Select Your Language

Notifications

webdunia
webdunia
webdunia
webdunia

നല്ല ഉറക്കം കിട്ടും, ശരീരഭാരവും കുറയും: രാത്രിയില്‍ പാല്‍ കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍

നല്ല ഉറക്കം കിട്ടും, ശരീരഭാരവും കുറയും: രാത്രിയില്‍ പാല്‍ കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍
, ശനി, 17 ഓഗസ്റ്റ് 2019 (18:00 IST)
പാലിന്റെ പോഷകഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിയാവുന്നതാണ്. നിറം കൊണ്ടും രുചി കൊണ്ടും മാത്രമല്ല പാല്‍ ഏവര്‍ക്കും പ്രിയപ്പെട്ടതാകുന്നത്. അതിലടങ്ങിയ പോഷകഗുണങ്ങള്‍കൊണ്ടുകൂടിയാണ്. രാവിലെ ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് ഊര്‍ജ്ജവും ഉന്മേഷവും ഒരുപോലെ നല്‍കും. എന്നാല്‍ രാത്രികാലങ്ങളില്‍ പാല്‍ കുടിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങള്‍ അറിയാമോ?
 
രാത്രിയില്‍ പാല്‍ ചെറുചൂടോടെ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ദഹനം ശരിയായ രീതിയില്‍ നടക്കാന്‍ ഇത് സഹായകരമാകും. വയര്‍ എത്ര നിറഞ്ഞാലും കുഴപ്പമില്ല. കൂടാതെ മലബന്ധം ഉണ്ടാകാതിരിക്കാനും രാവിലെ നന്നായി മലശോധന ഉണ്ടാകാനും രാത്രിയില്‍ പാല്‍ കുടിക്കുന്നത് നല്ലതാണ്.
 
ശരീരഭാരം കുറയ്‌ക്കാന്‍ പാല്‍ കുടിക്കുന്നത് വളരെ നല്ലതാണ്. പാലില്‍ അമിത അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ക്ഷീണമോ വിശപ്പോ തോന്നാതെ ശരീരത്തിലെ ഷുഗര്‍നില ക്രമീകരിച്ചു നിര്‍ത്താന്‍ പാല്‍ കുടിക്കുന്നതിലൂടെ സാധിക്കും. പാലില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡായ ട്രൈപ്‌റ്റോഫാന്‍ ഉറക്കം സുഗമമാക്കാന്‍ സഹായിക്കും. ട്രൈപ്റ്റോഫാന്‍ സെറോടോണിന്‍ ആയി മാറി സന്തോഷവും ഉന്‍മേഷവും പ്രദാനം ചെയ്യും. ഈ സെറോടോണിന്‍ ഉറക്കത്തിനു സഹായിക്കുന്ന മെലാടോണിന്‍ ആയി മാറിയാണ് സുഖനിദ്ര ലഭിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരട്ടക്കുട്ടികൾ പാരമ്പര്യമായി ജനിക്കുന്നതാണോ?