Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്യാസ് സ്‌റ്റൌ ഉപയോഗിക്കുമ്പോള്‍ ഇതൊന്നും ശ്രദ്ധിച്ചില്ലെങ്കില്‍ ...

ഗ്യാസ് സ്‌റ്റൌ പൊട്ടിത്തെറിക്കുന്നതിന് കാരണം; സ്‌ത്രീകള്‍ സൂക്ഷിക്കുക

gas stove use
, വ്യാഴം, 27 ഒക്‌ടോബര്‍ 2016 (16:16 IST)
കാലം മാറിയതിനനുസരിച്ച് നാട്ടില്‍ പുറങ്ങളിലെ വീടുകളില്‍വരെ ഗ്യാസ് അടുപ്പുകള്‍ എത്തിയിരിക്കുന്നു. പഴയ കാലങ്ങളിലെ ഓര്‍മ്മകള്‍ അയവിറക്കാന്‍ മാത്രമാണ് പല വീടുകളിലും ഇന്ന് വിറക് അടുപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കുടുംബത്തിലെ അമ്മമാരടക്കമുള്ളവര്‍ തിരക്കിലായതും അടുപ്പില്‍ കത്തിക്കാനുള്ള വിറക് ലഭിക്കാത്തതുമാണ് ഗ്യാസ് അടുപ്പിലേക്ക് എല്ലാവരും തിരിയാന്‍ കാരണമായത്.

ഗ്യാസ് അടുപ്പുകള്‍ വളരെ ശ്രദ്ധിച്ച് ഉപയോഗിക്കേണ്ട ഒന്നാണ്. ചെറിയ അശ്രദ്ധ പോലും അപകടങ്ങള്‍ വരുത്തിവയ്‌ക്കും. ഗ്യാസ് അടുപ്പുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് പലര്‍ക്കും അറിയില്ല. തിരക്കിനിടെയിലെ ഒരു മറവിവരെ ദുരന്തങ്ങള്‍ ഉണ്ടാക്കും.
webdunia


 


ഗ്യാസ് അടുപ്പ് ഉപയോഗിക്കേണ്ടത്:-

1) വിറക് അടുപ്പിന് അടുത്തു നിന്നും നിശ്ചിത അകലം പാലിച്ചു വേണം ഗ്യാസ് അടുപ്പ് (സ്റ്റൌ) വെയ്‌ക്കേണ്ടത്.
2) സ്‌റ്റൌവുമായി ബന്ധിപ്പിക്കുന്ന റെഗുലേറ്ററും പൈപ്പും മികച്ച നിലാവാരം പുലര്‍ത്തുന്നതാകണം.
3) ഗ്യാസ് സിലണ്ടര്‍ ചെരിച്ചോ ചാരിയോ വയ്‌ക്കരുത്.
4. സ്‌റ്റൌ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് നോബിന്റെ പ്രവര്‍ത്തനക്ഷമത.
5). കൂടുതല്‍ വായു സഞ്ചാരമുള്ള പ്രദേശത്ത് ഗ്യാസ് സ്‌റ്റൌ വയ്‌ക്കരുത്.
6) സ്‌റ്റൈ വയ്‌ക്കുന്നതിനടുത്ത് പുറത്തേക്കുള്ള ചെറിയ ജനലോ വാതിലോ ഉള്ളത് നല്ലതാണ്. (ഗ്യാസ് ലീക്ക് ആകുന്നു എന്നു     തോന്നിയാല്‍ ഈ വാതിലും ജനലും തുറന്നിടണം).
7) ഗ്യാസ് ലീക്ക് ആയി വ്യക്തമായാല്‍ മുറിയിലേക്ക് പ്രശിക്കുമ്പോള്‍ തീ പടരുന്ന ഒന്നും പ്രവേശിപ്പിക്കരുത്. മുറികളിലെ സ്വിച്ചുകള്‍ ഓണ്‍ ചെയ്യരുത്.
8) ഗ്യാസ് ഓണ്‍ ചെയ്യുന്നതും ഓഫ് ആക്കുന്നതും കൃത്യമായിരിക്കണം.
9) നിശ്ചിത സമയങ്ങളില്‍ ബര്‍ണര്‍ ക്ലീന്‍ ആക്കണം, വെള്ളം വീണാല്‍ ഉടന്‍ തുടച്ചു വൃത്തിയാക്കണം.

ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഗ്യാസ് ഉപയോഗം അപകടരഹിതമായിരിക്കും. എത്ര തിരക്കുകള്‍ ഉണ്ടെങ്കിലും അതീവ ജാഗ്രതയോടെ വേണം ഗ്യാസ് സ്‌റ്റൌ ഉപയോഗിക്കേണ്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പച്ചമുളക് ശീലമാക്കൂ... ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കൂ !