ഡിസംമ്പര്‍ 12 മുതല്‍ 19 വരെ അനന്തപുരിയില്‍ അരങ്ങേറുന്ന കേരളത്തിന്‍റെ പതിമൂന്നാം ചലച്ചിത്രോത്സവത്തില്‍ റിട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ഫ്രഞ്ച് ചലച്ചിത്രകാരനായ അലന്‍ റെനയുടേയും ഇസ്രായേലി സംവിധായകന്‍ അമോസ് ഗിതായിയുടേയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ആഗോളചലച്ചിത്ര ഭൂപടത്തില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അമോസ് ഗിതായിയുടെ ചിത്രങ്ങള്‍ മലയാളി പ്രേക്ഷകന് ഏറെ പരിചിതമാണ്.
സിനിമ മാധ്യമത്തില്‍ യൂറോപ്യന്‍ ശൈലിയുടെ പിന്തുടര്‍ച്ചകാരനായ അമോസ് ഗിതായിയുടെ കെഡ്‌മ, അലില, ഫ്രീ സോണ്‍, പ്രോമിസ്‌ഡ് ലാന്‍റ്, കിപ്പൂര്‍, വണ്‍ ഡേ യു വില്‍ അണ്ടര്‍സ്റ്റാന്‍റ്, ഡിസ് എന്‍ഗേജ്‌മെന്‍റ് തുടങ്ങിയ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.
മധ്യപൗരസ്‌ത്യന്‍ ദേശങ്ങളുടെ ചരിത്രങ്ങളിലൂടെ സഞ്ചരിച്ച് സ്വന്തം ചരിത്രം ആവിഷ്‌കരിക്കുന്നവയാണ് അമോസ് ഗിതായുടെ ചിത്രങ്ങള്‍ എന്നാണ് നിരൂപകര്‍ വിലയിരുത്തുന്നത്
ഫ്രഞ്ച് നവസിനിമയുടെ വക്താവായ അലന്‍ റെനെയുടെ ഒമ്പത് ചിത്രങ്ങളും റിട്രോസ്‌പെക്ടീവില്‍ പ്രദര്‍ശിപ്പിക്കും.
ഹിരോഷിമ മൈ ലൗ, ലാസ്‌റ്റ് ഇയര്‍ ഇന്‍ മാരിന്‍ബാദ്, മുരീല്‍, സ്‌റ്റാവിസ്‌കി, ഓണ്‍ കോനിത് ലാ ചേസണ്‍, ഗുര്‍ണിക, നൈറ്റ് ആന്‍റ് ഫോഗ്, ലെസ് തുടങ്ങിയ ചിത്രങ്ങളായിരിക്കും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.