ഊട്ടിയില്‍ ആദിവാസി സാംസ്കാരിക കേന്ദ്രം വരുന്നു
ചെന്നൈ , ചൊവ്വ, 13 ഓഗസ്റ്റ് 2013 (12:08 IST)
തമിഴ്‌നാട് സര്‍ക്കാര്‍ പത്തു കോടി രൂപ മുതല്‍ മുടക്കി ഊട്ടിയില്‍ ആദിവാസി സാംസ്കാരിക കേന്ദ്രം ആരംഭിക്കുന്നു. ഗവേഷകര്‍ക്കും പ്രയോജനകരമായ വിധത്തിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനമെന്നു മുഖ്യമന്ത്രി ജയലളിത അറിയിച്ചു.ബൊട്ടാണിക്കല്‍ ഗാര്‍ഡനു സമീപം രണ്ടുനില കെട്ടിടത്തിലായിരിക്കും കേന്ദ്രം പ്രവര്‍ത്തിക്കുക. ആയിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, പ്രദര്‍ശന ഹാള്‍, മ്യൂസിയം, ഷോപ്പിങ് കോംപ്ലക്സ് എന്നിവ ഉള്‍പ്പെട്ടതായിരിക്കും കേന്ദ്രം. ഊട്ടിയിലെ മനോഹാരിത കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നതാണ്, അതിനാല്‍ ഇവിടെ ആരംഭിക്കുന്ന സാംസ്കാരിക കേന്ദ്രം കൂടുതല്‍ പ്രശസ്തിയിലേക്ക് ഉയരുമെന്നതില്‍ സംശമില്ലയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
Follow Webdunia malayalam