Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രമേഹം ഒരു വിഷയമല്ല, തൈര് കഴിക്കുന്നവര്‍ക്ക്!

പ്രമേഹം ഒരു വിഷയമല്ല, തൈര് കഴിക്കുന്നവര്‍ക്ക്!
, ബുധന്‍, 21 മാര്‍ച്ച് 2018 (12:32 IST)
പ്രമേഹം ഇന്ന് മലയാളികളുടെ ജീവിത പ്രശ്നമായി മാറിയിരിക്കുകയാണ്. ഇന്ത്യയുടെ പ്രമേഹ തലസ്ഥാനം തന്നെ ഇപ്പോള്‍ കേരളമാണ് എന്ന നിലയിലാണ് കര്യങ്ങളുടെ കിടപ്പ്. എന്നാലും പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതികൂടി കൂടി വരുകയാണ്. ലോകത്തെമ്പാടുമുള്ള പ്രമേഹ രോഗികളുടെ എണ്ണത്തിലും ഭീമമായ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രമേഹത്തെ നിയന്ത്രിക്കുന്നതിനായി വൈദ്യശാസ്ത്രം പ്രധാനമായും ഉപയോഗിക്കുന്നത് ഇന്‍സുലിന്‍ ആണ്. 
 
ആധുനിക ജീവിത സാഹചര്യങ്ങളാണ് മനുഷ്യരില്‍ പ്രമേഹം വരുത്തിവയ്ക്കുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം. ആധുനിക ജീവിതശൈലികളും, ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗവും പ്രമേഹത്തിന്റെ വാതായനങ്ങളാണ്. അതിനാല്‍ വൈറ്റ് കോളര്‍ ജോലിക്കാരുടെ ഇടയില്‍ പ്രമേഹം വ്യാപകമായി കണ്ടുവരുന്നു. പ്രമേഹം വരുന്നതിനേക്കള്‍ അത് വരാതെ സൂക്ഷിക്കുന്നതാണ് ഏറ്റവും വലിയ ചികിത്സ. 
 
ലോകത്താകമാനം കണ്ടുവരുന്ന പ്രമേഹരോഗികളില്‍ അധികം പേരും ടൈപ്പ് 2 പ്രമേഹത്തിന്‍റെ ഗണത്തില്‍ വരുന്നവരാണ്‌. ടൈപ്പ് 2 എന്നത് പാന്‍ക്രിയാസിന് ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. എന്നാ‍ല്‍ പാന്‍ക്രിയാസിനെ പ്രമേഹത്തിലേക്ക് തള്ളിവിടുന്നതില്‍ നിന്ന് സംരക്ഷിക്കാന്‍ തൈരിന് സാധിക്കും എന്നാണ് ഇപ്പോള്‍ പുതിയതായി വരുന്ന ഗവേഷണ ഫലങ്ങള്‍. തൈരില്‍ ധാരാളം ആന്‍റി ഓക്സിഡന്റുകള്‍ ഉണ്ട്. ഇതാണ് പാന്‍‌ക്രിയാസിനെ സംരക്ഷിക്കുന്നതില്‍ മുന്‍‌പന്തിയില്‍ നില്‍ക്കുന്ന ഘടകം.
 
ഫാസ്റ്റ് ഫുഡ്ഡുകള്‍ കഴിക്കുന്നതില്‍ നിന്നുണ്ടാകുന്ന വിഷാംശങ്ങള്‍ ശരീരകലകളെ ബാധിക്കാതെ തടയാന്‍ ആന്റി ഓക്സിഡന്റുകള്‍ക്ക് സാധിക്കും. വളരെ നീണ്ടകാലത്തെ ഗവേഷണങ്ങള്‍ക്കൊടുവിലാണ്‌ ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്‌. ഡോക്ടര്‍മാര്‍ നേഴ്സുമാര്‍, ഫാര്‍മസിസ്റ്റ് തുടങ്ങി പലരിലും പരീക്ഷണം നടത്തി. കൂട്ടത്തില്‍ ക്ഷീരോല്പന്നങ്ങള്‍ കഴിക്കുന്നതുകൊണ്ട് ടൈപ്പ് 2 പ്രമേഹം വരാന്‍ സാധ്യത തീരെക്കുറവാണ് എന്ന വിവരവും ലഭിച്ചിട്ടുണ്ട്. 
 
മാത്രമല്ല, തൈര് ദിവസവും ഉപയോഗിക്കുന്നവരില്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ വളരെ കുറവാണ് എന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ദിവസവും 28 ഗ്രാം തൈരെങ്കിലും കഴിക്കണമെന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവരെ കുറ്റം പറഞ്ഞിട്ട് കാര്യമല്ല, അതൊരു തെറ്റല്ല?!