ആഹാരത്തില്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് രുചിക്കുവേണ്ടി മാത്രമല്ല, സുരക്ഷയ്ക്ക് വേണ്ടിയുമാണ് !

Webdunia
തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (20:52 IST)
മഞ്ഞള്‍ ഒരു കറിക്കൂട്ടുമാത്രമല്ല. ഒന്നാന്തരമൊരു വിഷഹാരി കൂടിയാണത്. പാകം ചെയ്യാനെടുക്കുന്ന ആഹാരവസ്തുക്കളില്‍ അല്‍പം മഞ്ഞള്‍ ചേര്‍ക്കുന്നതുകൊണ്ട് വിഷാംശം എന്തെങ്കിലുമുണ്ടെങ്കില്‍ നിര്‍വീര്യമാക്കാം. വ്യവസായികാടിസ്ഥാനത്തില്‍ കയറ്റുമതി ചെയ്യുന്ന മഞ്ഞള്‍ വളരെയധികം ഔഷധഗുണങ്ങള്‍ നിറഞ്ഞ സുഗന്ധവിളയാണ്. 
 
ത്വക്ക് രോഗങ്ങള്‍ക്ക് വൈദ്യശാസ്ത്രം ആശ്രയിക്കുന്ന പ്രധാന ഔഷധങ്ങളില്‍ ഒന്ന് മഞ്ഞളാണ്. സൌന്ദര്യവര്‍ധക വസ്തുക്കളിലെ പ്രധാന ഘടകവുമാണ് മഞ്ഞള്‍. 
 
മുഖക്കുരു മാറാന്‍ പച്ചമഞ്ഞള്‍, തുളസിയില, ആര്യവേപ്പില ഇവ ചേര്‍ത്തരച്ചു മുഖത്തുപുരട്ടി അരമണിക്കൂര്‍ കഴിഞ്ഞു ചൂടുവെള്ളത്തില്‍ കഴുകിക്കളയുക. തേള്‍, പഴുതാര എന്നിവ കുത്തിയാല്‍ ആ ഭാഗത്തു പച്ചമഞ്ഞളും, തുളസിയിലയും തഴുതാമയിലയും ചേര്‍ത്തരച്ച മിശ്രിതം പുറമെ പുരട്ടുക.
 
കുട്ടികളുടെ കരപ്പന് മഞ്ഞളും, വേപ്പിലയും ചേര്‍ത്തരച്ചു കറുകപ്പുല്ല് ചതച്ചെടുത്ത നീരില്‍ ചേര്‍ത്തു ചൊറിയുള്ള ഭാഗത്തു പുരട്ടുക. കുട്ടികളുടെ ചര്‍മം കോമളമായിരിക്കാന്‍ അല്‍പം മഞ്ഞളും ഒലിവോയിലും ചേര്‍ത്തു കുളിക്കുന്നതിന് മുമ്പായി ശരീരത്തില്‍ തടവുക. 
 
ഒരു സ്പൂണ്‍ നെല്ലിക്കപ്പൊടി, ഒരു സ്പൂണ്‍ മഞ്ഞള്‍പൊടി, ഒരു സ്പൂണ്‍ ഉലുവാപ്പൊടി എന്നിവ തിളപ്പിച്ചാറിയ വെള്ളത്തില്‍ ചേര്‍ത്തു ദിവസവും രാവിലെ കഴിക്കുന്നതു പ്രമേഹരോഗത്തെ സുഖപ്പെടുത്തും.
 
വളര്‍ത്തുമൃഗങ്ങള്‍ക്കുണ്ടാകുന്ന ചെറിയ മുറിവുകള്‍ക്കു മഞ്ഞളും വേപ്പിലയും ചേര്‍ത്ത മിശ്രിതം മുറിവില്‍ വെച്ചുകെട്ടിയാല്‍ മതി. കൊതുക്, മറ്റു പ്രാണികള്‍ എന്നിവയെ അകറ്റാന്‍ മഞ്ഞളിന്‍റെ ഇല ഉണക്കി കത്തിച്ചു പുകയ്ക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ടാണ് തണുത്ത കാലാവസ്ഥയില്‍ സന്ധിവേദന ഉണ്ടാവുന്നത്

ഡ്രൈവിങ്ങിനിടെ ഉറക്കം വരുന്നത് ചിലപ്പോള്‍ ഈ രോഗത്തിന്റെ ലക്ഷണമാകാം

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനം

വേനലിൽ വരണ്ട ചർമ്മത്തിന് പെട്രോളിയം ജെല്ലി: സുരക്ഷിതമായ പരിഹാരമോ?

നിങ്ങള്‍ക്ക് കൂടുതലിഷ്ടം ചിക്കനാണോ മീനാണോ ഏറ്റവും ആരോഗ്യകരം

അടുത്ത ലേഖനം
Show comments