Webdunia - Bharat's app for daily news and videos

Install App

തേങ്ങാപ്പാല്‍ കൊണ്ടൊരു പ്രയോഗമുണ്ട്, പിന്നെ മുടി പനങ്കുല പോലെ!

Webdunia
ബുധന്‍, 9 ജനുവരി 2019 (14:48 IST)
പുതിയ കാലത്തെ തിരക്കുപിടിച്ച ജീവിതത്തിൽ നമ്മൽ ഏറ്റവുമധികം നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചിലും നമ്മുടെ മുടിയുടെ സ്വാഭാവികതയില്‍ വരുന്ന മാറ്റവും. നല്ല മുടി ഒരു മനുഷ്യന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല എന്നതാണ് യാഥാർത്ഥ്യം. കേശസംരക്ഷണത്തിന് കെമിക്കലുകൾ അടങ്ങിയ ഷാമ്പൂവും ലോഷനുമൊന്നുമല്ലാത്ത ശരിയായ ഒരു മാർഗമാണ് വേണ്ടത്.
 
നമ്മുടെ മുത്തശ്ശിമാർ ഇതെല്ലാം എത്രയോ വർഷങ്ങൾക്ക് മുൻപ് തന്നെ കണ്ടെത്തിയിട്ടുണ്ട്. കാലത്തിന്റെ ഗതിയിൽ നമ്മളാണ് അതെല്ലാം മറന്നുപോയത്. ആ നാട്ടുവിദ്യകളിലേക്കാണ് നാം മടങ്ങിപ്പോകേണ്ടത്.
 
അത്തരത്തിൽ ഒരു മുത്തശ്ശിവിദ്യയാണ് നല്ല തേങ്ങാപ്പാൽ ഉപയോഗിച്ചുള്ള കേശ സംരക്ഷണം. നാളികേരവും വെളിച്ചെണ്ണയുമെല്ലാം ആരോഗ്യത്തിന് എത്രത്തോളം നല്ലതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുപോലെ തന്നെയാണ് മുടിയഴകിനും ആരോഗ്യത്തിനും തേങ്ങാപ്പാൽ.
 
ശുദ്ധമായ തേങ്ങാപ്പാൽ മുടിയിൽ നന്നായി തേച്ചുപിടിപ്പിച്ച ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. ഇത് മുടിയിലെ അഴുക്കിനെ പൂർണമായും ഇല്ലാതാക്കും. മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുകയും മുടിക്ക് നല്ല കറുത്ത നിറം നൽകുകയും ചെയ്യും. മുടിയുടെ സ്വാഭാവികത തേങ്ങാപ്പാൽ നിലനിർത്തുകയും ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments