Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വാതന്ത്ര്യത്തില്‍ കേരളത്തിന്‍റെ പങ്ക്

സ്വാതന്ത്ര്യത്തില്‍ കേരളത്തിന്‍റെ പങ്ക്
കേരളം പല നാട്ടു രാജ്യങ്ങളായി പരിഞ്ഞുകിടക്കുകയായിരുന്നു. തിരുവിതാകൂര്‍, കൊച്ചി, കോഴിക്കോട് എന്നിവയായിരുന്നു അന്ന് കേരളത്തിലെ പ്രബല രാജ്യങ്ങള്‍. നാട്ടുരാജ്യങ്ങള്‍ ഈ പ്രബലരാജ്യങ്ങളുടെ കീഴിലായിരുന്നു.

ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍നിന്നു വിഭിന്നമായി, സ്വാതന്ത്ര്യത്തിന്‍റെ ചരിത്രത്തില്‍ പാരമ്പര്യം അവകാശപ്പെടാവുന്നത് കേരളത്തിനുമാത്രമാണ്. യൂറോപ്യന്‍‌മാര്‍ ദുരുദ്ദേശ്യത്തോടെ ആദ്യം കപ്പലിറങ്ങിയത് ഇവിടെ ആയതുകൊണ്ടാണത്. ബ്രിട്ടീഷ് ഭരണകാലത്ത്, മലബാര്‍ മാത്രമാണ് നേരിട്ടുള്ള ബ്രിട്ടീഷ് ഭരണത്തിലായിരുന്നത്.

കൊച്ചിയും തിരുവിതാംകൂറും രാജാക്കന്മാര്‍ ഭരിച്ചിരുന്ന നാട്ടുരാജ്യങ്ങളായിരുന്നു. അവരുടെമേല്‍ അധീശാധികാരം ബ്രിട്ടീഷ് ഗവണ്മെന്‍റിനും. നാട്ടുരാജ്യങ്ങളില്‍ സമരം ചെയ്യാന്‍ 1938-ലെ ഹരിപുരാ കോണ്‍ഗ്രസ് വരെ കോണ്‍ഗ്രസ് അനുവദിച്ചിരുന്നില്ല.

1498- വാസ്കോദഗാമ കോഴിക്കോടിനു സമീപമുള്ള കാപ്പാട് കടല്‍തീരത്ത് കപ്പലിറങ്ങി.

1510- ഗോവയും മറ്റു ചില പ്രദേശങ്ങളും പോര്‍ത്തുഗീസ് അധീനതയില്‍.

1600- കുഞ്ഞാലിമരയ്ക്കാര്‍ നാലാമനെ പോര്‍ത്തുഗീസുകാര്‍ വധിച്ചു.

1697- ഇംഗ്ളീഷുകാര്‍ക്കെതിരെ ആറ്റിങ്ങല്‍ ലഹള.

1704-1705- തലശ്ശേരിയില്‍ ഇംഗ്ളീഷുകാര്‍ക്കെതിരെ ആക്രമണം.

1721- ആറ്റിങ്ങലിലും അഞ്ചുതെങ്ങിലും ഇംഗ്ളീഷുകാരെ കൈയേറ്റം ചെയ്തു. 29 ഇംഗ്ളീഷുകാര്‍ കൊല്ലപ്പെട്ടു.

1741- കുളച്ചല്‍ യുദ്ധം. ഡച്ചു സൈന്യത്തെ തിരുവിതാംകൂര്‍ സൈന്യം പരാജയപ്പെടുത്തി.

1792- ശ്രീരംഗപട്ടണം ഉടന്പടി. മലബാര്‍ ബോംബെ സംസ്ഥാനത്തിന്‍റെ ഭാഗമായി ഈസ്റ്റിന്‍ഡ്യാകന്പനിയുടെ നേരിട്ടുള്ള ഭരണത്തില്‍. 1799-ല്‍ മലബാറിനെ മദ്രാസ് സംസ്ഥാനത്തോടു ചേര്‍ത്തു. - കൊച്ചിയില്‍ ഈസ്റ്റിന്‍ഡ്യാകന്പനിയുടെ മേല്‍ക്കോയ്മ.

1793-1797- ഇംഗ്ളീഷുകാര്‍ക്കെതിരെ പഴശ്ശിരാജാവിന്‍റെ "ആദ്യത്തെ പഴശ്ശി കലാപം.'

1795- ഈസ്റ്റിന്‍ഡ്യാകന്പനിയും തിരുവിതാംകൂറും തമ്മിലുള്ള ഉടന്പടി പ്രകാരം തിരുവിതാംകൂറിന്‍റെ മേല്‍ക്കോയ്മ കന്പനിക്ക്.

1800-1805- "രണ്ടാം പഴശ്ശികലാപം'. 1801-ല്‍ ഇംഗ്ളീഷുകാര്‍ പഴശ്ശിരാജാവിന് മാപ്പ് പ്രഖ്യാപിച്ചു. എന്നിട്ടും കീഴടങ്ങിയില്ല. 1805 നവംബര്‍ 30-ാം തീയതി പഴശ്ശിരാജാവ് കൊല്ലപ്പെട്ടു.

1803- കൊച്ചിയില്‍ റസിഡണ്ട് മെക്കാളെയ്ക്കെതിരെ നായന്മാരുടെ ലഹള. 300 പേര്‍ മരിച്ചു.

1809- വേലുത്തന്പി ദളവയുടെ കുണ്ടറ വിളംബരം (ജനു.11) ഇംഗ്ളീഷുകാര്‍ക്കെതിരെ അണിനിരക്കാന്‍ വേലുത്തന്പി തിരുവിതാംകൂര്‍ ജനതയോട് ആഹ്വാനം ചെയ്തു. - ഇംഗ്ളീഷുകാര്‍ക്കെതിരായ യുദ്ധത്തില്‍ പരാജയപ്പെട്ട വേലുത്തന്പി മണ്ണടിക്ഷേത്രത്തില്‍ ആത്മഹത്യചെയ്തു.

1818- വയനാട്ടിലെ ആദിവാസികളായ കുറിച്യരുടെ ലഹള.

1834- കൊച്ചിയില്‍ ദിവാന്‍ എടമന ശങ്കരമേനോന്‍റെ അഴിമതികള്‍ക്കെതിരെ കലാപം. ദിവാന്‍ പിരിച്ചുവിടപ്പെട്ടു.
1836- മലബാറിലെ മാപ്പിളകൃഷിക്കാരുടെ കലാപം. 1851- വരെ 22 ലഹളകള്‍ നടന്നു.

1837- മാറുമറയ്ക്കാനുള്ള സ്വാതന്ത്യത്തിനുവേണ്ടി കന്യാകുമാരി ജില്ലയില്‍ ചാന്നാര്‍ സ്ത്രീകളുടെ കലാപം.

1859- കൊച്ചി ദിവാന്‍ വെങ്കിട്ടറാവുവിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ജനക്കൂട്ടം ബോള്‍ഗാട്ടി റസിഡന്‍സി വളഞ്ഞു. 1860-ല്‍ ദിവാനെ നിര്‍ബന്ധപെന്‍ഷന്‍ നല്കി പിരിച്ചയച്ചു.

1887- ശ്രീനാരായണഗുരു സാമൂഹ്യപ്രവര്‍ത്തന രംഗത്ത്.


1920 - മലബാര്‍ ജില്ലാടിസ്ഥാനത്തിലുളള കോണ്‍ഗ്രസ്സിന്‍റെ അവസാന സമ്മേളനം മഞ്ചേരിയില്‍. (ഏപ്രില്‍ 28) 1300 ഓളം പ്രതിനിധികള്‍.
മിതവാദികളും തീവ്രവാദികളും തമ്മില്‍ ആശയസംഘട്ടനം.

ഖിലാഫത്ത് പ്രസ്ഥാനം മലബാറില്‍. - ഗാന്ധിജി യും മൗലാനാ മുഹമ്മദാലിയും കോഴിക്കോട്ട് നിസ്സഹകരണ പ്രസ്ഥാനവും പ്രക്ഷോഭണവും.

കൊല്ലത്തും തിരുവനന്തപുരത്തും കോണ്‍ഗ്രസ് കമ്മിറ്റികള്‍. എ. കെ. പിളള മുന്‍കൈയെടുത്തു.

1921 - കോണ്‍ഗ്രസ്സിന്‍റെ അഖില കേരളാടിസ്ഥാനത്തിലുളള ആദ്യത്തെ രാഷ്ട്രീയസമ്മേളനം ഒറ്റപ്പാലത്ത് (ഏപ്രില്‍ 23) കേരളത്തിന്‍റെ എല്ലാ ഭാഗത്തു നിന്നുമുളള പ്രതിനിധികള്‍ ടി.പ്രകാശം അധ്യക്ഷന്‍. നിസ്സഹകരണ പ്രസ്ഥാനത്തിന് പിന്തുണ.

-മലബാര്‍ ലഹള . ഓഗസ്റ്റ് 20-ാം തീയതി ആരംഭിച്ച ലഹളയില്‍ പതിനായിരത്തില്‍പരം ആള്‍ക്കാര്‍ മരിച്ചു.
വാഗണ്‍ ട്രാജഡി(നവംബര്‍10) - അടച്ചുപൂട്ടിയ തീവണ്ടി വാഗണില്‍ 64 പേര്‍ ശ്വാസംമുട്ടി മരിച്ചു.
യാക്കൂബ് ഹസനെ കോഴിക്കോട്ട് അറസ്റ്റ് ചെയ്തതില്‍ കേരളമാകെ പ്രതിഷേധം

സി. രാജഗോപാല്‍ തൃശൂരില്‍ പ്രസംഗിച്ചു.

1922 - തിരുവിതാം കൂറില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍

1923 - കോണ്‍ഗ്രസ്സിന്‍റെ രണ്ടാം പ്രവിശ്യാ സമ്മേളനം. പാലക്കാട്.സരോജിനി നായിഡു അധ്യക്ഷത വഹിച്ചു. മിശ്രഭോജനവും പല സമ്മേളനങ്ങളും.

കെ. മാധവന്‍നായര്‍, കെ. പി. കേശവമേനോന്‍, കുറൂര്‍ നീലകണ്ഠന്‍ നന്പൂതിരിപ്പാട് എന്നിവരുടെ ശ്രമഫലമായി സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമായിത്തന്നെ മാതൃഭൂമി പത്രംകോഴിക്കോട്ട് പ്രസിദ്ധീകരണമാരംഭിച്ചു. (മാര്‍ച്ച് 17)

ഖിലാഫത്ത് സമ്മേളനം തലശ്ശേരിയില്‍ . ബീഹാര്‍ കോണ്‍ഗ്രസ് നേതാവ് ഡൊ. സെയ്തു മുഹമ്മദ് അധ്യക്ഷത വഹിച്ചു.

1924 - വൈക്കം സത്യാഗ്രഹം ( 1924 ഏപ്രില്‍ -1925 മാര്‍ച്ച്)

മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ സാഹിബ് " അല്‍ അമീന്‍' പത്രം തുടങ്ങി

1925 - ഗാന്ധിജി കേരളത്തില്‍

1927 കോണ്‍ഗ്രസ്സിന്‍റെ മൂന്നാം പ്രവിശ്യാ സമ്മേളനം കോഴിക്കോട്. നാട്ടുരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടണമെന്നഭ്യര്‍ത്ഥിക്കുന്ന പ്രമേയം പാസാക്കി.
ഗാന്ധിജി വീണ്ടും കേരളത്തില്‍

1928 - സൈമണ്‍ കമ്മീഷനെതിരെ എറണാകുളത്തും കോഴിക്കോട്ടും പ്രതിഷേധ പ്രകടനങ്ങള്‍ " സൈമണ്‍ ഗോബാക്ക്' വിളികള്‍ കേരളമൊട്ടാകെ മുഴങ്ങി.

നാലാമത്തെ സംസ്ഥാന കോണ്‍ഗ്രസ് സമ്മേളനം പയ്യന്നൂരില്‍ ( മേയ് 25-27) പണ്ഡിറ്റ് നെഹ്റു അധ്യക്ഷന്‍. ഇന്ത്യയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം അവകാശപ്പെട്ടുകൊണ്ടുളള പ്രമേയം പാസാക്കി. നാട്ടുരാജ്യങ്ങളില്‍ ഉത്തരവാദ ഭരണവും കേരള സംസ്ഥാന രൂപീകരണവും ആവശ്യപ്പെട്ടു.

റെയില്‍വേ തൊഴിലാളികള്‍ പണിമുടക്കി.

1929 - സര്‍. എം. വിശ്വേശ്വരയ്യരുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു ചേര്‍ന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സമ്മേളനം ഉത്തരവാദഭരണം ആവശ്യപ്പെട്ടു.

1930 - പയ്യന്നൂരിലും ( ഏപ്രില്‍15) കോഴിക്കോട്ടും ( മേയ് 12) ഉപ്പു നിയമ ലംഘനം. കോണ്‍ഗ്രസ് നേതാക്കളുള്‍പ്പൈടെ അഞ്ഞൂറോളം പേര്‍ അറസ്റ്റില്‍. ജയില്‍ ശിക്ഷ, പൊലീസ് മര്‍ദ്ദനം.
കോണ്‍ഗ്രസ് നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കപ്പെട്ടു.



1931 - അഞ്ചാം സംസ്ഥാന കോണ്‍ഗ്രസ് സമ്മേളനം വടകരയില്‍.

ബംഗാള്‍ നേതാവ് ജെ. എം. സെന്‍ഗുപ്ത ആധ്യക്ഷതവഹിച്ചു. കേരള സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടു.
ക്ഷേത്ര പ്രവേശനത്തിനു വേണ്ടിയുളള പ്രക്ഷോഭണം ആരംഭിക്കാന്‍ തീരുമാനിച്ചു. പത്മാവതി ആഷര്‍, നരിമാന്‍, ടി. പ്രകാശം, തുടങ്ങിയവര്‍ വിവിധ സമ്മേളനങ്ങളില്‍ അധ്യക്ഷത വഹിച്ചു.

ഗുരുവായൂര്‍ സത്യാഗ്രഹം ( 1931-31) ആരംഭിച്ചു. ( നവം1)

തിരുവിതാം കൂറില്‍ പൊന്നറ ശ്രീധരന്‍റെ നേതൃത്വത്തില്‍ യൂത്ത് ലീഗ്.

1932- ആറാം സംസ്ഥാന കോണ്‍ഗ്രസ് സമ്മേളനം സാമുവല്‍ ആഗോണിന്‍റെ അധ്യക്ഷതയില്‍ കോഴിക്കോട്. നിയമവിരുദ്ധമായതു കൊണ്ട് സംഘാടകരും നേതാക്കളും അറസ്റ്റില്‍.

കോഴിക്കോട്ടും കണ്ണൂരും പിക്കറ്റിംഗ് സമരം എ. വി. കുട്ടിമാളു അമ്മ കൈക്കുഞ്ഞുമായി പിക്കറ്റ് ചെയ്ത് അറസ്റ്റ് വരിച്ച് ജയിലില്‍ പോയി.

അഖില തിരുവിതാംകൂര്‍ സംയുക്ത രാഷ്ട്രീയ സമിതി രൂപം കൊണ്ടു.

ഗുരുവായൂര്‍ സത്യാഗ്രഹത്തോടനുബന്ധിച്ച് കെ കേളപ്പന്‍ മരണം വരെ നിരാഹാര സത്യാഗ്രഹവ്രതം. ഗാന്ധിജിയുടെ നിര്‍ദ്ദേശമനുസരിച്ച് സമരം പിന്‍വലിച്ചു. ( സെപ്തംബര്‍ 13)

1933-തിരുവിതാംകൂര്‍ നിവര്‍ത്തന പ്രക്ഷോഭണം ആരംഭിച്ചു.
കേരളമൊട്ടാകെ ഗുരാവായൂര്‍ ദിനം കൊണ്ടാടി.(ജനു .8)

തൃശൂരിലെ തൊഴിലാളികള്‍ പൊതു പണിമുടക്ക് നടത്തി.

1934- സോഷ്യലിസ്റ്റ് ആശയഗതിയുളള കോണ്‍ഗ്രസ്സുകാര്‍ കെ. കേളപ്പന്‍റെ അധ്യക്ഷതയില്‍ കോഴിക്കോട്ട് യോഗം ചേര്‍ന്ന് കേരളാ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. സി. കെ. ഗോവിന്ദന്‍ നായര്‍ പ്രസിഡണ്ടും പി. കൃഷ്ണപിളള സെക്രട്ടറിയും.

ഇ. എം. എസ്. നന്പൂതിരിപ്പാട് അഖിലേന്ത്യാ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ജോയിന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

എറണാകുളം മഹാരാജാസ് കോളേജില്‍ പഠിപ്പു മുടക്ക്- കൊച്ചി രാജ്യത്ത് ആദ്യത്തെ വിദ്യാര്‍ത്ഥി സമരം.

കര്‍ഷക പ്രക്ഷോഭണങ്ങള്‍ പലയിടത്തും.

1935 - ഏഴാമത് കേരളാ പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് സമ്മേളനം കോഴിക്കോട്. സംഘടന ഇടതുപക്ഷ വാദികളുടെ പിടിയില്‍.
സി. കേശവന്‍റെ കോഴഞ്ചേരി പ്രസംഗം ( മേയ് 11) രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. തുടര്‍ന്ന് തിരുവിതാംകൂര്‍ മുഴുവന്‍ വ്യാപകമായപ്രക്ഷോഭണങ്ങള്‍. നിവര്‍ത്തന പ്രക്ഷോഭകരുടെ ആവശ്യം ഗവണ്‍മെന്‍റ് അംഗീകാരം.

1936.തിരുവിതാം കൂറില്‍ ക്ഷേത്രപ്രവേശന വിളംബരം (നവം.12)

എ. കെ. ഗോപാലന്‍റെ " പട്ടിണിമാര്‍ച്ച്' കണ്ണൂര്‍ മുതല്‍ മദ്രാസ് വരെ 750 മൈല്‍ ദൂരം കാല്‍നടയായി മാര്‍ച്ച് നടത്തി.
പി. നാരായണന്‍ നായര്‍ പ്രസിഡന്‍റും കെ. എ. കേരളീയന്‍ സെക്രട്ടറിയുമായി അഖിലമലബാര്‍ കര്‍ഷക സംഘം രൂപീകരിച്ചു.

കൊച്ചിയില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് സ്ഥാപിക്കപെട്ടു, കൊച്ചിയില്‍ ഉത്തരവാദഭരണം ആവശ്യപ്പെട്ടു.

1937 മദ്രാസ് ലെജിസ്റ്റേീവ് കൗണ്‍സിലിലേക്കു തെരഞ്ഞെടുപ്പ്. മിക്കസീറ്റുകളും കോണ്‍ഗ്രസിന് . സി.രാജഗോപാലാചാരി പ്രധാന മന്ത്രിയായിമദ്രാസില്‍ മന്ത്രിസഭ.

1938 മലബാറില്‍ നിന്ന് കോങ്ങാട്ടില്‍ രാമന്‍ മേനോന്‍ മന്ത്രിസഭയില്‍.മലബാറില്‍ മുസ്ളീം ലീഗ് ഒരു നിര്‍ണായക ശക്തിയായിത്തുടങ്ങി.

അഖില കൊച്ചി രാഷ്ട്രീയ സമ്മേളനം തൃശൂരില്‍ ഡോ. പട്ടാഭിസീതരാമയ്യ അധ്യക്ഷന്‍.

കൊച്ചിയില്‍ ഉത്തരവാദഭരണ പ്രക്ഷോഭണം നടത്താന്‍ തീരുമാനിച്ചു.




1938 ഹരിഹരപുരയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനം, നാട്ടുരാജ്യങ്ങളുടെ മേല്‍ മുന്പ് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു ഇതനുസരിച്ച് തിരുവിതാംകൂറിലും കൊച്ചിയിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ശക്തമായി.

തിരുവിതാംകൂറിലെ ശ്രീമൂലം അസംബ്ളിയില്‍ടി. എം. വറു"ീസ് ഉത്തരവാദഭരണം ആവശ്യപ്പെട്ടുകൊണ്ടുളള പ്രമേയം അവതരിപ്പിച്ചു. പട്ടം താണുപിളള പ്രമേയത്തെ പിന്താങ്ങി പ്രസംഗിച്ചു.(ഫെ.2)

തിരുവനന്തപുരത്ത് . നാരായണപിളളയുടെ വക്കീലാഫീസില്‍ ഫെബ്രുവരി 23, 25 തീയതികളില്‍ ശ്രീ. സി. വി. കുഞ്ഞിരാമന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ യോഗം തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപീകരിച്ചു.

പട്ടം താണുപിളളയെ സംഘടനയുടെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. പ്രായപൂര്‍ത്തി വോട്ടവകാശം, ഉത്തരവാദഭരണം, ന്യൂനപക്ഷ താല്‍പ്പര്യങ്ങളുടെ സംരക്ഷണം. ഇവയായിരുന്നു. സംഘടനയുടെ ലക്ഷ്യങ്ങള്‍. കൊച്ചിയില്‍ കൊച്ചിന്‍ കോണ്‍ഗ്രസ് എന്ന മറ്റൊരു സംഘടന കൂടി രൂപമെടുത്തു.

ജയപ്രകാശ് നാരായണന്‍റെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ്സിന്‍റെ 9-ാം പ്രൊവിഷ്യന്‍ സമ്മേളനം കോഴിക്കോട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേമേലുളള നിരോധനം നീക്കണമെന്നാവശ്യപ്പെട്ടു.

തിരുവിതാംകൂറര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്‍റെ ആഭിമുഖ്യത്തില്‍ തിരുവിതാംകൂറില്‍ നിയമലംഘന പ്രക്ഷോഭണം ( ആഗ. 26 മുതല്‍) ശംഖുമുഖം കടപ്പുറത്തു നടന്ന യോഗത്തില്‍ പ്രസംഗിച്ച പട്ടവും വറുഗീസും അറസ്റ്റില്‍. എ. നാരായണപിളളയുടേമേല്‍ രാജ്യദ്രോഹക്കുറ്റം.

നെയ്യാറ്റിന്‍ കരയില്‍ പ്രക്ഷോഭകാരികള്‍ക്കു നേരെ പോലീസ് വെടിവെയ്പ്.

ആലപ്പുഴയില്‍ മഹായോഗവും പ്രകടനവും . പൊലീസ് വെടിവെയ്പ്പ് അവിടെയും.
ദിവാന്‍ സര്‍. സി. പി. രാമസ്വാമി അയ്യരുടെ കൊളളുതായ്മകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടും അദ്ദേഹത്തെ മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ടും തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് മഹാരാജാവിന് നിവേദനം നല്‍കി.

തിരുവിതാം കൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിനെയും യൂത്ത് ലീഗിനെയും ഗവണ്‍മെന്‍്് നിരോധിച്ചു.
നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്തു ജയിലിലാക്കുകയും സംഘടന നിരോധിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് തിരുവിതാം കൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്‍റെ ആക്ക്ഷന്‍ കൗണ്‍സില്‍ എറണാകുളത്തു നിന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പലേടത്തും പൊലീസ് മര്‍ദ്ദനങ്ങള്‍, വെടിവെയ്പുകള്‍.

ഒക്ടോബര്‍ 23-ാം തീയതി മഹാരാജാവിന്‍റെ തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്പോള്‍ ആക്ഷന്‍ കൗണ്‍സിലിന്‍റെ തീരുമാനപ്രകാരം ഡിക്ടേറ്ററായി തെരഞ്ഞെടുക്കപ്പെട്ട അക്കമ്മ ചെറിയാന്‍ ഒരു കൂറ്റന്‍ പ്രകടനം തിരുവനന്തപുരത്തു നയിച്ചു.

ഇതിനെ തുടര്‍ന്ന് സ്റ്റേറ്റ് കോണ്‍ഗ്രസിന്‍റെയും യൂത്ത് ലീഗിന്‍റെയും നിരോധനം നീക്കി. നേതാക്കളെ വിട്ടു.
കൊച്ചിയില്‍ ദ്വിഭരണ സന്പ്രദായം ഏര്‍പ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പു നടന്നു.
അന്പാട്ട് ശിവരാമമേനോന്‍റെ നേതൃത്വത്തില്‍ കൊച്ചിന്‍ കോണ്‍ഗ്രസ് മന്ത്രിസഭ(ജൂണ്‍17). ശിവരാമമേനോന്‍റെ ചരമത്തെത്തുടര്‍ന്ന് ഡോ. എ. ആര്‍ മേനോന്‍ മന്ത്രിയായി (ഓഗസ്റ്റ് )
ദിവാന്‍ ഭരണത്തിനെതിരെ പ്രവര്‍ത്തിച്ചതിന് മലയാള മനോരമയുടെ ലൈസന്‍സ് റദ്ദാക്കി. ഓഫീസും പ്രസ്സും മുദ്രവെച്ചു പൂട്ടി. പത്രാധിപര്‍ കെ. സി. രാമന്‍മാപ്പിളയെ ജയിലിലടച്ചു. ( സെപ്തം10)

