പ്ളാസി യുദ്ധം
സ്വാതന്ത്ര്യ സമരത്തിലെ നിര്‍ണ്ണായക സംഭവങ്ങള്‍ (1757 മുതല്‍ 1948 വരെ) 1757 - ഇംഗ്ളീഷ് ഈസ്റ്റിന്‍ഡ്യാ കമ്പനിയും ബംഗാള്‍ നവാബ് സിറാജ്-ഉദ്-ദൌളയും തമ്മില്‍ നടന്ന പ്ളാസി യുദ്ധം. റോബര്‍ട്ട് ക്ളൈവിന്റെ നേതൃത്വത്തിലുളള കമ്പനിസൈന്യം വിജയം നേടി. കമ്പനി ഇന്ത്യയില്‍ നിര്‍ണ്ണായ ശക്തിയായിത്തീര്‍ന്നു. ബ്രീട്ടീഷ് വാഴ്ചയുടെ തുടക്കം.
1760-1800 - സന്യാസികളുടെയും ഫക്കീര്‍മാരുടെയും കലാപങ്ങള്‍
1769-1770 - ബംഗാളില്‍ കടുത്ത ക്ഷാമം. ഒരുകോടിയിലധികം ആളുകള്‍ മരിച്ചു.
1773 - ഇസ്റ്റിന്ഡ്യാ കമ്പനി ( റെഗുലേറ്റിംഗ്) ആക്ട് ബ്രീട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കി. ഭരണത്തില്‍ നിയന്ത്രണം .
1783 - രംഗപൂരിലെ കലാപവര്‍ഷം
1784 - പിററിന്െ ഇന്ത്യാ ആക്ട്- ബ്രിട്ടീഷ് ഗവണ്മെന്റ് ഇന്ത്യാ ഭരണത്തില്‍ കൂടുതല്‍ നിയന്ത്രണം
ഏര്‍പ്പെടുത്തി.
1798-1799 - നാലാം മൈസൂര്‍ യുദ്ധം. മേയ് നാലാം തീയതി ശ്രീരംഗപട്ടണത്ത് ടിപ്പു സുല്‍ത്താന്‍ പരാജയപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. - വീരപാണ്ഡ്യകട്ടബൊമ്മന്‍ തൂക്കിലിടപ്പെട്ടു.
പഴശ്ശിരാജയുടെ അന്ത്യം
1805 - പഴശ്ശിരാജയുടെ അന്ത്യം
1806 - വെല്ലൂര്‍, കോട്ടയിലെ സൈനികകലാപം.113 യൂറോപ്യന്മാര് കൊല്ലപ്പെട്ടു
1807 - ഡല്‍ഹിയില്‍ കര്‍ഷകരുടെ വിപ്ളവം
1809 - വേലുത്തമ്പിദളവ രക്തസാക്ഷിയായി
1824- ബാരക്പൂരില്‍ സൈനിക കലാപം. ഇന്ത്യന്‍ പട്ടാളക്കാര്‍ വധശിക്ഷയ്ക്കു വിധിക്കപ്പെടുകയും പിരിച്ചുവിടപ്പെടുകയും ചെയ്തു.
1828 - രാജാ റാംമോഹന് റായ് ബ്രഹ്മസമാജം സ്ഥാപിച്ചു.
1831 - വഹാബി പ്രസ്ഥാനത്തിന്റെ ആരംഭം
1838 - 1846- ഫറാസിപ്രസ്ഥാനം ശക്തിപ്പെട്ടു
1846- ഒന്നാം ബ്രിട്ടീഷ് യുദ്ധം. പഞ്ചാബിന്റെ പരാജയം.
1848- 1849 - രണ്ടാം സിക്ക്- ബ്രിട്ടീഷ് യുദ്ധം. സിക്കുകാര്‍ പരാജയപ്പെട്ടു. പഞ്ചാബ് ഉള്‍പ്പെടെ ഇന്ത്യ മുഴുവന്‍ ബ്രീട്ടീഷ് അധീനതയില്‍.
1851 - ബ്രിട്ടീഷ് ഇന്ത്യന്‍ അസോസിയേഷന് കല്‍ക്കട്ടയില്‍
1855-1856- സാന്താള്‍ വിപ്ളവം.
1857-1858- ബ്രിട്ടീഷുകാര്‍ക്കെതിരെ മഹാകലാപം.
ഝാന്‍സി റാണി ലക്ഷ്മീഭായി വധിക്കപ്പെട്ടു
1857- മാര്‍ച്ച് - ഇന്ത്യന്‍ സായുധസേനയിലെ മംഗള്‍പാണ്ഡെ ഒരു ബ്രിട്ടീഷ് സര്‍ജന്റ് മേജറെ വധിച്ചതിന് തൂക്കിലിടപ്പെട്ടു.
1857- മേയ് 10- മീററ്റിലെ പട്ടാളക്കാര്‍ മേലധികാരികള്‍ക്കെതിരെ തിരിഞ്ഞു. മഹാകലാപത്തിന്റെ ആരംഭം. കലാപകാരികള്‍ ഡല്‍ഹിക്ക്.
1857- മേയ് 11- മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ഷാ രണ്ടാമനെ കലാപകാരികള്‍ പാദുഷയായി പ്രഖ്യാപിച്ചു
1857-സെപ്റ്റംബര്‍ 20-ബ്രിട്ടീഷുകാര്‍ ഡല്‍ഹി തിരിച്ചുപിടിച്ചു.
1857-സെപ്റ്റംബര്‍ 21-ബഹദൂര്‍ഷാ ബ്രിട്ടീഷുകാര്‍ക്കു കീഴടങ്ങി. പിന്നീട് വിചാരണചെയ്ത് റംഗൂണിലേക്കു നാടുകടത്തി.
1857-സെപ്റ്റംബര്‍ 22- മുഗള്‍ ജകുമാരന്മാരെ വെടിവച്ചു കൊന്നു.ഡല്‍ഹിയില്‍ ബ്രിട്ടീഷുകാര്‍ കൂട്ടക്കൊലയും കൊള്ളകളും നടത്തി.
1857-1858 - മഹാകലാപത്തെപ്പറ്റി മാര്‍ക്സിന്റെയും എംദഗല്സിന്റെയും ലേഖനങ്ങള്‍.
1858-ജൂണ്‍17- ഝാന്‍സി റാണി ലക്ഷ്മീഭായി വധിക്കപ്പെട്ടു.
1858- ഓഗസ്റ്റ് 2- ഇംഗ്ളീഷ് ഈസ്റ്റിന്‍ഡ്യാ കമ്പനിയില്‍ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് ഗവണ്മെന്റ് നേരിട്ട് ഏറ്റെടുത്തു.
ബംഗാളില്‍ കര്‍ഷകരുടെ കലാപം
സ്വാതന്ത്ര്യ സമരത്തിലെ നിര്‍ണ്ണായക സംഭവങ്ങള്‍ (1757 മുതല്‍ 1948 വരെ)
1859-1862-നീലം വിപ്ളവം-ബംഗാളിലും വടക്കന്‍ ബീഹാറിലും.
1866-ദാദാഭായി നവറോജി ലണ്ടനില്‍ ഈസ്റ്റിന്ഡ്യന് അസോസിയേഷന് രൂപീകരിച്ചു.
1872-ബംഗാളില്‍ കര്‍ഷകരുടെ കലാപം.
1875-ശിശിര്കുമാര്ഘോഷ് ഇന്ത്യന്‍ ലീഗ് സ്ഥാപിച്ചു. - ദയാനന്ദസരസ്വതി ആര്യസമാജം സ്ഥാപിച്ചു.
1876-സുരേന്ദ്രനാഥ ബാനര്‍ജി കല്‍ക്കത്തയില്‍ ഇന്‍ഡ്യന്‍ അസോസിയേഷന് സ്ഥാപിച്ചു.
1877-നാഗപ്പൂരിലെ തുണിമില്ലുകളില്‍ പണിമുടക്ക്. ആദ്യത്തെ പണിമുടക്കുസമരം.
ഡല്‍ഹി ഡര്‍ബാര്‍. വിക്ടോറിയാരാജ്ഞിയെ ഇന്‍ഡ്യയുടെ ചക്രവര്‍ത്തിനിയായി പ്രഖ്യാപിച്ചു.
1885-ഡിസംബര്‍ 28-എ.ഒ.ഹ്യൂം മുന്‍കൈയെടുത്ത് ബോംബെയില്‍ ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ രൂപീകരണം. ഡബ്ളിയു. സി. ബാനര്‍ജി ആദ്യത്തെ കോണ്‍ഗ്രസ് പ്രസിഡണ്ടായി .
1887-സര് സി. ശങ്കരന്‍നായര്‍ ആധ്യക്ഷം വഹിച്ച അമരാവതി കോണ്‍ഗ്രസ്. പേരിന് ഒരണ വരിസംഖ്യ നല്കുന്ന തൊഴിലാളികള്‍ക്ക് ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സില്‍ അംഗത്വം നല്‍കാനുള്ള ദ്വാരകനാഥ് ഗംഗോപാദ്ധ്യായയുടെ നിര്‍ദ്ദേശം അംഗീകരിച്ചു.
1891- മണിപ്പൂരിലെ ബഹുജനമുന്നേറ്റം.
1893-മോഹന്‍ദാസ് കരംചന്ദ്ഗാന്ധി തെക്കേ ആഫ്രിക്കയില്‍.
1896-ജൂണ്‍ 22-പൂനയില്‍ രണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വധിച്ചതിന് ഛാപ്പേക്കര് സഹോദരന്മാരെ തൂക്കിലിട്ടു. - രാജ്യദ്രോഹക്കുറ്റം ചുമത്തി ബാലഗംഗാധരതിലകനെ അറസ്റ്റ് ചെയ്തു.
1902- കല്‍ക്കത്തയില്‍ അനുശീലന്‍സമിതി സ്ഥാപിക്കപ്പെട്ടു.
നാസിക്കില്‍ വീരസവര്‍ക്കര്‍ അഭിനവഭാരത് എന്ന സംഘടനയുണ്ടാക്കി.
വിദേശവസ്ത്രദഹനം.
1905-ബംഗാള്‍ വിഭജനം (ജൂലൈ 20). വന്‍തോതിലുള്ള പ്രതിഷേധങ്ങള്‍.
സ്വദേശിപ്രസ്ഥാനത്തിന്റെ ആരംഭം.
ഗോപാലകൃഷ്ണഗോഖലെയുടെ അദ്ധ്യക്ഷതയില്‍ ബനാറസില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനം വിദേശ നിര്‍മ്മിത വസ്തുക്കള്‍ ബഹിഷ്കരിക്കാന്‍ തീരുമാനമെടുത്തു.
