Select Your Language

Notifications

webdunia
webdunia
webdunia
webdunia

കനകക്കുന്നില്‍ പ്രദര്‍ശനം

കനകക്കുന്നില്‍ പ്രദര്‍ശനം
PRO
ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൗതുകമായി കനകകുന്ന്‌ കൊട്ടാരത്തില്‍ ചലച്ചിത്രോപകരണങ്ങളുടേയും ഫോട്ടോകളുടേയും പ്രദര്‍ശനം നടക്കുന്നു.

മലയാള സിനിമ പിന്നിട്ട വഴികള്‍ എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തില്‍ പഴയ ക്യാമറകള്‍, പ്രൊജക്‌ടറുകള്‍, മിറ്റ്‌ച്ചല്‍ ക്യാമറ, സിനിപാലിയാസ്‌, ഛായഗ്രഹണ ഉപകരണങ്ങളായ മുക്കാലികള്‍, ലൈറ്റുകള്‍ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്‌.

മലയാള സിനിമാ ചരിത്രത്തിന്‍റെ വ്യത്യസ്‌ത മാനങ്ങള്‍ വിളിച്ചോതുന്ന അപൂര്‍വ ചിത്രങ്ങളും ആല്‍ബങ്ങളും പ്രദര്‍ശനത്തിന്‍റെ പ്രത്യേകതയാണ്‌.

ഡിസംബര്‍ 19വരെയാണ്‌ പ്രദര്‍ശനം. പ്രവേശനം സൗജന്യം. പ്രശസ്‌ത സംവിധായകന്‍ ജബ്ബാര്‍ പട്ടേല്‍ ആണ് പ്രദര്‍ശനം ഉദ്‌ഘാടനം ചെയ്‌തത്.

Share this Story:

Follow Webdunia malayalam