Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടക്കിടക്ക് മൂത്ര തടസ്സം അനുഭവപ്പെടുന്നുണ്ടോ ? പേടിക്കേണ്ട... ഇതാ ഏറ്റവും മികച്ചൊരു പരിഹാരം !

ആരോഗ്യം കാക്കാന്‍ പച്ചക്കറികള്‍

ഇടക്കിടക്ക് മൂത്ര തടസ്സം അനുഭവപ്പെടുന്നുണ്ടോ ? പേടിക്കേണ്ട... ഇതാ ഏറ്റവും മികച്ചൊരു പരിഹാരം !
, തിങ്കള്‍, 3 ജൂലൈ 2017 (11:56 IST)
പഴങ്ങളും പച്ചക്കറികളും നിത്യവും ഉപയോഗിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഇവയില്‍ അടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങള്‍ എന്തൊക്കെയാണെന്ന കാര്യം പലര്‍ക്കും അറിയില്ല. എന്നാല്‍ അറിഞ്ഞോളൂ.. ആരോഗ്യം, രോഗപ്രതിരോധം, രോഗ നിവാരണം, സൗന്ദര്യം എന്നിവയില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമുള്ള പ്രാധാന്യം ഏറെയാണ്. 
 
മഴക്കാലത്ത് ഇലക്കറികളാണ് ധാരാളം കഴിക്കേണ്ടത്. ഇത് വയറിനും ദഹനത്തിനും ഏറെ ഉത്തമമാണ്. ശരീരത്തില്‍ കടന്ന് കൂടുന്ന വിഷാംശങ്ങളെ ചെറുക്കാനും ഇലക്കറികള്‍ക്ക് കഴിയും. ഉഴുന്ന്, പയറ്, ചീര, തുവര, തകര, താള്, മുതിര, മത്തന്‍, മുരിങ്ങ എന്നിവയുടെ ഇലകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. 
 
വള്ളികളില്‍ കായ്ക്കുന്ന കുമ്പളങ്ങ, പാവയ്ക്ക, വെള്ളരി എന്നിവയിലെല്ലാം ധാരാളം ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ ഏറ്റവും ശ്രേഷ്ഠമാണ് ഒന്നാണ് കുമ്പളങ്ങ. ഇതിന്റെ നീര് കഴിച്ചാല്‍ മൂത്ര തടസ്സം മാറിക്കിട്ടും. അതുപോലെ വെള്ളരി കഴിക്കുന്നത് സൗന്ദര്യത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ്.
 
ഉഷ്ണകാല രോഗങ്ങള്‍ ശമിപ്പിക്കുന്നതിന് ഏറെ ഉത്തമമായ ഒന്നാണ് വെള്ളരിക്ക. ശരീരത്തില്‍ നീര് കെട്ടുന്നത് ശമിപ്പിക്കുന്നതിനും ഉപ്പ് കൂടുതല്‍ കഴിക്കുന്നത് മൂലം ശരീരത്തില്‍ നീര്‍ക്കോളുണ്ടായാല്‍ അത് ശമിപ്പിക്കുന്നതിനും വെള്ളരി നീര് ഏറെ ഉത്തമമാണ്. 
 
ഇലകളില്‍ അപ്പവും അടയും വേവിച്ചെടുക്കുന്നത് ആഹാരത്തിന് രുചിയും ഗുണവും നല്‍കും. വാഴയില, താമരയില, വട്ടയില തുടങ്ങിയ ഇലകളില്‍ പുഴുങ്ങിയെടുക്കുന്ന അടയ്ക്ക് ഔഷധഗുണങ്ങള്‍ ഏറെയാണ്. പാവയ്ക്ക, വെള്ളരിക്ക, കാബേജ്, ചീര തുടങ്ങിയവ പ്രമേഹരോഗികള്‍ കൂടുതലായി ഉപയോഗിക്കണം. 
 
ഗര്‍ഭിണികള്‍ ഇലക്കറികളും വെള്ളരിക്കയും കുമ്പളങ്ങയും കൂടുതലായി കഴിക്കണം. പ്രമേഹം, കൊളസ്ട്രോള്‍ രോഗങ്ങള്‍ ഉള്ളവരും ഇലക്കറികള്‍ കഴിക്കണം. തൈറോയ്ഡ് രോഗികള്‍ കാബേജും പ്രമേഹരോഗികള്‍ മത്തങ്ങയും കഴിക്കുന്നത് നല്ലതല്ല. നെല്ലിക്ക ധാരാളം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. മുറിവുകള്‍ ഉണങ്ങാനും വിളര്‍ച്ച മാറുന്നതിനും നെല്ലിക്ക സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊണ്ണത്തടി കുറയ്ക്കണോ? ഈ വ്യായാമങ്ങള്‍ മാത്രം ചെയ്താല്‍ മതി !