Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ അഞ്ചാം ഭാഗത്തിന്റെ കിടിലൻ ട്രെയിലർ

പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ - ട്രെയിലർ പുറത്തറങ്ങി

പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ അഞ്ചാം ഭാഗത്തിന്റെ കിടിലൻ ട്രെയിലർ
, വ്യാഴം, 9 ഫെബ്രുവരി 2017 (12:46 IST)
കരീബിയന്‍ കടല്‍ക്കൊള്ളക്കാരെപ്പറ്റിയുള്ള കല്‍പിത കഥകളുടെ സിനിമാ പരമ്പരയായ ‘പൈറേറ്റ്‌സ് ഓഫ് കരീബിയന്റെ' അഞ്ചാം ഭാഗം ഡെഡ്മാന്‍ ടെല്‍സ് നോ ടേയ്ല്‍സിന്റെ’ രണ്ടാം ട്രെയ്‌ലര്‍ പുറത്തിറങ്ങി. ജോഷിം റോണിംഗും എസ്പന്‍ സാന്‍ഡ്ബര്‍ഗും ചേര്‍ന്നാണ് സംവിധാനം. 
 
പൈറേറ്റ്സ് ഓഫ് ദ കരീബിയൻ എന്ന വാൾട്ട് ഡിസ്നി തീം പാർക്ക് റൈഡിനെ അടിസ്ഥാനമാക്കി നിർമ്മിച്ച് നാലു ഹോളിവുഡ് ചലച്ചിത്രങ്ങളാണ് ഈ പരമ്പരയിലുള്ളത്. ആദ്യത്തെ മൂന്നു ചിത്രങ്ങളുടെ സ്ംവിധായകൻ ഗോർ വെർബിൻസ്‌കിയും നാലാമത്തേതിന്റെ സം‌വിധാനം റോബ് മാർഷലുമാണ്. 
 
മറ്റു ഭാഗങ്ങള്‍ പോലെതന്നെ കഥാനായകന്‍ ജാക്ക് സ്പാരോയായി ഹോളിവുഡ് സൂപ്പര്‍ താരം ജോണി ഡെപ്പ് വേഷമിടും. നാലാം ഭാഗത്തില്‍നിന്നു ഭിന്നമായി ആദ്യ മൂന്നു ഭാഗങ്ങളുമായി കൂടുതല്‍ ബന്ധമുണ്ടാവും. പുറത്തുവന്നയുടനെ വന്‍ സ്വീകാര്യതയാണ് ട്രെയ്‌ലറിന് ലഭിച്ചിരിക്കുന്നത്. ചിത്രം മെയ് 26ന് തീയേറ്ററുകളിലെത്തും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ കോളജില്‍ ഒരു കൊടി ഉയരുന്നുണ്ടെങ്കില്‍ അത് എസ്എഫ്ഐയുടെ ചുവന്ന കൊടിയായിരിക്കും!