Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചര്‍ച്ചയാകുന്ന ‘പോസ്‌റ്റ്‌കാര്‍ഡുകള്‍’

ചര്‍ച്ചയാകുന്ന ‘പോസ്‌റ്റ്‌കാര്‍ഡുകള്‍’
ഒളിപ്പോരാട്ടവും ചാരപ്പണിയും അജ്ഞാതവാസവും എല്ലാം നിറഞ്ഞ വെനിസ്വയെിലെ രാഷ്ട്രീയ പരിസരം കുട്ടികളില്‍ സൃഷ്ടിക്കുന്ന അനുരണനങ്ങളാണ്‌ ‘ലെനിന്‍ഗ്രഡില്‍ നിന്നുള്ള പോസ്‌റ്റ്‌കാര്‍ഡുകള്‍’പറയുന്നത്.

വെനിസ്വലെയില്‍ നിന്നുള്ള പോസ്‌റ്റ്‌ കാര്‍ഡ്‌സ്‌ ഫ്രം ലെനിന്‍ഗ്രഡ്‌ ഐ എഫ്‌ എഫ്‌ കെയില്‍ പ്രമേയം കൊണ്ടു തന്നെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. മറിയാന റോന്‍ഡന്‍ സംവിധാനം ചെയ്‌ത ചിത്രം ഓസ്‌കാറിന്‌ വെനിസ്വലയെ പ്രതിനിധീകരിച്ചിരുന്നു.
ബിയാറിറ്റ്‌സ്‌ ചലച്ചിത്രമേളില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ചിത്രം രാജ്യാന്തര വേദികളില്‍ ഇതിനോകടം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്‌. വിപ്ലവത്തോടും ഒളിയുദ്ധങ്ങളോടും ഉള്ള സ്‌ത്രീപക്ഷ കാഴ്‌ച എന്ന നിലയിലും ചിത്രം വിലയിരുത്തപ്പെട്ടിട്ടുണ്ട്‌.

ഗറില്ലാ സമരമുറകള്‍ ശക്തമായ അറുപതുകളിലെ വെനിസ്വേലയുടെ കഥയാണ്‌ സംവിധായിക അവതരിപ്പിക്കുന്നത്‌.

രഹസ്യ ജീവിതം നയിക്കുന്ന ഗറില്ല പോരാളിയായ സ്‌ത്രീ പ്രസവിക്കുന്നു. മാതൃദിത്തില്‍ നടന്ന പ്രസവം ആയതിനാല്‍ അതിന്‌ വാര്‍ത്താപ്രാധാന്യം കിട്ടുന്നു.

കുട്ടിയെയും കൊണ്ട്‌ അമ്മ ഒളിസങ്കേതങ്ങളില്‍ വേഷം മാറി നടന്ന്‌ ജീവിക്കുകയാണ്‌. രാഷ്ട്രം നിര്‍ണ്ണായകമായ മാറ്റങ്ങളിലൂടെ കടന്നു പോകുമ്പോള്‍ അമ്മക്ക്‌ സ്വന്തം പങ്ക്‌ നിര്‍വ്വഹിക്കാതിരിക്കാനാകുന്നില്ല.

കുഞ്ഞിനെ നാട്ടില്‍ ബന്ധുക്കള്‍ക്ക്‌ ഒപ്പം നിര്‍ത്തി അവള്‍ പോകുന്നു. പെണ്‍കുഞ്ഞ്‌ അവിടെ വളരുകയാണ്‌. അമ്മ എന്നാല്‍ അവര്‍ക്ക്‌ ലെനിന്‍ഗ്രഡില്‍ നിന്നുള്ള കത്തുകള്‍ മാത്രമാകുന്നു. ലാ നിന കൂട്ടുകാരനൊടോപ്പം അമ്മയെ അനുകരിച്ച്‌്‌ ഗറില്ലായുദ്ധം കളിക്കുന്നു. സമര തന്ത്രങ്ങള്‍ മെനയലാണ്‌ മറ്റൊരു കളി.

Share this Story:

Follow Webdunia malayalam