1906-കല്‍ക്കത്താ കോണ്‍ഗ്രസ്. "സ്വരാജ്' ആണ് തങ്ങളുടെ ലക്ഷ്യമെന്ന് ദാദാഭായി നവറോജി പ്രഖ്യാപിച്ചു.
ബാരിസ്റ്റര്‍ എം.എ. ജിന്ന ഇംഗ്ളണ്ടില്‍ നിന്നു തിരിച്ചെത്തി ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു.
അഖിലേന്‍ഡ്യാ മുസ്ളീംലീഗ് സ്ഥാപിക്കപ്പെട്ടു.
അരവിന്ദഘോഷ് പത്രാധിപരായി ഇന്‍ഡ്യന്‍ ദേശീയ വിപ്ളവകാരികളുടെ വാരിക "യുഗാന്തര്‍' പ്രസിദ്ധീകരണം ആരംഭിച്ചു.
1907-സൂറത്ത് കോണ്‍ഗ്രസ്. മിതവാദികളും തീവ്രവാദികളും തമ്മില്‍ ആശയസംഘട്ടനം - രഹസ്യവിപ്ളവ സംഘടനകള്‍ പലയിടത്തും രൂപംകൊണ്ടു.
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ചിഹ്നം നെഞ്ചില്‍കുത്തി ഭാരതീയ വിദ്യാര്‍ത്ഥികള്‍ ഇംഗ്ളണ്ടിന്റെ തെരുവീഥികളില്‍ നടന്നു.
1908- അലിപ്പൂര്‍ ബോംബ് കേസ്. അരവിന്ദഘോഷും കുട്ടരും അറസ്റ്റില്‍.
രാജ്യദ്രോഹത്തിന് തിലകന് വീണ്ടും അറസ്റ്റില്‍.
ബോംബെ തൊഴിലാളികളുടെ 6 ദിവസം നീണ്ട പണിമുടക്ക്.
1909- മിന്റോ-മോര്‍ലി ഭരണപരിഷ്കാരങ്ങള്‍. പ്രതിഷേധ സമരങ്ങള്‍.
സവര്‍ക്കറെ നാടുകടത്തി
സ്വാതന്ത്ര്യ സമരത്തിലെ നിര്‍ണ്ണായക സംഭവങ്ങള്‍ (1757 മുതല്‍ 1948 വരെ)
1910- വീരസവര്‍ക്കറെ അറസ്റ്റ് ചെയ്ത് വിചാരണ നടത്തി ആന്ഡമാനിലയച്ചു.
1912- സ്വദേശാഭിമാനി രാമകൃഷ്ണപിള്ള കാറല്‍മാര്‍ക്സിന്റെ ജീവചരിത്രം മലയാളത്തില്‍ പ്രസിദ്ധപ്പെടുത്തി.
റാഷ്ബിഹാരി ബോസും സച്ചിന് സന്യാലും വൈസ്രോയി ഹാര്‍ഡിഞ്ചിനു നേരെ ബോംബെറിഞ്ഞു.
1913- ഗദ്ദര്പ്രസ്ഥാനം അമേരിക്കയില്‍ ആരംഭിച്ചു.
സായുധവിപ്ളവത്തിന് ലാലാ ഹര്‍ദയാലിന്റെ ആഹ്വാനം.
സായുധസമരം വഴി ബ്രിട്ടീഷ് ഭരണം തൂത്തെറിയാന്‍ സിക്ക് പുരോഹിതന് ഭഗവാസിംഗ് കാനഡയില്‍വച്ച് ആഹ്വാനം ചെയ്തു.
ജിന്ന മുസ്ളീംലീഗില്‍ ചേര്‍ന്നു.
1914- ഒന്നാം ലോകമഹായുദ്ധം (1914-19) ആരംഭിച്ചു.
ഇന്‍ഡ്യയില്‍ ഭരണം അട്ടിമറിക്കുവാന്‍ ഗദ്ദര്‍ വിപ്ളവകാരികളുടെ പരിപാടി.
1915- ഗാന്ധിജി തെക്കെ ആഫ്രിക്കയില്‍നിന്നും ഇന്‍ഡ്യയിലെത്തി.
റാഷ് ബിഹാരി ബോസിന്റെ നേതൃത്വത്തില്‍ നടന്ന സായുധസമരം പരാജയപ്പെട്ടു.
ബോസ് രക്ഷപ്പെട്ടു.
ബെര്‍ലിനില്‍ ഇന്‍ഡ്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് കമ്മിറ്റി രൂപംകൊണ്ടു.
ബ്രിട്ടീഷുകാര്‍ക്കെതിരെ സായുധകലാപം നയിച്ച ജതീന് മുഖോപാദ്ധ്യായ കൊല്ലപ്പെട്ടു.
കാബൂളില്‍ ആദ്യത്തെ ഇന്‍ഡ്യന്‍ ഇടക്കാല ഗവണ്മെന്റ്.
രാജാ മഹേന്ദ്രപ്രതാപ്, ബര്ക്കത്തുള്ളാ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കാബൂളില്‍ ആദ്യത്തെ ഇന്‍ഡ്യന്‍ ഇടക്കാല ഗവണ്മെന്റ്.
അഖിലേന്‍ഡ്യാ ഹിന്ദുമഹാസഭയുടെ പ്രഥമസമ്മേളനം.
