Webdunia - Bharat's app for daily news and videos

Install App

ഓണം ഈദ് സംഗമവുമായി ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ്

Webdunia
ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (21:40 IST)
ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റിന്റെ (ADAK) ചിലമ്പ് 2017 ഓണം ഈദ് സംഗമത്തിന്റെ (ചിലമ്പ് 2017) ഫ്ലയര്‍, റാഫിള്‍, ഫുഡ് കൂപ്പണ്‍ എന്നിവ  പ്രകാശനം ചെയ്തു. പ്രസിഡന്റ് ബി എസ് പിള്ളൈയുടെ അധ്യക്ഷതയില്‍ അബ്ബാസിയ സാരഥി ഹാളില്‍ (15/10/2017) ഞായറാഴ്ച കൂടിയ നിര്‍വാഹകസമിതി യോഗത്തില്‍ അസ്സോസിയേഷന്റെ രക്ഷാധികാരി ചാക്കോ ജോര്‍ജ് കുട്ടി വൈസ് പ്രസിഡന്‍റ് ക്രിസ്റ്റഫര്‍ ഡാനിയലിനു നല്‍കിക്കൊണ്ട് വിതരണോത്ഘാടനം നിര്‍വഹിച്ചു.
 
നവംബര്‍ 10 വെള്ളിയാഴ്ച കേരളാ ആര്‍ട്ട് സര്‍ക്കിള്‍ (പോപ്പിന്‍സ് ഹാളിനു സമീപം) അബ്ബാസിയയില്‍ വച്ച് നടക്കുന്ന ഓണം ഈദ് സംഗമത്തില്‍ വിവിധ കലാപരിപാടികളോടൊപ്പം കുവൈറ്റില്‍ ആദ്യമായി കേരളത്തിലെ നാടന്‍ പാട്ടിന്റെ യുവ തമ്പുരാനും കേരളാ സര്‍ക്കാര്‍ ഫോക്‌ലോര്‍ അവാര്‍ഡ് ജേതാവ് കൂടിയായ ശ്രി ബാനര്‍ജിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍ പാട്ടും ദൃശ്യാവിഷ്കാരവും ഉണ്ടായിരിക്കും.
 
യോഗത്തില്‍ വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാര്‍, ബിനു ചേമ്പാലയം, ഷാജി പി ഐ, സുനില്‍ എസ് എസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു.
 
ജനറല്‍ സെക്രട്ടറി വിപിന്‍ മങ്ങാട്ട് സ്വാഗതവും ട്രഷറര്‍ ഷിബു ചെറിയാന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

30 മിനിറ്റ് മതി, സ്വാദിഷ്ടമായ കേരള സ്റ്റൈൽ ചിക്കൻ കറി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം

ആസ്മ ദിനം 2025: ആസ്മയ്ക്ക് കാരണമാകുന്ന 6 ഭക്ഷണങ്ങള്‍ ഇവയാണ്

48 മണിക്കൂറിനുള്ളില്‍ രണ്ടാം തവണയും അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

ഒറ്റവലി മദ്യപാനികള്‍ ഇത് വായിക്കാതെ പോകരുത്

World Asthma Day 2025: ആസ്മ വരാനുള്ള പ്രധാനകാരണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments