മികച്ച ആരോഗ്യത്തിന് കാപ്പി കുടി ശീലമാക്കാം!

മികച്ച ആരോഗ്യത്തിന് കാപ്പി കുടി ശീലമാക്കാം!

തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (09:16 IST)
നമ്മളിൽ പലരുടേയും ഓരോ ദിവസവും തുടങ്ങുന്നതുതന്നെ ഒരു കാപ്പിയിൽ ആയിരിക്കും അല്ലേ? എന്നാൽ കാപ്പിയുടെ ഗുണങ്ങൾ നിങ്ങൾക്ക് അറിയാമോ? രണ്ടും മൂന്നും ഗ്ലാസിൽ കൂടുതൽ കാപ്പി ഒരു ദിവസം കഴിക്കുന്നവരും ഉണ്ട്. ഈ കാപ്പികുടി ശീലം നല്ലതാണെന്ന് പഠനങ്ങൾ പറയുന്നത്.
 
എന്നാൽ അധികം ആയാൽ അമൃതും വിഷം എന്നത് ഓരോരുത്തരും ഓർക്കേണ്ടത് അത്യാവശ്യമാണ്. എങ്കിലും മിതമായുള്ള കാപ്പികുടിയിലൂടെ ശരീരത്തിനെ അലട്ടുന്ന 64 ശതമാനം രോഗങ്ങളും തടയാമെന്നാണ് ഗവേഷകര്‍ പറയുന്നത്. കാപ്പി കുടി ശീലമാക്കിയവര്‍ക്ക് ഹൃദ്രോഗം, ക്യാന്‍സർ‍, സ്‌ട്രോക്ക്, പ്രമേഹം, വൃക്ക രോഗങ്ങള്‍, ശ്വാസ കോശ രോഗങ്ങള്‍ എന്നിവ തടയാമെന്നും ഗവേഷകര്‍ സ്ഥിരീകരിച്ചു
 
എന്നാൽ കാപ്പിയിൽ വെളിച്ചെണ്ണ ചേർത്ത് കുടിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും എന്നും പഠനങ്ങൾ പറയുന്നു. ശരീരത്തിന് കൂടുതല്‍ പോഷകം ലഭിക്കാന്‍ കാപ്പിയിൽ വെളിച്ചെണ്ണ ചേർത്ത് കുടിക്കുന്നത് സഹായിക്കും. ഇത് പ്രമേഹ രോഗികള്‍ക്ക് ഏറെ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സ്‌തനാർബുദത്തിന് പരിഹാരം സെക്‌സ്!