ആയുധ ശേഖരണത്തിനായി എം.എന്‍. റോയിയും അബനി മുഖോപാദ്ധ്യായയും രഹസ്യമായി ഇന്‍ഡ്യ വിടുന്നു.
ഇന്‍ഡ്യയുടെ സ്വയം ഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭണം മദ്രാസില്‍ നിന്നും ആനിബസന്റ് ആരംഭിച്ചു.
1916- "ആള് ഇന്‍ഡ്യാ ഹോംറൂള്‍ ലീഗ് ' പൂനയില്‍ സ്ഥാപിക്കപ്പെട്ടു.
കോണ്‍ഗ്രസും ലീഗും തമ്മിലുള്ള ലക്നോ ഉടമ്പടി.
1917- റഷ്യന്‍ വിപ്ളവം .ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് രാഷ്ട്രം രൂപമെടുത്തു.
ഇന്‍ഡ്യന്‍ ദേശീയവാദികള്‍ വിപ്ളവത്തെ വാഴ്ത്തി.
ഹോംറൂള്‍ ലീഗ് പ്രസ്ഥാനക്കാരെ അറസ്റ്റ് ചെയ്തു. ദേശവ്യാപകമായ പ്രതിഷേധങ്ങള്‍.
1918- ഒന്നാം ലോകമഹായുദ്ധം അവസാനിച്ചു.
ഹോംറൂള്‍ പ്രക്ഷോഭണം പിന്‍വലിച്ചു.
ഇന്‍ഡ്യയില്‍ ആദ്യത്തെ ട്രേഡ് യൂണിയന് മദ്രാസില്‍. തുടര്‍ന്ന് ഗാന്ധിജി "അഹമ്മദാബാദ് ടെക്സ്റ്റൈല്‍ ലേബര്‍ യൂണിയന് ' സ്ഥാപിച്ചു.
ചന്പാരന്, അഹമ്മദബാദ്, ഖേഡ എന്നിവിടങ്ങളില്‍ ഗാന്ധിജി കര്‍ഷകതൊഴിലാളി സമരങ്ങള്‍ നയിച്ചു.
മൊണ്ടേഗ്-ചെംസ്ഫോര്‍ഡ് ഭരണപരിഷ്കാരങ്ങളുടെ പേരില്‍ കോണ്‍ഗ്രസ്സില്‍ പിളര്‍പ്പ്.
"ആള് ഇന്‍ഡ്യാ ലിബറല്‍ ഫെഡറേഷന്' സ്ഥാപിക്കപ്പെട്ടു.
ഹിന്ദു-മുസ്ളീം ഐക്യം. ഗുരുദ്വാരകളും മസ്ജിദുകളും സൗഹാര്‍ദ്ദത്തില്‍.
റൗളറ്റ് ആക്റ്റ്. ആക്റ്റിനെതിരെ വന്‍ പ്രതിഷേധം
1919- റൗളറ്റ് ആക്റ്റ്. ആക്റ്റിനെതിരെ വന്‍ പ്രതിഷേധം. അഖിലേന്‍ഡ്യാ പണിമുടക്ക്, ബന്ദ്, സത്യാഗ്രസമരങ്ങള്.
ഗാന്ധിജി സ്വാതന്ത്ര്യ സമരത്തിന്റെ നേതൃസ്ഥാനത്ത്.
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല (ഏപ്രില്‍ 13). ആയിരത്തിലധികം പേര് രക്തസാക്ഷികളായി. പഞ്ചാബില്‍ പട്ടാളനിയമം.
1920- ഖിലാഫത്ത് പ്രസ്ഥാനം. കോണ്‍ഗ്രസും ഖിലാഫത്ത് നേതാക്കളും നിസ്സഹകരണസമരം ആരംഭിച്ചു.
ഒരു വര്‍ഷത്തിനകം സ്വരാജ് വേണമെന്നാവശ്യപ്പെട്ടു. വിദേശവസ്ത്രങ്ങള്‍ ബഹിഷ്കരിക്കാന്‍ തുടങ്ങി. കോണ്‍ഗ്രസ് കൗണ്‍സില്‍ തെരഞ്ഞെടുപ്പുകള്‍ ബഹിഷ്കരിച്ചു.
അഖിലേന്‍ഡ്യാ ട്രേഡ് യൂണിയന് കോണ്‍ഗ്രസ് സ്ഥാപിതമായി.
സോവിയറ്റ് യൂണിയനിലെ താഷ്കെന്റില്‍ ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടു.
കമ്യൂണിസ്റ്റ് ഇന്റര്‍നാഷനലിന്റെ രണ്ടാം കോണ്‍ഗ്രസ് ദേശീയ സ്വാതന്ത്ര്യസമരത്തിനു പിന്തുണ പ്രഖ്യാപിച്ചു.
ഗുരുദ്വാരകളുടെ ഭരണത്തിനായി 175 അംഗങ്ങളുള്ള ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു. കമ്മിറ്റി സുവര്‍ണക്ഷേത്രത്തിന്റെ താക്കോലിനായി സമ്മര്‍ദ്ദം ചെലുത്തി. - സുരേന്ദ്രനാഥ് ബാനര്‍ജിയും മുഹമ്മദാലി ജിന്നയും കോണ്‍ഗ്രസ് വിട്ടു.
മലബാറിലെ മാപ്പിള കലാപം.
