡുകൾ കരസ്ഥമാ‌ക്കി. ഇതിൽ പ്രധാനപ്പെട്ട അവാർഡുകളായ മികച്ച സംവിധായകൻ, മികച്ച നടി എന്നിവയും ഉ‌ൾപ്പെടും. അതേസമയം, ലോകം കാത്തിരുന്ന ഓസ്കാർ വേദിയിൽ നാടകീയത നിറഞ്ഞ രംഗങ്ങ‌ളും നടന്നു.
 
ഏറ്റവും ഒടുവിൽ, മികച്ച ചിത്രത്തിനുള്ള അവാർഡ് പ്രഖ്യാപിച്ചപ്പോഴാണ് നാടകീയമായ രംഗങ്ങൾ വേദിയിൽ അരങ്ങേറിയത്. മികച്ച ചിത്രത്തിനുള്ള ഓസ്ക്കാർ പുരസ്കാരം പ്രഖ്യാപിച്ചത് ലാ ലാ ലാൻഡിന്. എന്നാൽ, പുരസ്കാരം കരസ്ഥമാക്കിയത് മൂൺലൈറ്റ്. പുരസ്‌കാരം കരസ്ഥമാക്കാന്‍ ലാ ലാന്റിന്റെ നിര്‍മ്മാതാക്കള്‍ വേദിയിലെത്തിയപ്പോഴാണ് പിഴവ് മനസിലായത്.
 
മികച്ച ചിത്ത്രതിനുള്ള പുരസ്‌കാരത്തിന്റെ എന്‍വലപ്പിന് പകരം നേരത്തേ പ്രഖ്യാപിച്ച മികച്ച നടിയുടെ (എമ്മ സ്റ്റോണ്‍-ലാ ലാ ലാന്റ്) എന്‍വലപ്പ് മാറ്റിവെച്ചതാണ് പിഴവുപറ്റാന്‍ കാരണമായത്. അവാര്‍ഡ് പ്രഖ്യാപിച്ച ശേഷം പിഴവ് മനസിലാക്കി സംഘാടകര്‍ തിരുത്തുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉണ്ണിമുകുന്ദനെ പഠിപ്പിക്കാൻ മമ്മൂട്ടി! വരുന്നു, ഒരു മാസ് ത്രില്ലർ!