Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ ഡ്രാഗൺ‌ ഫ്രൂട്ട്!

മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ ഡ്രാഗൺ‌ ഫ്രൂട്ട്!

മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ ഡ്രാഗൺ‌ ഫ്രൂട്ട്!
, തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (17:48 IST)
ഡ്രാഗൺഫ്രൂട്ട് എന്ന പിത്തായപ്പഴം ഗുണങ്ങളുടെ കാര്യത്തിൽ ഒന്നാമനായി നിൽക്കുന്ന പഴമാണ്. കേരളത്തിലും ഇന്ന് ഇത് സുലഭമായി ലഭിക്കുന്നുണ്ട്. ആന്‍റി ഓക്സിഡന്‍റ്, വിറ്റാമിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുളള ഇവയ്ക്ക് ശരീരത്തിന്‍റെ രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുളള കഴിവുണ്ട്. 
 
പ്രമേഹം, കൊളസ്ട്രോൾ‍, സന്ധിവേദന, ആസ്തമ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനുളള ശേഷിയും ഡ്രാഗണ്‍ ഫ്രൂട്ടിനുണ്ട്. ക്യാന്‍സര്‍ തടയാനുളള കഴിവും ഇവയ്ക്കുണ്ട്. സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മാണത്തിനും ഡ്രാഗണ്‍ ഫ്രൂട്ട് ഉപയോഗിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയിട്ടുളള ഇവ വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കും. ഡ്രാഗണ്‍ ഫ്രൂട്ട് ജ്യൂസായി കുടിക്കുന്നതും കഴിക്കുന്നതും അതുപോലെ തന്നെ മുഖത്ത് പുരട്ടുന്നതും നല്ലതാണ്. മുഖം മിനുസപ്പെടുകയും തിളങ്ങുകയും ചെയ്യും.
 
കൂടാതെ പലതരം ജാം, ജ്യൂസ്, വൈന്‍ തുടങ്ങിയവയുണ്ടാക്കനും ഇവ ഉപയോഗിക്കുന്നു. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുളളതുകൊണ്ടാണ് ഇത് മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നത്. കരിവാളിച്ച ത്വക്കിന്റെ നിറം മാറ്റാൻ ഇവ കഴിക്കുന്നത് വളരെ നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പപ്പായ മാത്രമല്ല പപ്പായക്കുരുവും ആരോഗ്യത്തിന് ഉത്തമം!