Select Your Language

Notifications

webdunia
webdunia
webdunia
webdunia

വലിയ ചെലവില്ലാതെ കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാം, ഉറങ്ങും മുമ്പ് ഇങ്ങനെ ചെയ്തു നോക്കൂ ...

How to get rid of dark circles around the eyes without spending a lot of money

കെ ആര്‍ അനൂപ്

, തിങ്കള്‍, 13 മെയ് 2024 (12:16 IST)
കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിങ്ങളുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്നുവോ ? കണ്ണിലെ ചുറ്റുമുള്ള കറുപ്പ് കുറയ്ക്കാന്‍ ചില വഴികള്‍ ഉണ്ട്. ഇതൊന്നു പരീക്ഷിച്ചു നോക്കൂ. 
 
നെയ്യ്

എല്ലാ വീടുകളിലും നെയ്യ് ഉണ്ടാകും. ഉറങ്ങുന്നതിന് മുമ്പ് കണ്ണുകള്‍ക്ക് ചുറ്റും വളരെ ചെറിയ അളവില്‍ ചെറിയ ചൂടുള്ള നെയ്യ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാന്‍ സഹായിക്കുകയും ചര്‍മ്മത്തെ പോഷിപ്പിക്കുകയും ചെയ്യും.
 
മഞ്ഞള്‍ പൊടി
 
മഞ്ഞള്‍ പൊടിയും പാലും ചേര്‍ത്ത് ഒരു പേസ്റ്റ് രൂപത്തില്‍ ആക്കണം. ഇങ്ങനെ ഉണ്ടാക്കുന്ന പേസ്റ്റ് കണ്ണിനുചുറ്റും പുരട്ടുക
 ഇത് കണ്ണിലെ കറുപ്പ് മാറ്റാന്‍ സഹായിക്കും. മഞ്ഞളിന്റെ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ആണ് ഇതിന് സഹായിക്കുന്നത്.
 
വെള്ളരിക്ക 
 
വെള്ളരിക്ക ഫ്രിഡ്ജില്‍ വച്ച് അത്യാവശ്യത്തിന് തണുപ്പിക്കണം. പിന്നീട് ഇവ മുറിച്ച് കണ്ണില്‍ വയ്ക്കാം. 15 മിനിറ്റോളം ഇങ്ങനെ കണ്ണില്‍ വയ്ക്കുന്നത് കണ്ണില്‍ ചുറ്റുമുള്ള കറുപ്പ് കുറയ്ക്കാനും വീക്കവും അസ്വസ്ഥകളും മാറ്റാനും സഹായിക്കും.
 
റോസ് വാട്ടര്‍ 
 
റോസ് വാട്ടറില്‍ തുണി കഷണങ്ങള്‍ മുക്കി എടുക്കണം. അതിനുശേഷം ഇത് കണ്ണുകള്‍ അടച്ച് അതിന് മുകളില്‍ വെച്ചു കൊടുക്കുന്നത് നല്ലതാണ്. കണ്ണ് തണുപ്പിക്കാനും വീക്കം കുറയ്ക്കുവാനും കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാനും ഇങ്ങനെ ചെയ്യുന്നത് സഹായിക്കും.
 
ബദാം ഓയില്‍ 
 
ബദാം ഓയില്‍ കണ്ണിന് ചുറ്റും പുരട്ടുക. ഉറങ്ങുന്നതിനു മുമ്പാണ് ഇങ്ങനെ ചെയ്യേണ്ടത്. തുടര്‍ന്ന് ഇവിടെ പതിയെ മസാജ് ചെയ്തു കൊടുക്കണം. ഇത് ചര്‍മ്മത്തെ പോഷിപ്പിക്കുകയും കണ്ണിന് ചുറ്റുമുള്ള കറുപ്പ് പൂര്‍ണ്ണമായും മാറ്റാനും സഹായിക്കും.
 
 ത്രിഫല
 
ത്രിഫലയുടെ പൊടി വെള്ളത്തിലിട്ട് ഒരു രാത്രി മുഴുവന്‍ കുതിര്‍ത്ത് വെക്കണം. ഇത് രാവിലെ അരിച്ചെടുത്ത് ഈ വെള്ളം ഉപയോഗിച്ച് കണ്ണു കഴുകുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് കുറയ്ക്കാന്‍ സഹായിക്കും.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉപയോഗ ശേഷം ചായപ്പൊടി കളയല്ലേ ! വേറെ കാര്യമുണ്ട്