രാജ്യാന്തര ചലച്ചിത്രമേളയില്‍ വ്യാഴാഴ്‌ച ലോകസിനിമാ വിഭാഗത്തില്‍ ആറ് ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനം നടക്കും.
ഗോവ രാജ്യാന്തര മേളയിലെ സമാപന ചിത്രമായ മജീദ് മജീദിയുടെ ചിത്രം സോംഗ് ഓഫ് ദി സ്‌പാരോ രമ്യ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. ബുര്‍ക്കിനോ ഫാസോയില്‍ നിന്നു സാലിഫ് ട്രവോറെ സംവിധാനം ചെയ്‌ത ഫാറോ അന്ധവിശ്വാസത്തിനിടയില്‍ പ്രതിസന്ധിയില്‍പ്പെടുന്ന ചെറുപ്പക്കാരന്‍റെ കഥപറയുന്ന ചിത്രമാണ്.
ഇതിന്‍റെ പ്രദര്‍ശനം രാവിലെ കൈരളിയിലാണ്. തമിഴ് ഉള്‍പ്പെടെ അഞ്ചു ഭാഷകളില്‍ തയ്യാറാക്കിയിട്ടുള്ള ലി ലിന്‍ വിയുടെ ഗോണ്‍ ഷോപ്പിംഗ് ഏറെ പ്രതീക്ഷ അര്‍പ്പിച്ചിട്ടുള്ള ചിത്രമാണ്.
ബെര്‍ളിന്‍ മേളയില്‍ സമ്മാനിതമായ സിംഗിചെന്നിന്‍റെ ഗോഡ്‌മാന്‍ ഡോഗിന്‍റെ ആദ്യപ്രദര്‍ശനം ഇന്നു നടക്കും. നഷ്‌ടപ്പെട്ടുപോകുന്ന മൂല്യങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ ശ്രമിക്കുന്ന ചിത്രമാണിത്.
ക്യൂബന്‍ പോരാളികളെക്കുറിച്ചുള്ള കംഗബ ക്യൂബന്‍ ചലച്ചിത്രകാരനായ റോഗിലോ പാരീസാണ് സംവിധാനം ചെയ്‌തിരിക്കുന്നത്. ഡന്മാര്‍ക്ക് ചിത്രകാരനായ സൊറന്‍ ക്രാഗ് ജാക്കബ്‌സന്‍റെ വാട്ട് നോവണ്‍ നോസിന്‍റെയും ആദ്യപ്രദര്‍ശനം വ്യാഴാഴ്‌ച നടക്കും.