Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആനീ ബസന്‍റ് എന്ന സത്യാനേഷക

ആനീ ബസന്‍റ് എന്ന സത്യാനേഷക
, ചൊവ്വ, 14 ഓഗസ്റ്റ് 2007 (18:58 IST)
FILEFILE
എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്ന പരമമായ സത്യം തേടിയുള്ളാതായിരുന്നു ആനീ ബസന്‍റിന്‍റെ ജീവിതയാത്ര.

യാഥാസ്ഥിതിക മതചിന്തയില്‍ നിന്ന്, ദൈവ നിരാകരണത്തിലേക്കും, സ്വതന്ത്ര ചിന്തയിലേക്കും, പിന്നെ കര്‍മ്മത്തിന്‍റേയും പുനര്‍ജ്ജനിയുടേയും നിര്‍വാണത്തിന്‍റേയും ചിന്തകള്‍ പേറുന്ന തിയോസഫിയിലേക്കും മാറിമറിഞ്ഞു ആ ജീവിതം

തന്‍റെ ജീവിതത്തിന്‍റെ നല്ലൊരു പങ്ക് ഇന്ത്യയില്‍ ചെലവിടുകയും, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുകയും , സ്വന്തം ജന്‍‌മനാടായ ബ്രിട്ടനോട് പൊരുതുകയും ചെയ്തു ഈ മഹതി.1933 സെപ്റ്റംബര്‍ 20 ന് മദ്രാസിലാണ് അന്തരിച്ചത്.

കാലത്തിനു മുമ്പേ ചിന്തിച്ച ആനീ ബസന്‍റ് എന്തിനു വേണ്ടി ശബ്ദമുയര്‍ത്തിയോ, അതെല്ലാം ഇന്ന് സമൂഹത്തിലെ നിയമങ്ങളായി മാറിയിരിക്കുന്നു. വനിതകളുടെ സ്വാതന്ത്യം , അവരുടെ വോട്ടവകാശം, വിദ്യാഭ്യാസം, ജനന നിയന്ത്രണം - ഇതെല്ലാമായിരുന്നു ആനീ ബസന്‍റിന്‍റെ ആവശ്യങ്ങള്‍.

അന്നു ആനിക്കെതിരെ ഇംഗ്ളണ്ടില്‍ നടപടികള്‍ ഉണ്ടായെങ്കിലും പിന്നീട് അവയുടെ സാംഗത്യവും ആവശ്യകതയും ജനങ്ങളും ഭരണകൂടവും തിരിച്ചറിഞ്ഞു.

1847 ഒക്ടോബര്‍ ഒന്നിന് ലണ്ടനിലെ ക്ളാപ് ഹാമില്‍ ഡോ.വില്യം വുഡ്ഡിന്‍റയും എമിലി മോറിസിന്‍റേയും മകളായി ജനിച്ച ആനീ വുഡ്ഡാണ് പില്‍ക്കാലത്ത് ആനീ ബസന്‍റായി മാറിയത്. കടല്‍ സാഹസികതയെ കുറിച്ച് എഴുതിയിരുന്ന ഫ്രെഡറിക്ക് മാരിയറ്റിന്‍റെ സഹോദരി എല്ലെന്‍ ആയിരുന്നു ആനിയെ പഠിപ്പിച്ചത്. അമ്മയുടെ സുഹൃത്തായിരുന്നു എല്ലെന്‍

1867 ല്‍ പത്തൊമ്പതാം വയസ്സില്‍ പള്ളി വികാരിയായിരുന്ന ഫ്രാങ്ക് ബസന്‍റിനെ വിവാഹം കഴിച്ചു. രണ്ടു കുഞ്ഞുങ്ങളുണ്ടായി. ഒക്ഷെ, ആറുകൊല്ലം കൊണ്ടവര്‍ നിയമപരമായി വിവാഹമോചിതരായി. ആനിയുടെ ദൈവനിഷേധം കൂടി വന്നപ്പോല്‍ വീടു വിട്ടു പോകാന്‍ ഭര്‍ത്താവ് ആവശ്യപ്പെടുകയായിരുന്നു.

Share this Story:

Follow Webdunia malayalam