Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗിരീഷ്‌ കാസറവള്ളിയുടെ ‘ഗുലാബി ടാക്കീസ്‌’

ഗിരീഷ്‌ കാസറവള്ളിയുടെ ‘ഗുലാബി ടാക്കീസ്‌’
PROPRO
ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയവരിലേക്ക്‌ ക്യാമറ തിരിച്ചുകൊണ്ടാണ്‌ ഗിരീഷ്‌ കാസറവള്ളി എന്ന സംവിധായകന്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്‌.

കര്‍ണ്ണാടകയിലെ തീരദേശവാസികള്‍ക്ക്‌ ഇടയില്‍ ഒരു ടി വി സെറ്റ്‌ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചാണ്‌ ‘ഗുലാബി ടാക്കീസ്‌’ എന്ന പുതിയ ചിത്രം പറയുന്നത്‌. കേരളത്തിന്‍റെ പതിമൂന്നാം ചലച്ചിത്രമേളയില്‍ ‘ഗുലാബി ടാക്കീസ്‌’ മത്സരവിഭാഗത്തിലുണ്ട്.

പുതിയ മാധ്യമത്തിന്‍റെ വരവ്‌ പരമ്പരാഗത സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നു. മത്സ്യതൊഴിലാളിയായ മൂസയുടെ രണ്ടാംഭാര്യയാണ്‌ ഗുലാബി, അവര്‍ക്ക്‌ കുട്ടികളില്ല. എന്നാല്‍ ആ കടലോര ഗ്രാമത്തിലെ പ്രധാന വയറ്റാട്ടിയാണ്‌ ഗുലാബി.
webdunia
PROPRO

ഗുലാബിക്ക്‌ ഒരിക്കല്‍ ഒരു കളര്‍ ടി വി സെറ്റ്‌ സമ്മാനമായി ലഭിക്കുന്നു. ജീവിതം ദുരിതവും വിരസവുമായി മാറുമ്പോള്‍ ടെലിവിഷനിലെ വര്‍ണ്ണാഭമായ ജീവിതം കാണുകയാണ്‌ ഗുലാബിക്ക്‌ ഏറ്റവും പ്രിയപ്പെട്ട വിനോദം. ടെലിവിഷന്‍റെ മാസ്‌മരികത ക്രമേണ ഗ്രാമീണരിലേക്ക് പടരുന്നു.

ടെലിവിഷന്‍ മാധ്യമത്തിന്‍റെ സ്വാധീനം എല്ലാ പ്രായത്തിലും ജാതിയിലും പെട്ട സ്‌ത്രീകളും കുട്ടികളുമെല്ലാം ഗുലാബിയുടെ വീട്ടില്‍ എത്തുക്കുന്നു. ജാതി ചിന്തയും ഉച്ചനീചത്വവും അലിഞ്ഞില്ലാതാകുന്നു. ഗുലാബിയുടെ വീട്‌ ക്രമേണ ‘ഗുലാബി ടാക്കീസ്‌’ എന്നാകുന്നു.

മുസ്ലീമായ ഗുലാബിയുടെ വീട്ടില്‍ പോയി ടി വി കാണുന്ന സ്‌ത്രീകളെ അവരുടെ പുരുഷന്മാര്‍ വിലക്കുന്നുണ്ട്‌. എന്നാല്‍ ‘ഗുലാബിടാക്കീസി’ല്‍ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയാണ്‌.

മലയാളിയായ ഐസക്‌ തോമസ്‌ കെട്ടുകാപള്ളിയാണ്‌ സിനിമക്ക്‌ സംഗീതം നല്‌കിയിരിക്കുന്നത്‌. ഉമശ്രീയാണ്‌ ഗുലാബിയെ അവതരിപ്പിച്ചിരിക്കുന്നത്‌.

Share this Story:

Follow Webdunia malayalam