Publish Date: Sat, 26 Aug 2017 (12:29 IST)
Updated Date: Sat, 26 Aug 2017 (12:33 IST)
ഏതൊരാള്‍ക്കും എപ്പോഴെങ്കിലുമൊക്കെ ഉണ്ടാകാറുള്ള ഒന്നാണ് വിഷാദം. ജീവിതം എപ്പോഴും സുഖം തന്നെ തരണമെന്നില്ലല്ലോ. അതുകൊണ്ടുതന്നെ വിഷാദമെന്നത് മനുഷ്യ സഹജമാണെന്ന് പറയുന്നതാണ് ശരി. എന്നാല്‍, ഈ വിഷാദം സ്ഥായിയായ അവസ്ഥയായാലോ? അത് ഏതൊരാളെയും രോഗാവസ്ഥയിലേക്കാണ് കൊണ്ടു ചെന്നെത്തിക്കുക. ഇതിന് ഹോമിയോപ്പതിയില്‍ ഫലപ്രദമായ ചികിത്സയുണ്ട്.
രോഗത്തിന്‍റെ പ്രത്യേകത അനുസരിച്ചാണ് ഹോമിയോപ്പതിയില്‍ മരുന്ന് നിര്‍ദ്ദേശിക്കുന്നത്. ചിലപ്പോള്‍ ആഹാര നിയന്ത്രണവും ജീവിത ചര്യയില്‍ മാറ്റവും ഡോക്ടര്‍ ഉപദേശിക്കും. ദുഖം മൂലമുണ്ടാകുന്ന വിഷാദത്തിന് ‘ഇഗ്നേഷിയ’യാണ് നിര്‍ദ്ദേശിക്കുക. കാരണമില്ലാതെ കരയുക, ചിരിക്കുക എന്നിങ്ങനെയുള്ള സാധാരണമല്ലാത്ത പെരുമാറ്റം ഉണ്ടാകുമ്പോളും ഈ മരുന്നുതന്നെയാണ് നിദ്ദേശിക്കുക.
ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടുണ്ടാകുന്ന വിഷാദത്തിന് ‘പുള്‍സാറ്റില’ നിര്‍ദേശിക്കാറുണ്ട്. ചെറിയ തോതില്‍ പ്രകോപനം ഉണ്ടായാലും പൊട്ടിക്കരയുകയും മറ്റും ചെയ്യുമ്പോഴാണ് ഈ മരുന്ന് നല്‍കുന്നത്. വേദനകളും ഉത്തരവാദിത്തങ്ങളും അധികരിക്കുന്നത് മൂലം ഉണ്ടാകുന്ന വിഷാദത്തിന് ‘സെപിയ’യും ഗുണം ചെയ്യും. തന്നില്‍ തന്നെ വിശ്വാസം നഷ്ടപ്പെടുമ്പോളും ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുമ്പോളും ‘ഓറം’ എന്ന മരുന്നാണ് നല്‍കാറുള്ളത്.
സജിത്ത്
Publish Date: Sat, 26 Aug 2017 (12:29 IST)
Updated Date: Sat, 26 Aug 2017 (12:33 IST)