സ്വാതന്ത്ര്യ സമരത്തിലെ നിര്‍ണ്ണായക സംഭവങ്ങള്‍ (1757 മുതല്‍ 1948 വരെ)
1921- മലബാറിലെ മാപ്പിള കലാപം.
സ്വരാജിനുവേണ്ടിയുള്ള പതിനൊന്നിനപരിപാടി ഗാന്ധിജി പ്രഖ്യാപിച്ചു.
നിസ്സഹകരണപ്രസ്ഥാനം. - ഖാദി, ദേശീയപ്രസ്ഥാനത്തിന്റെ യൂണിഫോം ആയിത്തീര്‍ന്നു. വെയില്‍സ് രാജകുമാരന്റെ ഇന്‍ഡ്യാ സന്ദര്‍ശനത്തിനെതിരെ അഖിലേന്‍ഡ്യാ പണിമുടക്കും ഹര്‍ത്താലും പ്രതിഷേധയോഗങ്ങളും.
മുസ്ളീങ്ങള്‍ ബ്രിട്ടീഷ് പട്ടാളത്തില്‍ തുടരുന്നത് മതവിരുദ്ധമാണെന്ന് മൗലാനാ മുഹമ്മദാലി കറാച്ചിയില്‍ പ്രഖ്യാപിച്ചു.
പഞ്ചാബില്‍ അകാലിപ്രസ്ഥാനം ആരംഭിച്ചു. - കര്‍ഷകസമരങ്ങള്‍-ഇന്‍ഡ്യയുടെ പല ഭാഗത്തും. - ആസാം-ബംഗാള്‍ മേഖലയില്‍ റെയില്‍വെ തൊഴിലാളികളും തോട്ടം തൊഴിലാളികളും പണിമുടക്കി.
1922- ജനക്കൂട്ടം ഉത്തര്‍പ്രദേശിലെ ചൗരി-ചൗരാ പൊലീസ് സ്റ്റേഷന് തീവച്ചു നശിപ്പിച്ച് 22 പോലീസുകാരെ കൊന്നു. (ഫെബ്രുവരി 5). ഇതറിഞ്ഞ ഉടന്‍ ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം നിറുത്തിവെച്ചു. (ഫെബ്രുവരി 12)
സന്പൂര്ണസ്വാതന്ത്ര്യത്തിനായുള്ള ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരിപാടി ഗയാ കോണ്‍ഗ്രസ്സില്‍ പ്രതിനിധികള്‍ക്കിടയില്‍ വിതരണം ചെയ്തു.
കോണ്‍ഗ്രസ്സിന്റെ ബര്‍ദോളി പ്രമേയം.
സ്വരാജ്പാര്‍ട്ടി സ്ഥാപിച്ചു;വൈക്കം സത്യാഗ്രഹം
1923- കമ്യൂണിസ്റ്റുകാര്‍ക്കെതിരെ പെഷവാര്‍ ഗൂഢാലോചനക്കേസ്.
ചിത്തരഞ്ജന്‍ദാസും മോട്ടിലാല്‍ നെഹ്റുവും സ്വരാജ്പാര്‍ട്ടി സ്ഥാപിച്ചു. (ജനുവരി 1)
1924- കാണ്‍പൂര്‍ ഗൂഢാലോചനക്കേസ്. കമ്യൂണിസ്റ്റ് നേതാക്കള്‍ ശിക്ഷിക്കപ്പെട്ടു.
വൈക്കം സത്യാഗ്രഹം കെ.പി. കേശവമേനോന് ക്ഷേത്രവീഥിയില്‍ ജാഥ നയിച്ചു.
1925- അഖിലേന്‍ഡ്യാ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യസമ്മേളനം.
സരോജിനിനായിഡു കോണ്‍ഗ്രസ്സിന്റെ ആദ്യത്തെ വനിതാപ്രസിഡണ്ട്.
1926- വര്‍ക്കേഴ്സ് ആന്റ് പെസന്റസ് പാര്‍ട്ടി രൂപീകരിച്ചു.
1927- ഇന്‍ഡ്യയിലെ തൊഴിലാളികള്‍ സംഘടിതമായി മേയ്ദിനം ആഘോഷിച്ചു.
ലാഹോറില്‍. - എഫ്.ഐ.സി.സി.ഐ. രൂപീകരിക്കപ്പെട്ടു.
സൈമണ്‍ കമ്മീഷന് ബഹിഷ്കരണം.
ലാലാ ലജ്പത്റായ് പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ചരമം പ്രാപിച്ചു. മര്‍ദ്ദനത്തിനു കാരണക്കാരനായ സണ്ടേഴ്സിനെ ഭഗത്സിംഗ് വെടിവെച്ചു കൊന്നു.
1928- രണ്ടു മാസം നീണ്ടുനിന്ന തൊഴിലാളിപണിമുടക്ക്.
വര്‍ദ്ധിപ്പിച്ച റവന്യൂനികുതിയോട് എതിര്‍പ്പ്. ബര്‍ദോളിയില്‍ ജനം നികുതിയടച്ചില്ല.
കല്‍ക്കത്താ കോണ്‍ഗ്രസ്. 50,000 തൊഴിലാളികള്‍ ഒരു ജാഥയായി വന്ന് പൂര്‍ണസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നിവേദനം നല്കി.
ഗോവയില്‍ ഡോ.കുന്‍ഹ ഗോവാ കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിച്ചു.
1929- ഭഗത്സിംഗും കൂട്ടരും സെന്‍ട്രല്‍ ലെജിസ്ളേറ്റീവ് അസംബ്ളിയില്‍ ബോബെറിഞ്ഞു. -
മീററ്റ് ഗൂഢാലോചനക്കേസ്. 31 തൊഴിലാളിനേതാക്കള്‍ അറസ്റ്റില്‍.
64 ദിവസം നീണ്ടുനിന്ന നിരാഹാരവ്രതം അനുഷ്ഠിച്ച ജതീന്‍ദാസ് രക്തസാക്ഷിയായി.
അതിര്‍ത്തി ഗാന്ധി ഖാന് അബ്ദുള്‍ ഗാഫര്‍ ഖാന് "ഖുദൈയിസ്മത്ത് ഗര്‍' പ്രസ്ഥാനം ആരംഭിച്ചു. - ലാഹോര്‍ കോണ്‍ഗ്രസ്. പണ്ഡിറ്റ് നെഹ്റുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം പൂര്‍ണസ്വാതന്ത്ര്യം ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം പാസാക്കി.
1930- ജനുവരി 26 സ്വാതന്ത്ര്യദിനമായി ആഘോഷിക്കപ്പെട്ടു.
1930- ജനുവരി 26 സ്വാവാതന്ത്ര്യദിനമായി ആഘോഷിക്കപ്പെട്ടു.
പെഷവാറിലും ഷോളാപ്പൂരിലും സായുധകലാപം.
സൂര്യസെന്നിന്റെ നേതൃത്വത്തില്‍ ചട്ടഗ്രാം ആയുധപ്പുര കൊള്ളയടിക്കപ്പെട്ടു.
ഗാന്ധിജിയുടെ ദണ്ഡിയാത്രയും ഉപ്പുസത്യാഗ്രഹവും. 1930 മാര്‍ച്ച് ഒന്നാം തീയതി സബര്‍മതി ആശ്രമത്തില്‍ നിന്നും 200 മൈല്‍ അകലെയുള്ള ദണ്ഡി കടല്‍പ്പുറത്തേക്ക് 78 സന്നദ്ധഭടന്മാരോടൊപ്പം മഹാത്മാഗാന്ധി കാല്‍നടയായി പുറപ്പെട്ടു. സി. കൃഷ്ണന് നായരുള്പ്പൈടെ 4 മലയാളികള്‍ സംഘത്തിലുണ്ടായിരുന്നു. ഏപ്രില്‍ 6-ാം തീയതി ദണ്ഡിയില്‍ എത്തി. ഉപ്പു നിയമം ലംഘിച്ചു. ഇതിനെ തുടര്‍ന്ന് രാജ്യം മുഴുവന്‍ ഉപ്പു സത്യാഗ്രഹം നടന്നു.
1930-1932-ലണ്ടനില്‍ വട്ടമേശ സമ്മേളനങ്ങള്‍.
1931- ഗാന്ധി-ഇര്വിന് ഉടന്പടി ഒപ്പുവെച്ചു. നേതാക്കള്‍ക്ക് നിരാശ.
ഭഗത്സിംഗ്, രാജഗുരു, സുഖദേവ് എന്നീ വിപ്ളവകാരികളെ തൂക്കിക്കൊന്നു.
കറാച്ചി കോണ്‍ഗ്രസ്. സാന്പത്തിക പരിപാടി അംഗീകരിച്ചു.
അതിര്‍ത്തി ഗാന്ധി ഖാന് അബ്ദുള്‍ ഗാഫര്ഖാന് "സെര്‍വന്റ്സ് ഓഫ് ഗോഡ് 'എന്ന സംഘടന രൂപീകരിച്ച് കോണ്‍ഗ്രസ്സിനോടു സഹകരിച്ചു.
കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഉദയം.
സ്വാതന്ത്ര്യ സമരത്തിലെ നിര്‍ണ്ണായക സംഭവങ്ങള്‍ (1757 മുതല്‍ 1948 വരെ)
1932- സര്‍വ്വകക്ഷി ഐക്യസമ്മേളനവും പൂനാ ഉടന്പടിയും.
നിറുത്തിവെച്ചിരുന്ന നിസ്സഹകരണസമരം ഗാന്ധിജി പുനരാരംഭിച്ചു.
1933-പോണ്ടിച്ചേരിയില്‍ ഹരിജന്‍ സേവക്സംഘ് രൂപമെടുത്തു.
1934- ബോംബെ കോണ്‍ഗ്രസ്. ആചാര്യ നരേന്ദ്രദേവ്, ജയപ്രകാശ് നാരായണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഉദയം.
1935- ബര്‍മ്മ ഇന്‍ഡ്യയില്‍ നിന്നും വേര്‍തിരിക്കപ്പെട്ടു.
ബ്രിട്ടീഷ് പാര്‍ലമെന്റ് ഗവണ്മെന്റ് ഓഫ് ഇന്‍ഡ്യാ ആക്റ്റ് പാസാക്കി.
ഒറീസയും സിന്ഡും സൃഷ്ടിച്ചു.
1936- അഖിലേന്‍ഡ്യാ കിസാന്‍സഭ രൂപീകരിച്ചു.
അഖിലേന്‍ഡ്യാ വിദ്യാര്‍ത്ഥി ഫെഡറേഷന് രൂപമെടുത്തു.
