Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചലച്ചിത്രമേള മെച്ചപ്പെടുത്തും

ചലച്ചിത്രമേള മെച്ചപ്പെടുത്തും
WD
വരും ചലച്ചിത്രമേളയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന്‌ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ.ആര്‍.മോഹനന്‍ പറഞ്ഞു.

രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാഥമിക സൗകര്യങ്ങളും ഓണ്‍ലൈന്‍തിയേറ്റര്‍ സംവിധാനവും കാര്യക്ഷമമാക്കും.

ലോക സിനിമയില്‍ എന്തൊക്കെമാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടോ അവയെല്ലാം മേളയിലും പ്രതിഫലിക്കാനിടയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും നല്ല സിനിമകള്‍ തന്നെയാണ്‌ തിരഞ്ഞെടുത്തിരിക്കുന്നത്‌.

സിനിമയില്‍ തുടക്കക്കാരെ പ്രോത്സാഹിപ്പിക്കുക, താമസസൗകര്യം ഏര്‍പ്പെടുത്തുക, ഷെഡ്യൂളിംഗ്‌ കൃത്യമാക്കുക തുടങ്ങിയവയെക്കുറിച്ച്‌ സംസാരിച്ച ആസ്വാദകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുകയായിരുന്നു ചെയര്‍മാന്‍.

സിനിമകളുടെ സബ്‌ ടൈറ്റിലുകള്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തണമെന്നും മലയാള സിനിമകള്‍ കൂടുതലായി മേളയില്‍ പ്രദര്‍ശിപ്പിക്കണമെന്നും സിനിമാസ്വാദകരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു.

വൈസ്‌ ചെയര്‍മാന്‍ വി.കെ.ജോസഫ്‌, സെക്രട്ടറി ഡോ.കെ.എസ്‌.ശ്രീകുമാര്‍, ആര്‍ട്ടിസ്റ്റിക്‌ ഡയറക്‌ടര്‍ ബീനാ പോള്‍ എന്നിവരും അവലോകനത്തില്‍ പങ്കെടുത്തു. ഡോ. വി.സി.ഹാരീസ്‌ മോഡറേറ്ററായിരുന്നു.

ഫിറാക്ക്‌, ബ്ലൈഡ്‌നസ്‌, സോംഗ്‌ ഓഫ്‌ സ്‌പാരോസ്‌, ബാഡ്‌ ഹാബിറ്റ്‌സ്‌ തുടങ്ങിയ ചിത്രങ്ങളുടെ ഉന്നത നിലവാരത്തെക്കുറിച്ച്‌ ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

Share this Story:

Follow Webdunia malayalam