Select Your Language

Notifications

webdunia
webdunia
webdunia
webdunia

അലര്‍ജിയാണോ പ്രശ്നം ? പേടിക്കേണ്ട... വീട്ടുവളപ്പിലെ ഈ കൊച്ചു വൈദ്യന്‍ മതി അത് പരിഹരിക്കാന്‍ !

തുളസിച്ചെടിയുടെ മഹാത്മ്യം

അലര്‍ജിയാണോ പ്രശ്നം ? പേടിക്കേണ്ട... വീട്ടുവളപ്പിലെ ഈ കൊച്ചു വൈദ്യന്‍ മതി അത് പരിഹരിക്കാന്‍ !
, ഞായര്‍, 11 ജൂണ്‍ 2017 (15:48 IST)
ഒരു തുളസിച്ചെടിയെങ്കിലും വളര്‍ത്താത്ത ഹിന്ദു ഭവനങ്ങള്‍ ഉണ്ടാകില്ല. ജോലിയുടെ ഭാഗമായി ഫ്ലാറ്റുകളിലേക്കും വിദേശരാജ്യങ്ങളിലേക്കും കുടിയേറുന്നവരും വിശ്വാസങ്ങള്‍ മുറുകെ പിടിക്കാന്‍ തുളിച്ചെടിയേയും ഒപ്പം കൂട്ടാറുണ്ട്‌. ഔഷധമഹാത്മ്യം ഉള്ള രോഗനാശിനിയായ ചെടി എന്നതിലൂപരി തുളസിച്ചെടി വിശ്വാസത്തിന്‍റെ ഭാഗമാണ്‌. ദൈവിക പരിവേഷം തന്നെയാണ്‌ തുളസിക്ക്‌ കല്‍പിച്ചിട്ടുള്ളത്‌. ശുദ്ധിയോടെയും വൃത്തിയോടെയും തുളസി വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുക തന്നെ പുണ്യമാണ്‌. അതുപോലെതന്നെ വീട്ടുവളപ്പിലെ ഒരു കൊച്ചു വൈദ്യനാണ് ഈ നാണം കുണുങ്ങി എന്നും പറയാം.
 
തുളസിച്ചായ പനിയും ചുമയും കഫ ദോഷവും ശമിപ്പിക്കും. ശരീരത്തിന്‍റെ ഉന്‍മേഷം വര്‍ദ്ധിപ്പിക്കുന്ന ഒരു പാനീയം കൂടിയാണീത്
 
ക്ഷയരോഗത്തെ പ്രതിരോധിക്കാനും തുളസിയ്ക്കു കഴിവുണ്ട്.
 
വൈറല്‍ പനിയ്ക്കും സാധാരണ പനിയ്ക്കും ജലദോഷത്തിനും തുളസി കൊണ്ടുള്ള കഷായം ഉത്തമമാണ്.
 
ത്വക്ക് രോഗങ്ങള്‍ക്ക് തുളസി കുഴമ്പു പോലെ അരച്ച് പുരട്ടുന്നത് ഫലപ്രദമാണ്. ചുമയ്ക്കും ബ്രോങ്കൈറ്റിസിനും തുളസി ഫലപ്രദമാണ്. 
 
പല്ലുവേദനയ്ക്ക് തുളസിയിട്ടു തിളപ്പിച്ച വെള്ളം കൊണ്ടു വായ കഴുകുന്നത് നന്ന്.
 
തുളസിയുടെ ഇലകളിലടങ്ങിയിരിക്കുന്ന അര്‍സോളിക് ആസിഡിന് വന്ധ്യതയെ ചെറുക്കാനാവുമത്രേ.
 
തുളസിയുടെ ഇല സ്ഥിരമായി കഴിക്കുന്നത് രക്തത്തിലെ ഗ്ളൂക്കോസിന്‍റെ അളവിനെ കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. 
 
ഹൃദ്രോഗത്തെ ഫലപ്രദമായി ചെറുക്കാനുള്ള കഴിവ് തുളസിക്കുണ്ട്. തുളസിയുടേ സ്ഥിരമായ ഉപയോഗം രക്തസമ്മര്‍ദ്ദം കുറയ്ക്കും. അതിലൂടെ ഹൃദയാഘാതത്തെ അകറ്റിനിര്‍ത്താനും തുളസിയ്ക്കു കഴിയും.
 
ഉണക്കിപ്പൊടിച്ച ഒരുഗ്രാം തുളസിയിലയും ഒരു സ്പൂണ്‍ വെണ്ണയും തേനും ചേര്‍ത്ത് കഴിക്കുന്നത് നല്ലൊരു ടോണിക്കിന്‍റെ ഗുണം ചെയ്യും.
 
തുളസിയുടെ സത്തു ചേര്‍ത്തുണ്ടാക്കുന്ന ലായിനിയ്ക്ക് കൊതുക് മുട്ടകളെ നശിപ്പിക്കാന്‍ കഴിവുണ്ട്. 
 
മലേറിയയെ ചെറുക്കാനും തുളസിയ്ക്ക് കഴിവുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
 
തുളസിയ്ക്ക് അലര്‍ജി സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിവുണ്ട്. 
 
അലര്‍ജിയും ആസ്ത്മയും തുളസിയുടെ നാട്ടുവൈദ്യം കൊണ്ടു മാറ്റിയെടുക്കാനാകുമത്രേ.
 
കടുത്ത മന: സംഘര്‍ഷം അനുഭവിക്കുന്ന ആള്‍ക്കാര്‍ക്ക് ആശ്വാസം നല്‍കാന്‍ തുളസിയുടെ സത്തിന് കഴിയും.
 
തുളസിയുടെ ഗന്ധത്തിനു പോലും മനസംഘര്‍ഷം കുറയ്ക്കാനുള്ള അപൂര്‍വ്വമായ ശേഷിയുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാദങ്ങള്‍ വിണ്ടു കീറാതിരിക്കാന്‍ ഇതാ ചില എളുപ്പ മാര്‍ഗങ്ങള്‍ !