Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചുവന്നുള്ളി ഇങ്ങനെ കഴിച്ചാല്‍ നിരവധി ഗുണങ്ങള്‍

ചുവന്നുള്ളി ഇങ്ങനെ കഴിച്ചാല്‍ നിരവധി ഗുണങ്ങള്‍

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 8 ഡിസം‌ബര്‍ 2023 (12:56 IST)
ചുവന്നുള്ളിയുടെ നീര്, ഇഞ്ചി നീര് എന്നിവ കലര്‍ത്തി കഴിയ്ക്കുന്നത് പനി മാറാന്‍ സഹായിക്കുമെന്നും ചുമയ്ക്കും ആസ്തമ, ശ്വാസംമുട്ടല്‍ എന്നിവയ്ക്കുമെല്ലാം ഉത്തമപരിഹാരമാണെന്ന് നാട്ടുവൈദ്യന്മാര്‍ പറയുന്നു. ചെറിയ ഉള്ളീ ചതച്ചു മണപ്പിയ്ക്കുന്നത് തലവേദന, ജലദോഷം എന്നിവയ്ക്കുള്ള നല്ലൊരു മരുന്നാണ്. ചുവന്നുള്ളി, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി കഴിയ്ക്കുന്നത് കൊളസ്ട്രോളിനുള്ള നല്ലൊരു പരിഹാരമാണെന്നും പറയുന്നു.
 
ഇത് വെളളത്തിലിട്ടു നന്നായി തിളപ്പിച്ച ശേഷം ആ വെള്ളം കുടിയ്ക്കുന്നത് ആര്‍ത്തവസംബന്ധമായ വേദനകളെ ശമിപ്പിക്കുമെന്നും പറയുന്നു. കടുകെണ്ണ ചൂടാക്കി ഇതില്‍ ചുവന്നുള്ളിയുടെ നീരു കലര്‍ത്തി പുരട്ടുന്നത് സന്ധിവേദന മാറാന്‍ നല്ലതാണ്. ഇഴജന്തുക്കളുടെയോ മറ്റോ കുത്തേറ്റാല്‍ ആ ഭാഗത്തു ചുവന്നുള്ളി ചതച്ചു വയ്ക്കുന്നതു ഉത്തമമാണ്. ചെറിയ ഉള്ളിയുടെ നീരും കല്‍ക്കണ്ടവും ചേര്‍ത്തു കഴിയ്ക്കുന്നതും ചുമയ്ക്കുള്ള നല്ലൊരു മരുന്നാണെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓറല്‍ കാന്‍സറിനെ നിസാരമായി കാണരുത്; ഇതാണ് ലക്ഷണങ്ങള്‍