ഫോട്ടോയെടുത്ത ഷക്കീറയെ നീര്‍നായ കടിച്ചു!
ലണ്ടന്‍ , ബുധന്‍, 15 ഫെബ്രുവരി 2012 (14:59 IST)
നീര്‍നായയുടെ ഫോട്ടോയെടുക്കാനായെത്തിയ പോപ് ഗായിക ഷക്കീറയുടെ നേരെ നീര്‍നായയുടെ ആക്രമണം. തന്റെ ബ്ലാക്ബറി ഫോണുമായി നീര്‍നായയുടെ അടുത്തെത്തിയ ഷക്കീറയുടെ നേര്‍ക്ക് നീര്‍നായ ആക്രമണം നടത്തുകയായിരുന്നു. ഷക്കീറയ്ക്ക് നീര്‍നായയുടെ കടിയേറ്റു.ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ വന്യമൃഗശാലയിലെത്തിയ ഷക്കീറ കൌതുകത്തോടെ നീര്‍നായയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഫോണുമായി അടുത്തേക്ക് ചെന്നപ്പോള്‍ നീര്‍നായ അത് ആഹാരമാണെന്ന് കരുതി ചാടിപ്പിടിക്കുകയായിരുന്നു. ഷക്കീറയുടെ സഹോദരന്റെ സമയോചിതമായ ഇടപെടല്‍ മൂലം കൂടുതല്‍ അപകടം ഉണ്ടായില്ല.സഹോദരന് ടോണി ചാടിവീണ് ഷക്കീറയെ നീര്‍നായയില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
Follow Webdunia malayalam