Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗാന്ധി പുണ്യം നിറയും ക്ഷേത്രം!

അവിനാശ് ബി

ഗാന്ധി പുണ്യം നിറയും ക്ഷേത്രം!

അവിനാഷ്. ബി

PRO
സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാവിന് നാം എന്തെങ്കിലും മടക്കി നല്‍കിയിട്ടുണ്ടോ? എന്നാല്‍ കേട്ടോളൂ, മഹാത്മാവിനെ ക്ഷേത്രത്തില്‍ കുടിയിരുത്തി ഈശ്വര തുല്യം ആരാധിക്കുന്നവരുമുണ്ട്. മഹാത്മാ ഗാന്ധിയുടെ പ്രതിമയെ എന്നും ഇവിടെ ആരാധിക്കുന്നു.

ഗാന്ധിജി മിക്കവാറും വിസ്മരിക്കപ്പെടുകയും രാഷ്ട്രീയക്കാര്‍ വോട്ടിന് വേണ്ടി മാത്രം അദ്ദേഹത്തിന്‍റെ പേര് ഉപയോഗിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ ഇത്തരം ആരാധന മഹാത്മാവിനുള്ള അതുല്യമായ ആരാധന തന്നെയാണ്. കര്‍ണാടകത്തിലെ തീരനഗരമായ മംഗലാപുരത്തു നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂര്‍‌-മാംഗ്ലൂര്‍ ദേശീയ പാതയിലാണ് ഇത്. കന്‍‌കനഡിയിലെ ശ്രീ‍ ബൈദര്‍കല ഗരദി ക്ഷേത്ര പരിസരത്താണ് ഗാന്ധിജിക്ക് വേണ്ടിയും ക്ഷേത്രം നിര്‍മ്മിച്ചിട്ടുള്ളത്.

ഇവിടം വ്യത്യസ്തമായ ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്. തുളു നാടോടിക്കഥയിലെ പ്രസിദ്ധ പോരാളികളായ കോടി, ചെന്നയ എന്നിവര്‍ക്കാണ് ക്ഷേത്രം സമര്‍പ്പിച്ചിട്ടുള്ളത്. ബ്രഹ്മ ബൈദര്‍കല ഗരദി ക്ഷേത്രം എന്നും ഇവിടം അറിയപ്പെടുന്നു.

webdunia
PRO
കോഡമന്തായ ആണ് ഈ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. കോടി, ചെന്നയ എന്നീ പോരാളികളും അവരുടെ സഹോദരിയായ മയന്‍ഡലും ഇവിടെ ആരാധിക്കപ്പെടുന്നുണ്ട്. ഇത് കൂടാതെ ശ്രീനാരായണ ഗുരു, ഗണപതി, ബാല പരമേശ്വരി, ആനന്ദ ഭൈരവ, സുബ്രമണ്യന്‍ തുടങ്ങിയ പ്രതിഷ്ഠകളുമുണ്ട്.

webdunia
PRO
പോരാളികള്‍ ആയുധ പരിശീലനം നടത്തിയിരുന്ന പരമ്പരാഗത ഗോദകളാണ് ഗരദികള്‍. കോടി, ചെന്നയ എന്നിവര്‍ ഇവിടെ പരിശീലനം നടത്തിയിരുന്നു. ഈ പോരാളികളുടെ വീര്യത്തിന്‍റെയും പരാക്രമങ്ങളുടെയും കഥകള്‍ ഇവിടെ നിറഞ്ഞ് നില്‍ക്കുന്നു. ഈശ്വരന്‍റെ അവതാരങ്ങളായാണ് പ്രദേശവാസികള്‍ ഈ സഹോദരങ്ങളെ കാണുന്നത്.

ഗരദി ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത് 1874 മാര്‍ച്ച് നാലിനാണ്. ക്ഷേത്ര മാനേജരായിരുന്ന സോമപ്പ പന്‍ഡിറ്റ്, പ്രസിഡന്‍റ് നരസസപ്പ സാലിയന്‍ എന്നിവരാണ് 1948 ല്‍ ക്ഷേത്രം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. മഹാത്മ ഗാന്ധിയുടെ പ്രതിമ വെങ്കപ്പ പൂജാരി സംഭാവന ചെയ്തു.

മഹാത്മാ ഗാന്ധിക്ക് പുരോഹിതര്‍ ദിവസവും പാല്‍, നേന്ത്രപ്പഴം ചോറ് എന്നിവ നിവേദ്യമായി നല്‍കുന്നു. ഗാന്ധി ജയന്തി ദിനത്തില്‍ എല്ലാ പ്രതിഷ്ഠകള്‍ക്കും പ്രത്യേക പൂജ നല്‍കുന്നു. ബ്രഹ്മാവ്, ഗണപതി എന്നീ ദേവതകളെ പല്ലക്കിലേറ്റി ഘോഷയാത്രയുമുണ്ട്.

ഗാന്ധിജിയുടെ പ്രതിഷ്ഠ പുസ്തകം വായിച്ച് കൊണ്ടിരിക്കുന്ന നിലയിലുള്ളതാണ്. ക്ഷേത്രത്തില്‍ എത്തുന്നവര്‍ അക്രമരാഹിത്യത്തിനും സമാധാനത്തിനും ജീവിതത്തില്‍ ഊന്നല്‍ നല്‍കിയ ഈ മഹാത്മാവിനെ ആദരപൂര്‍വ്വം വണങ്ങുന്നു.

webdunia
PRO
സ്വാതന്ത്ര്യ ദിനത്തിലും ഗാ‍ന്ധിജിയുടെ ജന്മ ദിനത്തിലും രക്തസാക്ഷി ദിനത്തിലും ഇവിടെ വന്‍ ജനത്തിരക്ക് ഉണ്ടാവാറുണ്ട്.

Share this Story:

Follow Webdunia malayalam