1937- പ്രാദേശിക നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ്.
സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍. - മുസ്ളീംലീഗ് പുതിയ പരിപാടി പ്രഖ്യാപിച്ചു.
ഫ്രഞ്ച് കോളനികളില്‍ സ്വാതന്ത്ര്യസമരം. മഹാജനസഭ രൂപീകരിച്ചു.
ബോസ് കോണ്‍ഗ്രസ്സ് പ്രസിഡന്റ്
1938- ഹരിപുര കോണ്‍ഗ്രസ്. സുഭാഷ്ചന്ദ്രബോസിനെ കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.
1939- ത്രിപുര കോണ്‍ഗ്രസ്. ബോസ് വീണ്ടും പ്രസിഡന്റ്.
ഗാന്ധിജിയുമായുള്ള അഭിപ്രായവ്യത്യാസംമൂലം രാജിവെച്ചു; ഫോര്‍വേഡ് ബ്ളോക്കിനു രൂപംകൊടുത്തു.
രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു. യുദ്ധത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അപലപിച്ചു. യുദ്ധത്തില്‍ പ്രതിഷേധിച്ച് ബോംബെയിലെ 90,000-ല്‍പരം തൊഴിലാളികള്‍ പണിമുടക്കി.
സംസ്ഥാന ഗവണ്മെന്റുകളില്നിന്ന് കോണ്‍ഗ്രസ് രാജിവെച്ചു.
1940- മുസ്ളീംലീഗിന്റെ ലാഹോര്‍ സമ്മേളനം. പാക്കിസ്ഥാന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസാക്കി. - നിസ്സഹകരണ സമരത്തില്‍ ഏര്‍പ്പെട്ട ആയിരക്കണക്കിന് കോണ്‍ഗ്രസ് നേതാക്കളെ നാടിന്റെ നാനാഭാഗത്തുനിന്നും അറസ്റ്റ്ചെയ്തു.
കോണ്‍ഗ്രസ്സിന്റെ "ഡല്‍ഹി ചലോ' പ്രസ്ഥാനം.
വ്യക്തിസത്യാഗ്രഹത്തിന്റെ ആരംഭം (ഒക്ടോ. 17), ആദ്യസത്യാഗ്രഹിയായ ആചാര്യ വിനോബഭാവെ പൗനാറില്‍ സത്യാഗ്രഹം ആരംഭിച്ചു. നെഹ്റു ആയിരുന്നു രണ്ടാമത്തെയാള്‍. സത്യാഗ്രഹികള്‍ കാല്‍നടയായി ഡല്‍ഹിക്കു പുറപ്പെട്ടു.
ബോസ് ഇന്ത്യ വിട്ടു
1941- വീട്ടുതടങ്കലിലായിരുന്ന സുഭാഷ്ചന്ദ്രബോസ് തടവില്‍ നിന്നു സ്വയം രക്ഷപ്പെട്ട് ഇന്‍ഡ്യ വിട്ടു. - മേയ് പതിനഞ്ചോടെ, 25,000-ല്‍പരം വ്യക്തിസത്യാഗ്രഹികള് അറസ്റ്റിലായി.
1942- ഗാന്ധിജി "ക്വിറ്റ് ഇന്‍ഡ്യാ' സമരം പ്രഖ്യാപിച്ചു (ഓഗസ്റ്റ് 9). ജനഹൃദയങ്ങളിലേക്ക് അദ്ദേഹം ഒരു മന്ത്രം ഓതിക്കൊടുത്തു-""പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക.'' - ഗാന്ധിജിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും ഉള്‍പ്പൈടെ 60,000-ല്‍പരം ആളുകളെ ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് ചെയ്തു ജയിലിലാക്കി.
കോണ്‍ഗ്രസ്സിന് നിരോധനം. - അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനങ്ങള്‍. അരുണാ അസഫലി. ജയപ്രകാശ് തുടങ്ങിയ നേതാക്കള്‍ അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു.
ജവഹര്‍ലാല്‍ നെഹ്റുവിനെ ഗാന്ധിജി തന്റെ അനന്തരാവകാശിയായി പ്രഖ്യാപിച്ചു. - മോഹന്‍സിംഗിന്റെ കീഴില്‍ ആസാദ് ഹിന്ദ് ഫൗജ് മലയില്‍ രൂപംകൊണ്ടു.
ക്രിപ്സ് മിഷന് ഇന്‍ഡ്യയില്‍ ഡൊമിനിയന്‍ പദവി വാഗ്ദാനം ചെയ്തു.
മലയ, സിംഗപ്പൂര്‍, ബര്‍മ്മ, ആന്‍ഡമാന്‍, നിക്കോബാര്‍ എന്നീ പ്രദേശങ്ങളെല്ലാം ജപ്പാള്‍ കീഴടക്കി.
1943- സുഭാഷ് ചന്ദ്രബോസ് ജര്‍മ്മനിയില്‍ നിന്നും സിംഗപ്പൂരിലെത്തി ആസാദ് ഹിന്ദ് ഗവണ്മെന്റ് രൂപീകരിച്ചു. (ഒക്ടോ. 21) പ്രൊവിഷനല്‍ ഗവണ്മെന്റിന്റെ തലവന്‍ എന്ന നിലയില്‍ അദ്ദേഹം ആന്‍ഡമാനിലെത്തി. ദ്വീപുകള്‍ക്ക് അദ്ദേഹം ഷഹീദ്/സ്വരാജ് ദ്വീപുകള്‍ എന്ന് പുനര്‍നാമകരണം നല്കി.
