Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജേന്ദ്രപ്രസാദ്

രാജേന്ദ്രപ്രസാദ്
സ്വതന്ത്ര ഭാരതത്തിന്‍റെ ആദ്യത്തെ രാഷ്ട്രപതി, സ്വാതന്ത്ര്യസമര സേനാനി, നിയമജ്ഞന്‍, ഭരണഘടനാ നിര്‍മാണ സഭാധ്യക്ഷന്‍, ഗാന്ധി ശിഷ്യന്‍, ബീഹാറില്‍ ജനിച്ചു.

ബീഹാറിലും കല്‍ക്കത്തയിലുമായിരുന്നു വിദ്യാഭ്യാസം. പതിമൂന്നാം വയസ്സില്‍ വിവാഹിതനായി. എം.എ., എല്‍.എല്‍.ബി. ബിരുദങ്ങള്‍ സന്പാദിച്ചശേഷം സ്വാതന്ത്ര്യസമരത്തിലെ സജീവ പ്രവര്‍ത്തകനായി. ചമ്പാരനിലെ നീലം കൃഷിക്കാരുടെ സമരത്തിനും നിസ്സഹകരണ പ്രക്ഷോഭണത്തിനും ബീഹാര്‍ ഭൂകമ്പത്തെത്തുടര്‍ന്നു നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി.

1935-ലും 1947-ലും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 1947 മുതല്‍ 1949 വരെ കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ളിയുടെയും 1950 മുതല്‍ 1962 വരെ (രണ്ടു പ്രാവശ്യമായി) ഇന്ത്യന്‍ റിപ്പബ്ളിക്കിന്‍റെയും പ്രസിഡന്‍റായിരുന്നു. പ്രധാന കൃതി: വിഭക്തഭാരതം.

Share this Story:

Follow Webdunia malayalam