Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിഷ് കാമിയായ മാധവന്‍ നായര്‍

നിഷ് കാമിയായ മാധവന്‍ നായര്‍
FILEFILE
കെ .മാധവന്‍ നായര്‍ ഇല്ലായിരുന്നുവെങ്കില്‍ - വേണ്ടെന്നു വച്ചിരുന്നെങ്കില്‍ - മാതൃഭൂമി പത്രം ഉണ്ടാകുമായിരുന്നില്ല . ഭാര്യയുടെ കെട്ടു താലി പണയം വെച്ച് പത്രം നടത്തിയ മഹദ് വ്യക്തിയായിരുന്നു അദ്ദേഹം.

മാപ്പിള ലഹള കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് ആപത്തുകളെ കൂസാതെ സമാധാനസ്ഥാപനാര്‍ത്ഥം ഏറനാട്ടിലെ കുഗ്രാമങ്ങളില്‍ ഹിന്ദുക്കളും മുസ്ളീങ്ങളുമായ സാമാന്യ ജ-നങ്ങള്‍ക്കിടയില്‍ രാവും പകലും വിശപ്പും ദാഹവും ഓര്‍ക്കാതെ അദ്ദേഹം സഞ്ചരിച്ചു.

1933 സെപ്റ്റംബര്‍ 28ന് മാധവന്‍ നായര്‍ അന്തരിച്ചു. 1882 ഡിസംബര്‍ രണ്ടിനു മലപ്പുറത്താണ് ജനിച്ചത്. പ്രമുഖ പത്രപ്രവര്‍ത്തകന്‍ മോഹന്‍ദാസ് രാധാകൃഷ്ണന്‍ മകനാണ്.

മാതൃഭൂമി പത്രം തുടങ്ങുന്നതിനുള്ള ശ്രമങ്ങളില്‍ മുന്നിട്ടുനിന്നു പ്രവര്‍ത്തിച്ച അദ്ദേഹം ആദ്യം അതിന്‍റെ മാനേജ-ിംഗ് ഡയറക്ടറും പിന്നെ മാനേജ-രുമായിരുന്നു. മാനേജ-ിംഗ് ഡയറക്ടറായിരുന്നിട്ടും തന്‍റെ ചില രാഷ്ട്രീയ നടപടികളെ മാതൃഭൂമി മുഖപ്രസംഗങ്ങളിലൂടെ നിശിതമയി വിമര്‍ശിക്കുന്നത് അദ്ദേഹം തടസ്സപ്പെടുത്തിയില്ല.

നിഷ്കാമിയായ പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. വര്‍ഗ്ഗീയ ലഹള നടക്കുന്നതിനിടെ അവിടെക്ക് ഇറങ്ങിത്തിരിക്കാനും സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും ചങ്കൂറ്റം കാണിച്ച നേതാവയിരുന്നു അദ്ദേഹം.1920 ലെ നാഗ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തീര്‍പ്പു പ്രകാരം രൂപം കൊണ്ട കെ.പി.സി.സി യുടെ ആദ്യത്തെ സെക്രട്ടറിയായി തെരഞ്ഞെടുത്തതു മാധവന്‍ നായരെയാണ്.

കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന്‍റെ ആദ്യകാല ചരിത്രമാണ് കാരുതൊടിയില്‍.മാധവന്‍നായരുടെ ജ-ീവചരിത്രം. 1916 ല്‍ കെ.പി.കേശവമേനോനോടൊപ്പം പൊതുജ-ീവിതം തുടങ്ങിയ അദ്ദേഹം മരണം വരെ കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക ജ-ീവിതത്തില്‍ നിറഞ്ഞുനിന്നു.


ദേശീയ സ്വാതന്ത്ര്യപ്രവര്‍ത്തനം, ഖിലാഫത്ത് പ്രവര്‍ത്തനം, അക്കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനം, വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം, മാതൃഭൂമി പത്രത്തിന്‍റെ ഉദ്ഭവം എന്നീ കാര്യങ്ങളൊക്കെ അനുസ്മരിക്കുമ്പോള്‍ മാധവന്‍നായരും അനിവാര്യമായും അനുസ്മരിക്കപ്പെടുന്നു. മലബാര്‍ കലാപം എന്ന വിശിഷ്ട ഗ്രന്ഥത്തിന്‍റെ കര്‍ത്താവുമാണദ്ദേഹം.

മലപ്പുറം ആംഗ്ളോ വെര്‍ണാകുലര്‍ സ്കൂള്‍, മഞ്ചേരി ഹൈസ്കൂള്‍, പാലക്കാട് വിക്ടോറിയ കോളേജ-് ഹൈസ്കൂള്‍, കോട്ടയം സി.എം.എസ്.കോളജ-്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ-് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

ബിരുദമെടുത്തശേഷം കുറച്ചുകാലം തിരുവല്ല എം.ജ-ി.എം.ഹൈസ്കൂളില്‍ അദ്ധ്യാപകനായി. അക്കാലത്ത് സര്‍ദാര്‍ കെ.എം.പണിക്കര്‍, മാധവന്‍ നായരുടെ വിദ്യാര്‍ത്ഥിയായിരുന്നു. അദ്ധ്യാപകവൃത്തി വിട്ടു മാധവന്‍ നായര്‍ മദ്രാസില്‍ ചെന്ന് 1909 ല്‍ നിയമപഠനം പൂര്‍ത്തിയാക്കി മഞ്ചേരിയില്‍ പ്രാക്ടീസ് തുടങ്ങി.

1915 മുതല്‍ തന്നെ മാധവന്‍ നായരുടെ പൊതുപ്രവര്‍ത്തനവും തുടങ്ങി. 1917 ല്‍ തളിക്ഷേത്ര റോഡില്‍ താണജ-ാതിക്കാര്‍ക്കുള്ള നിരോധനം ലംഘിച്ച് അദ്ദേഹം കേശവമേനോന്‍, മഞ്ചേരി രാമയ്യര്‍ എന്നിവരുടെ കൂടെ കൃഷ്ണന്‍ വക്കീലിനെ കൂട്ടി യാത്ര നടത്തി. കൃഷ്ണന്‍ വക്കീലിനെ ആരും തടഞ്ഞില്ല. അതോടെ തളി റോഡിലെ തീണ്ടല്‍ പ്രശ്നവും തീര്‍ന്നു.

1916 ല്‍ മലബാറില്‍ ആരംഭിച്ച ഹോം റൂള്‍ പ്രസ്ഥാനത്തിന്‍റെ സജ-ീവ പ്രവര്‍ത്തകനായി. 1916 ല്‍ മലബാറില്‍ ആരംഭിച്ച ഹോം റൂള്‍ പ്രസ്ഥാനത്തിന്‍റെ സജ-ീവ പ്രവര്‍ത്തകനായി. മാധവന്‍ നായര്‍.

1924 ല്‍ വൈക്കം സത്യാഗ്രഹം സംഘടിപ്പിക്കുന്നതിലും നടത്തിക്കുന്നതിലും സജ-ീവമായ പങ്കുവഹിച്ചു മാധവന്‍ നായര്‍ 1930 ല്‍ അറസ്റ്റിലായി. അഞ്ചു മാസത്തെ തടവും കിട്ടി.

അധികം നാള്‍ ജ-ീവിച്ചിരിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല പക്ഷെ അരനൂറ്റണ്ടിലേറെയുള്ള ജ-ീവിത കാലത്തിനിടെ അദ്ദേഹം അന്നത്തെ എല്ലാ രാഷ്ട്രീയ സമൂഹിക ഔന്നത്യങ്ങളിലും എത്തിച്ചേര്‍ന്നു.

ഈ പ്രവര്‍ത്തനങ്ങളിലൂടെ ഒന്നും നേടിയില്ല അദ്ദേഹം. ത്യാഗമെന്നതേ നേട്ടം എന്നായിരുന്നു അദ്ദേഹത്തിന്‍റെ സിദ്ധാന്തം. അദ്ദേഹത്തിന്‍റെ ജ-ീവിത കഥ പുതിയ തലമുറ അറിയേണ്ടതാണ്; പഠിക്കേണ്ടതാണ്.

Share this Story:

Follow Webdunia malayalam