ഈ സ്പൈഡര്‍മാന്‍ ‘അമേസിംഗ്’ തന്നെ!
, ചൊവ്വ, 3 ജൂലൈ 2012 (12:18 IST)
ഇന്ത്യയില്‍ ഏറ്റവും ആരാധകരുള്ള സൂപ്പര്‍ഹീറോ കഥാപാത്രം ആരാണ്? ബാറ്റ്‌മാന്‍, ഹനുമാന്‍, ഫാന്റം, മാന്‍ഡ്രേക്ക്... ഇവരാരുമല്ല എന്ന് തെളിയിക്കുകയാണ് കഴിഞ്ഞയാഴ്ച വെള്ളിത്തിരകളില്‍ എത്തിയ ‘ദ അമേസിംഗ് സ്പൈഡര്‍മാന്‍’ എന്ന ചിത്രം. ചിത്രം തീയേറ്ററുകളില്‍ എത്തി മൂന്ന് ദിവസത്തിനുള്ളില്‍ വാരിയത് 34 കോടി രൂപ! ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും സ്പൈഡര്‍മാന്‍ ഓടുന്ന തീയേറ്ററുകളില്‍ ജനസമുദ്രമാണ്.ജൂണ്‍ 29 വെള്ളിയാഴ്ചയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഇന്ത്യയില്‍ മാത്രം 1000 പ്രിന്‍റുകളാണ് റിലീസ് ചെയ്തത് ഇതിന് മുമ്പ് ഇത്രയും ആഘോഷമായി ഒരു ഹോളിവുഡ് ചിത്രം രാജ്യത്ത് പ്രദര്‍ശനത്തിനെത്തിയിട്ടില്ല. 3ഡി, 2ഡി, ഐമാക്സ് ഫോര്‍മാറ്റുകളില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നത്. സ്പൈഡര്‍മാന്‍ അഭൂതപൂര്‍വമായ വിജയത്തിലേക്ക് കടക്കുമ്പോള്‍ ബോളിവുഡിലെ ഒരു താരത്തിനും അഭിമാനിക്കാം. ആരാണാ താരമെന്നല്ലേ? ഇര്‍ഫാന്‍ ഖാന്‍. ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് ഇര്‍ഫാന്‍ ഖാന്‍ പ്രത്യക്ഷപ്പെടുന്നത്.പീറ്റര്‍ പാര്‍ക്കറിന്‍റെ ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു കഥയും ആഖ്യാനവുമാണ് ഈ സിനിമയ്ക്കുള്ളത്. ആന്‍ഡ്രു ഗാര്‍ഫീല്‍ഡ്, എമ്മ സ്റ്റോണ്‍, റൈസ് ഇഫാന്‍സ്, ഡെനിസ് ലിയറി, കാംപ്‌ബെല്‍ സ്കോട്ട്, ഇര്‍ഫാന്‍ ഖാന്‍, മാര്‍ട്ടിന്‍ ഷീന്‍, സാലി ഫീല്‍ഡ് തുടങ്ങിയവരാണ് ഈ സിനിമയിലെ താരങ്ങള്‍. ജയിംസ് വാന്‍ഡര്‍ബില്‍റ്റിന്‍റെ തിരക്കഥയില്‍ മാര്‍ക്ക് വെബ്ബാണ് ‘ദി അമേസിങ് സ്പൈഡര്‍മാന്‍’ സംവിധാനം ചെയ്തിരിക്കുന്നത്. മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട പീറ്റര്‍ പാര്‍ക്കര്‍(ഗാര്‍ഫീല്‍ഡ്) എന്ന കുട്ടിയുടെ ജീവിതമാണ് ദി അമേസിങ് സ്പൈഡര്‍മാന്‍. തന്‍റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം അന്വേഷിക്കുന്ന പീറ്റര്‍ പാര്‍ക്കര്‍ കണ്ടെത്തുന്നത് നിഗൂഡമായ ചില രഹസ്യങ്ങളാണ്. തന്‍റെ പിതാവിന്‍റെ ഒരു ബ്രീഫ്കേസ് കണ്ടെടുക്കുന്നതോടെ അവന്‍റെ ജീവിതം മറ്റൊരു ദിശയിലേക്ക് നീങ്ങുകയാണ്. ഗേള്‍ഫ്രണ്ട് ഗ്വെന്‍ സ്റ്റേസിയും (സ്റ്റോണ്‍) രഹസ്യങ്ങള്‍ തേടിയുള്ള യാത്രയ്ക്ക് അവന് കൂട്ടുണ്ട്.
Follow Webdunia malayalam