ആസാദ് ഹിന്ദ് ഫൗജിന്റെ രണ്ടാംഘട്ടം ആരംഭിച്ചു. ഒരു ബറ്റാലിയന് ഇന്‍ഡോ-ബര്മ്മന് അതിര്‍ത്തിയിലേക്ക് ജപ്പാന് സേനയോടൊപ്പം പുറപ്പെട്ടു.
ഗാന്ധിജി ജയിലില്‍ 21 ദിവസത്തെ നിരാഹാരവ്രതം ആരംഭിച്ചു.
ബംഗാളില്‍ കടുത്ത ക്ഷാമവും കോളറയും. 80 ലക്ഷത്തോളം പേര് മരിച്ചു.
രാജാജി ഫോര്‍മുല.
1944- രാജാജി ഫോര്‍മുല.
ഗാന്ധി-ജിന്ന സംഭാഷണങ്ങള്‍.
1945- രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു.
സിംലാ കോണ്‍ഫറന്‍സ്.
ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ വിജയം. ക്ളെമന്റ് ആറ്റ്ലി പ്രധാനമന്ത്രി. - ഐ.എന്‍.എ. തടവുകാരുടെ വിചാരണ. തടവുകാരെ നിരുപാധികം വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബംഗാളില്‍ വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കി.
കല്‍ക്കത്തയില്‍ ലഹള.
ഇന്ഡോനേഷ്യാദിനം (ഒക്ടോ. 25) കൊണ്ടാടി.
നേതാജി സുഭാഷ് ചന്ദ്രബോസ് ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതായി ജാപ്പനീസ് ന്യൂസ് ഏജന്‍സി അറിയിച്ചു. (ആഗസ്റ്റ്)
1946- ബോംബെയില്‍ റോയല്‍ ഇന്‍ഡ്യന്‍ നേവിയുടെ കലാപം. (ഫെ. 18) കലാപത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ബോംബെ നഗരത്തില്‍ പൊതുപണിമുടക്ക്. മുന്നൂറോളം പേര് മരിച്ചു. 1500 പേര്‍ക്കു പരിക്ക്.
കാബിനറ്റ് മിഷന് ഇന്‍ഡ്യയില്‍ (മാര്‍ച്ച് 24) നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തി. - ഐ.എന്‍.എ. ഓഫീസര്‍ അബ്ദുള്‍റഷീദിനെ ശിക്ഷിച്ചതില്‍ പ്രതിഷേധിച്ച് വിവിധ സമരങ്ങള്‍. -
തെലുങ്കാന സമരം.
പുന്നപ്ര-വയലാര്‍ സമരം
തൊഴിലാളികളുടെ അഖിലേന്‍ഡ്യാ പണിമുടക്ക്.
കോണ്‍സ്റ്റിറ്റ്യൂവന്റ് അസംബ്ളിയുടെ പ്രഥമ സമ്മേളനം.
കേന്ദ്രത്തില്‍ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഗവണ്മെന്റ് (സെപ്റ്റം. 2).
ഗോവയില്‍ സ്വാതന്ത്ര്യസമരം ശക്തിപ്പെടുന്നു. ഡോ. ലോഹ്യ നേതൃത്വം കൊടുത്തു.
ഫ്രഞ്ച് കോളനികളില്‍ ഫ്രഞ്ച് ഇന്‍ഡ്യാ നാഷനല്‍ കോണ്‍ഗ്രസ് രൂപീകരിച്ചു.
കല്‍ക്കത്തയില്‍ സാമുദായിക കലാപങ്ങള്‍ (ഓഗസ്റ്റ് 16).
1947-1948- ജൂണ്‍ 30-ന് ഇന്‍ഡ്യയില്‍നിന്നു പിന്‍വാങ്ങുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആറ്റ്ലി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. (ഫെ. 20).
ബ്രിട്ടീഷ് പാര്‍ലമെന്റ് "ഇന്‍ഡ്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്റ്റ് ' പാസാക്കി. (ജൂലൈ 18).
മൗണ്ട് ബാറ്റന് വൈസ്രോയി (മാര്‍ച്ച് 24).
അധികാരകൈമാറ്റം സംബന്ധിച്ച മൗണ്ട് ബാറ്റന് പദ്ധതി എല്ലാവരും അംഗീകരിച്ചു.
ഇന്‍ഡ്യാ വിഭജനം. ഭീകരമായ ഹിന്ദു-മുസ്ളീംലഹള. അഭയാര്‍ത്ഥിപ്രശ്നം.
പാക്കിസ്ഥാന് സ്വതന്ത്രമായി (ഓഗസ്റ്റ് 14). ജിന്ന പ്രസിഡണ്ടും ലിയാക്കത്ത് അലിഖാന് പ്രധാനമന്ത്രിയും.
ബ്രിട്ടീഷ് ഇന്‍ഡ്യ സ്വാതന്ത്ര്യം പ്രാപിച്ചു (ഓഗസ്റ്റ് 15). മൗണ്ട് ബാറ്റന് പ്രഥമ ഗവര്‍ണര്‍ ജനറല്‍. നെഹ്റു പ്രധാനമന്ത്രി.
Follow Webdunia malayalam