Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇരുപത്തിമൂന്ന് വർഷമായി ഷാറൂഖും കജോളും പ്രണയിച്ചുകൊണ്ടിരിക്കുകയാണ്!

ഇരുപത്തിമൂന്ന് വർഷമായി ഷാറൂഖും കജോളും പ്രണയിച്ചുകൊണ്ടിരിക്കുകയാണ്!

ഇരുപത്തിമൂന്ന് വർഷമായി ഷാറൂഖും കജോളും പ്രണയിച്ചുകൊണ്ടിരിക്കുകയാണ്!
, വ്യാഴം, 25 ഒക്‌ടോബര്‍ 2018 (09:08 IST)
ഇന്ത്യൻ സിനിമയിലെ പ്രണയ ജോഡികൾ എന്നുപറഞ്ഞാൽ എല്ലാവരുടേയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാന്റേയും കജോളിന്റേയും മുഖമായിരിക്കും. പ്രേക്ഷകർക്കായി ഒരിക്കലും മറക്കാൻ പറ്റാത്ത ഒട്ടനവധി പ്രണയ ചിത്രങ്ങൾ ഈ ജോഡി സമ്മാനിച്ചിട്ടുണ്ട്. 
 
എന്നാൽ ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രത്തിന്റെ പേര് പറഞ്ഞാൽ ആദ്യം മനസ്സിൽ വരുന്നത് 'ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗെ' ആയിരിക്കും. പ്രണയം ഉള്ളിൽ‌ക്കൊണ്ടുനടക്കുന്ന, പ്രണയിക്കാൻ കൊതിക്കുന്ന ആർക്കും ഈ ചിത്രം അത്രപെട്ടെന്നൊന്നും മറക്കാൻ കഴിയില്ല. ആ ചിത്രം കാണാൻ ഇപ്പോഴും തിയേറ്ററിൽ ആളുകൾ എത്തുകയാണ്. 
 
മുംബൈയിലെ മറാഠാ മന്ദിര്‍ തിയറ്ററില്‍ 1200 ആഴ്‌ച്ച പിന്നിട്ടു എന്ന റെക്കോർഡ് ഇപ്പോള്‍ ഈ ചിത്രത്തിന് സ്വന്തമാവുകയാണ്. ഷാറുഖിന്റേയും കജോളിന്റേയും സിമ്രനും എന്ന പ്രണയ ജോഡിയെ പ്രേക്ഷകർ ഇപ്പോഴും ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. ഷാറൂഖും കജോളും ഇതിന്റെ സന്തോഷം ട്വിറ്ററിൽ പങ്കുവയ്‌ക്കുകയും ചെയ്‌തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മോഹൻലാലിനെ തരംതാഴ്‌ത്തി; എല്ലാത്തിനും കാരണം ദിലീപിന്റെ ദുഷിച്ച ചിന്താഗതി'