Webdunia - Bharat's app for daily news and videos

Install App

ശരീരത്തില്‍ അടിഞ്ഞുകൂടിയ അമിത കൊഴുപ്പ് ഉരുക്കിക്കളയുന്നതിന് പച്ചമുളക്!

സിആര്‍ രവിചന്ദ്രന്‍
ശനി, 23 ജൂലൈ 2022 (14:36 IST)
കറിക്ക് എരിവും രുചിക്കും മാത്രമല്ല വേറെയും പലതരത്തിലുള്ള ഗുണങ്ങളും ഇതിനു ഉണ്ട്. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഒന്നാണ് പച്ചമുളക്. അതുകൊണ്ടു തന്നെ ഇതിന് ആരോഗ്യപരമായ ഗുണങ്ങളും നിരവധിയാണ്. ഇത് പലതരത്തിലുള്ള രോഗങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്.
 
പച്ചമുളകില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ ഇത് സഹായകരമാണ്. മാത്രമല്ല പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തടയുന്നതിനും ഈ ആന്റി ഓക്സിഡന്റുകള്‍ സഹായകമാണ്.
 
ശരീരത്തില്‍ അടിഞ്ഞുകൂടിയ അമിത കൊഴുപ്പ് ഉരുക്കിക്കളയുന്നതിനും പച്ചമുളക് സഹായിക്കും. ഇത് വഴി ശരീരഭാരം കുറയുകയും ചെയ്യും. പ്രമേഹരോഗമുള്ളവര്‍ ഭക്ഷണത്തിനോടൊപ്പം പച്ചമുളക് ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ശരീരത്തിലെ ഷുഗര്‍ ലെവല്‍ സ്ഥിരമാക്കി നിര്‍ത്താന്‍ പച്ചമുളക് സഹായിക്കും.
 
പച്ചമുളകില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. അതുപോലെ ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കാനും വിറ്റാമിന്‍ സി സഹായിക്കുന്നു. പച്ചമുളകില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അത് ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ പ്രായം എത്രയാണ്, രക്തസമ്മര്‍ദ്ദവും ഷുഗര്‍ ലെവലും ഇതാണോ

വേനല്‍ക്കാലത്തുണ്ടാകുന്ന പ്രധാന രോഗങ്ങള്‍ ഇവയാണ്; വീടിനുള്ളില്‍ ഇരുന്നാലും സൂര്യാഘാതം ഉണ്ടാകാം!

നിര്‍ജലീകരണം ഒഴിവാക്കുന്നതിനായി ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വീട്ടിൽ കറ്റാർവാഴ വളർത്തണോ? ഇത്രയും ചെയ്താൽ മതി

ഡയറ്റിൽ മഷ്റൂം ഉൾപ്പെടുത്തു, ഗുണങ്ങളറിയാം

അടുത്ത ലേഖനം
Show comments