മഞ്ഞില്‍ കുളിച്ച് ഷിംലയും മണാലിയും; കൂട്ടിന് കുറെ ഹണിമൂണ്‍ സ്വപ്നങ്ങളും
ഷിംല , വ്യാഴം, 23 ജനുവരി 2014 (15:09 IST)
ജനുവരിയിലെ മനോഹരമായ മഞ്ഞു താഴ്വരകളാണ് ഷിംലയും മണാലിയും. ഹിമാചല്‍ പ്രദേശിന്റെ വശ്യസൌന്ദര്യം മുഴുവനായി ഹൃദയങ്ങളില്‍ പതിപ്പിക്കാന്‍ ഈ രണ്ട് പ്രദേശങ്ങള്‍ക്ക് കഴിയും.
നവംബര്‍ മുതല്‍ ഫെബ്രുവരി അവസാനം വരെയാണ് ഈ രണ്ട് പ്രദേശങ്ങളും മഞ്ഞില്‍ നീരാടുന്നത്. പലപ്പോഴും മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്ന് പോകുന്ന ഈ പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ രാത്രി കാലങ്ങള്‍ കഴിച്ച് കൂട്ടുന്നത് ഏറെ പണിപ്പെട്ടാണ്.