Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെന്നിക്കുത്തിന് ഹോമിയോ ചികിത്സ

ചെന്നിക്കുത്തിന് ഹോമിയോ ചികിത്സ
നമ്മെ അലട്ടുന്ന പല രോഗങ്ങള്‍ക്കും ഹോമിയോപ്പതിയില്‍ ചികിത്സയുണ്ട്. ചെന്നിക്കുത്ത് അഥവാ മൈഗ്രെയ്‌ന്‍ സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു രോഗമാണ്. ആര്‍ത്തവകാലത്തിനോട് അടുത്ത സമയത്തായിരിക്കും ഈ വില്ലന്‍ രംഗപ്രവേശം നടത്തുന്നത്.

മസ്തിഷ്കത്തിലേക്കുള്ള രക്തവാഹിനിക്കുഴലുകള്‍ സങ്കോചിക്കുന്നതും വികസിക്കുന്നതുമാണ് ചെന്നിക്കുത്തിന് കാരണമാവുന്നത്. ശക്തിയായ തലവേദന, കാഴ്ച മങ്ങുക, ഛര്‍ദ്ദി എന്നിവയാണ് രോഗ ലക്ഷണം. ഈ രോഗത്തിന് പാരമ്പര്യ സ്വഭാവവും ഉണ്ട്.

ബെല്‍, ഇക്സിസ്,സൈക്ലമന്‍, കോഫി, നറ്റ്മര്‍, സെപിയ, സ്കുറ്റിലരിയ, ഗ്ലോണിന്‍, ഡാമിയാന തുടങ്ങിയ മരുന്നുകളാണ് ചെന്നിക്കുത്തിന് ഹോമിയോയില്‍ നല്‍കിവരുന്നത്.

കൌമാര പ്രായം മുതല്‍ പെണ്‍കുട്ടികളില്‍ ചെന്നിക്കുത്ത് ബാധിക്കുന്നതായി കാണുന്നു. ചുരുക്കം ചിലരില്‍ ഇത് തനിയെ ഭേദമാവുമെങ്കിലും 55 വയസ്സുവരെ ഇത് നിലനില്‍ക്കുന്നു.

Share this Story:

Follow Webdunia malayalam