വെറുമൊരു ചെടി മാത്രമല്ല കീഴാർ നെല്ലി, പിന്നെയോ ?; അറിയാം... ചില കാര്യങ്ങള്‍ !

കീഴാര്‍ നെല്ലിയുടെ ഔഷധഗുണങ്ങള്‍

Webdunia
ബുധന്‍, 18 ഒക്‌ടോബര്‍ 2017 (12:47 IST)
നാട്ടിന്‍പുറങ്ങളില്‍ കണ്ടുവരുന്ന ഒരു സസ്യമാണ്‌ കീഴാർ നെല്ലി. ആളൊരു കുഞ്ഞനാണെങ്കിലും നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു ചെടിയാണിത്. എങ്കിലും ഇന്നത്തെ തലമുറയിലെ പലര്‍ക്കും ഇതിന്റെ ഗുണങ്ങളെക്കുറിച്ച് അറിയില്ല എന്നതാണ് വാസ്തവം. യുഫോർബിക്കാ എന്ന സസ്യകുടുംബത്തിലെ ഒരു അംഗമാണ് കീഴാര്‍ നെല്ലി. കീഴാര്‍ നെല്ലിയുടെ ഇല മാത്രമല്ല അതിന്റെ പൂവും ഔഷധമായി ഉപയോഗിക്കാറുണ്ട്.  
 
മഞ്ഞപ്പിത്തം, പനി എന്നീ രോഗങ്ങള്‍ മാറ്റാന്‍ കീഴാര്‍ നെല്ലി ഉപയോഗിക്കാറുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഫിലാന്തിൻ, ഹൈപ്പോ ഫില്ലാന്തിൻ എന്നീ രാസവസ്തുക്കളാണ്‌ മഞ്ഞപ്പിത്തം കുറയ്ക്കുവാൻ സഹായിക്കുന്ന ഘടകങ്ങൾ. കീഴാര്‍ നെല്ലി ഇടിച്ച് പിഴിഞ്ഞ നീര് പശുവിന്‍ പാലില്‍ ചേര്‍ത്ത് കഴിച്ചാലാണ് മഞ്ഞപ്പിത്തം മാറുക. മാത്രമല്ല മൂത്രാശയരോഗങ്ങള്‍ക്കും ഉത്തമമായ ഒന്നാണ് കീഴാര്‍ നെല്ലി. 
 
കീഴാർ നെല്ലി എണ്ണ കാച്ചി തലയില്‍ തേക്കുന്നതിലൂടെ തലമുടി വളരും. ദഹന സംബന്ധമായ പല പ്രശനങ്ങള്‍ക്കും ഉദരരോഗങ്ങളെ ചെറുക്കാനും കീഴാര്‍ നെല്ലി സഹായകമാണ്. കീഴാര്‍നെല്ലിയുടെ നീര് തേങ്ങാ പാലില്‍  ചേര്‍ത്ത് കഴിച്ചാല്‍  കരള്‍ രോഗങ്ങളെ ശമിപ്പിക്കാം. പല്ലിന്റെ ബലക്ഷയം മാറാൻ കീഴാർ നെല്ലി ദിവസവും വായിലിട്ട് ചവച്ചാല്‍ മതി. പ്രമേഹം മാറ്റാൻ ഏറ്റവും ഉത്തമമായ ഒന്നാണ് കീഴാര്‍ നെല്ലി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജപ്പാന്‍കാരുടെ സന്തോഷത്തിന്റെ രഹസ്യം ഇതാണ്

നിങ്ങളുടെ കുഞ്ഞിന് രാത്രി പുതച്ചു കൊടുക്കുന്നത് ഇഷ്ടമാണോ? പുതപ്പ് തട്ടി മാറ്റുന്നുണ്ടോ? കാരണമിതാണ്

എന്തുകൊണ്ടാണ് തണുത്ത കാലാവസ്ഥയില്‍ സന്ധിവേദന ഉണ്ടാവുന്നത്

ഡ്രൈവിങ്ങിനിടെ ഉറക്കം വരുന്നത് ചിലപ്പോള്‍ ഈ രോഗത്തിന്റെ ലക്ഷണമാകാം

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനം

അടുത്ത ലേഖനം
Show comments