1939. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി കമ്യൂണിസ്റ്റ് പാര്‍ട്ടിയായി

1940 -41 ഇടതുപക്ഷക്കാരുടെ സാമ്രാജ്യവിരുദ്ധസമരങ്ങള്‍

1941 - എസ്. നീലകണ്ഠ അയ്യര്‍ പ്രസിഡണ്ടും വി. ആര്‍. കൃഷ്ണനെഴുത്തച്ചന്‍. സെക്രട്ടറിയുമായി കൊച്ചി രാജ്യപ്രജാമണ്ഡലം സ്ഥാപിക്കപ്പെട്ടു.
കയ്യൂര്‍ സമരം
എറണാകുളത്ത് ദീനബന്ധു പത്രവും തൃശൂരില്‍ എക്സ്പ്രസ് പത്രവും തുടങ്ങി.

1942- അഖിലേന്ത്യാ തലത്തില്‍നടന്ന ക്വിറ്റിഡ്യാ സമരത്തിന്‍റെ ഭാഗമായി പലേടത്തും പ്രക്ഷോഭണങ്ങള്‍ പൊലിസ് മര്‍ദ്ദനം.
കീഴരിയൂരില്‍ ബോംബ് കേസ് ഡൊ. കെ. ബി. മേനോനും 12 കൂട്ടാളികള്‍ക്കും നീണ്ട 12 വര്‍ഷത്തെ ജയില്‍ ശിക്ഷ.
കൊച്ചി രാജ്യസഭാ പ്രജാമണ്ഡലത്തിന്‍റെ ഒന്നാം വാര്‍ഷികം ഇരിഞ്ഞാലക്കുടയില്‍. സമ്മേളനം ഗവണ്‍മെന്‍റ് നിരോധിച്ചുവെങ്കിലും. സംഘാടകര്‍ നിരോധനം വക വയ്ക്കാതെ വാര്‍ഷികം ആഘോഷിച്ചു.

1943. നാല് കയ്യൂര്‍ സമരസഖാക്കളെ തൂക്കിക്കൊന്നു.

1946 കരിവെളളൂര്‍ സംഭവം.

പുന്നപ്ര വയലാര്‍ സമരം. ആലപ്പുഴ- ചേര്‍ത്തല ഭാഗത്ത് പട്ടാള ഭരണം.

മുസ്ളീം ലീഗ്മലബാറില്‍ പ്രത്യക്ഷ സമരദിനം ആചരിച്ചു.
നിയമപാലനവും ധനകാര്യവും ഒഴിച്ചുളള വകുപ്പുകള്‍ ജനകീയ മന്ത്രിമാര്‍ക്കു നല്‍കുന്നതാണെന്ന് കൊച്ചി രാജാവ് വിളംബരം പുറപ്പെടുവിച്ചു
.
ഐക്യ കേരളം സ്ഥാപിക്കാന്‍ സമ്മതമാണെന്നു കൊച്ചി രാജാവ് നിയമസഭയ്ക്കു എഴുതി.

1947 തിരുവനന്തപുരത്ത് വെടിവെയ്പ് 30 പേര്‍ മരിച്ചു. (ജൂലൈ13)

ദിവാന്‍ സി. പി. രാമസ്വാമി അയ്യരെ വെട്ടി പരിക്കേല്‍പ്പിച്ചു. (ജൂലൈ 25)

-സി. പി. രാമസ്വാമി അയ്യര്‍ ദിവാന്‍ പദം രാജിവെച്ചു.(ആഗസ്റ്റ് 19)

-തിരുവിതാംകൂറില്‍ ഉത്തരവാദഭരണം ഏര്‍പ്പെടുത്തി.( സെപ്തം.4)

രാജേന്ദ്ര മൈതാനം സംഭവത്തെത്തുടര്‍ന്ന് പ്രജാമണ്ഡലം മന്ത്രിസഭ രാജിവെച്ചു.






Share this Story:

Follow Webdunia malayalam