ഗായകനായ എമിനെം വീണ്ടും അഭിനയിക്കുന്നു. റാന്‍ഡം ആക്റ്റ്സ് ഓഫ് വയലന്‍സ് എന്ന ചിത്രത്തില്‍ ഒരു ജയില്‍പ്പുള്ളിയുടെ വേഷത്തിലാണ് എമിനെം എത്തുക. ജയില്‍ മോചിതനായ ശേഷം നല്ലവനായി ജീവിക്കാന്‍ ശ്രമിക്കുന്ന കുറ്റവാളിയെ പക്ഷേ ഇരുണ്ട ഭൂതകാലം പിന്തുടരുകയാണ്. എന്തായാലും ഗായകന്‍ എന്ന നിലയില്‍ ലോക പ്രശസ്തനായ എമിനെം അഭിനയത്തിലും ആ മികവ് പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.