Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘സ്‌ത്രീകള്‍ പീഡനത്തിന്‍റെ ഇരകള്‍‘

‘സ്‌ത്രീകള്‍ പീഡനത്തിന്‍റെ ഇരകള്‍‘
PRO
സ്‌ത്രീകള്‍ ലോകത്തെമ്പാടും പീഡനം അനുഭവിക്കുന്നവരാണെന്നും ഗുജാറത്ത്‌ കലാപത്തെ തുടര്‍ന്ന്‌ ഇന്ത്യയില്‍ സ്‌ത്രീ പീഡനത്തിന്‍റെ മുഖം രൂക്ഷമായെന്നും സംവിധായകന്‍ ടി.വി.ചന്ദ്രന്‍.

രാജ്യാന്തര ചലച്ചിത്രമേളയുടെ മീറ്റ്‌ ദ ഡയറക്‌ടര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറുപതുകളില്‍ ഗറില്ലാ യുദ്ധകാലത്ത്‌ തന്‍റെ നാട്ടിലെ കുട്ടികള്‍ അനുഭവിച്ച ജീവിതാവസ്ഥയാണ്‌ പോസ്റ്റ്‌ കാര്‍ഡ്‌സ്‌ ഫ്രം ലെനിന്‍ഗ്രാഡില്‍ ആവിഷ്‌കരിച്ചിതെന്ന്‌ വെനിസ്വലന്‍ സംവിധായിക മരിനാ റന്‍ഡന്‍ പറഞ്ഞു. കുട്ടികളുടെ കണ്ണിലൂടെയാണ്‌ ചിത്രികരിച്ചിരിക്കുന്നത്‌. രാഷ്‌ട്രീയമല്ല പ്രമേയവല്‍ക്കരിച്ചിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

യഥാര്‍ത്ഥ സംഭവത്തിന്‍റെ ദൃശ്യാവിഷ്‌കരണമാണ്‌ മൈ മാര്‍ലണ്‍ ആന്റ്‌ ബാര്‍ഡ്‌‌. യുദ്ധവും പ്രണയവും ഇതില്‍ ഇഴചേരുന്നുണ്ടെന്ന്‌ ടര്‍ക്കി സംവിധായകന്‍ ഹുസൈന്‍ കരാബെ പറഞ്ഞു.

വികസനത്തിന്‍റെ പേരില്‍ വേരറ്റു പോകുന്ന ഗോത്രങ്ങളുടെയും സാധാരണ ജനയതയുടെയും കഥ പറയാനാണ്‌ ശ്രമിച്ചതെന്ന്‌ റൂട്ട്‌സിന്‍റെ സംവിധായകന്‍ ജോസഫ്‌ പുലിന്താനത്ത്‌ പറഞ്ഞു. തന്‍റെ ചിത്രത്തില്‍ വികസനത്തിന്‍റെ മറുവശമാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌.

ഇന്ത്യ പാകിസ്‌താന്‍ വിഭജനത്തിനിടയില്‍ മകള്‍ നഷ്‌ടപ്പെട്ട അമ്മയുടെ വൈകാരികത പങ്കുവെയ്‌ക്കുകയാണ്‌ നര്‍മിയിലൂടെയെന്ന്‌ സംവിധായിക ദീപ്‌തി ഗോംക പറഞ്ഞു.

Share this Story:

Follow Webdunia malayalam