Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൈനസൈറ്റിസും ഹോമിയോയും

സൈനസൈറ്റിസും ഹോമിയോയും
PTIPTI
പലരെയും അലട്ടുന്നതാണ് സൈനസൈറ്റിസ്.സാധാരണ തലയോട്ടിയില്‍ ഉണ്ടാകുന്ന ചെറു ദ്വാരങ്ങളാണ് സൈനസ് എന്ന പേരില്‍ അറിയപ്പെടുന്നത്.

എന്നാല്‍, ഈ ചെറു ദ്വാ‍രങ്ങളില്‍ അണുബാധയുണ്ടാകുമ്പോഴാണ് സൈനസൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകുന്നത്.മൂക്കില്‍ ബാധിക്കുന്ന അണുബാധ സൈനസ് ദ്വാരങ്ങളിലേക്ക് പടരുന്നതാണ് പ്രശ്നമാകുന്നത്.ഇത് മൂലം വീക്കം ഉണ്ടാകുന്നു.സൈനസിലെ ദ്വാരങ്ങള്‍ അടയുകയും പുറത്തേക്ക് പോകേണ്ട വസ്തുക്കള്‍ തടസം മൂലം തങ്ങി നില്‍ക്കുകയും ചെയ്യുമ്പോള്‍ വേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നു.

സൈനസൈറ്റിസിന് മറ്റൊരു കാരണം നേസല്‍ പൊളിപ്സാണ്.മൂക്കിലെ ദ്വാരങ്ങള്‍ക്കുള്ളിലെ ചെറിയ വളര്‍ച്ചകളാണ് നേസല്‍ പോളിപ്സ് എന്നറിയപ്പെടുന്നു.ഹോമിയോപ്പതിയില്‍ തക്കതായ ചികിത്സയുണ്ട്. നേസല്‍ പോളിപ്സ് ആറ് മുതല്‍ എട്ട് മാസം വരെ സമയത്തില്‍ ചികിത്സിച്ച് മാറ്റാന്‍ കഴിയും.

സാധാരണ ഹോമിയോപ്പതിയില്‍ സൈനസൈറ്റിസിന് ഉപയോഗിക്കുന്ന മരുന്നുകള്‍,ജെത്സിമും, കലി ബിച്, കലി മുര്‍മ്, നടെം സള്‍ഫ്, ഹെപര്‍ സള്‍ഫ് എന്നിവയാണ്. നേസല്‍ പോളിപ്സിന് സങുയിനരിയ, ടെയുക്രിയം, കലി ബിച്, ഫോസ്ഫറസ് എന്നിവ ഉപയോഗിക്കുന്നു.

Share this Story:

Follow Webdunia malayalam