സാന്ദ്ര പറയുന്നു, ‘ഞങ്ങള്‍ കമിതാക്കളല്ല’
, ചൊവ്വ, 18 ജനുവരി 2011 (17:13 IST)
താനും റിയാന്‍ റെയ്നോള്‍ഡ്സും കമിതാക്കളല്ലെന്ന് സാന്ദ്ര ബുള്ളോക്ക്. തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നാണ് സാന്ദ്രയുടെ വിശദീകരണം. ടാബ്ലോയ്ഡ് മാഗാസിനുകളില്‍ ഉള്‍പ്പെടെ താനും റെയ്നോള്‍ഡ്സും കമിതാക്കളാണെന്ന റിപ്പോര്‍ട്ട് വന്ന സാഹചര്യത്തിലാണ് നടിയുടെ വിശദീകരണം. പത്തു വര്‍ഷമായി തനിക്ക് റെയ്നോള്‍ഡ്സിനെ അറിയാമെന്നും തന്‍റെ സുഹൃത്ത് മാത്രമാണ് റെയ്നോള്‍ഡ്സ് എന്നുമാണ് സാന്ദ്രയുടെ ആവര്‍ത്തിച്ചുള്ള വിശദീകരണം.
Follow Webdunia malayalam