ഇന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രമായ വാരണാസിയിലേ ദിനം പ്രതി ആയിരക്കണക്കിന് ഭക്തരാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേരുന്നത്. ഉത്തര്‍പ്രദേശില്‍ ഗംഗാ നദിക്കരയിലുള്ള ഈ ക്ഷേത്രനഗരം ബനാറസ്, കാശി എന്നീ പേരുകളിലും അറിയപ്പെടുന്നു.
മഹാഭാരതത്തിലും ബുദ്ധമതത്തിന്‍റെ ജാതകകഥകളിലും പലവട്ടം പരാമര്‍ശിക്കപ്പെട്ടിട്ടുള്ള വാരാണ്‍സിയെ കുറിച്ച് മാര്‍ക്‍ ട്വയിനിനെ പോലെയുള്ള വിശ്വസാഹിത്യകാരന്‍മാരും തങ്ങളുടെ കൃതികളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പരമശിവനുമായി അഭേദ്യമായ ബന്ധമാണ് കാശിക്ക് കല്‍പ്പിക്കപെടുന്നത്. പാര്‍വതി പരിണയത്തിന് ശേഷം ശിവ ഭഗവാന്‍ തന്‍റെ പരിവാരങ്ങള്‍ക്കൊപ്പം ഇവിടെ താമസിച്ചിരുന്നു എന്നാണ് വിശ്വാസം.
പുണ്യ നദിയായ ഗംഗയാണ് വാരണാസിയിലെ മറ്റൊരു പ്രധാന ആകര്‍ഷണം. കൈലാസത്തിലെ പരമശിവന്‍റെ ജടയില്‍ നിന്ന് നേരിട്ട് ഭൂമിയിലേക്ക് ഒഴുകിയിറങ്ങിയ നദിയാണ് ഗംഗ് എന്നാണ് ഐതീഹ്യം. അതിനാല്‍ തന്നെ ഗംഗയിലെ സ്നാനം പാപമോചനം നല്‍കുമെന്നും വിശ്വസിക്കപ്പെടുന്നു.
മോക്ഷപ്രാപ്തി തേടിയാണ് ജീവിതയാത്രയുടെ അവസാനത്തില്‍ പലഭക്തരും ഇവിടെ എത്തുന്നത്. നദിക്കരയിലെ സ്നാന ഘട്ടങ്ങളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ബുദ്ധമത വിശ്വാസികള്‍ക്കും ഏറെ പ്രാധാന്യമുള്ള തീര്‍ത്ഥാടന കേന്ദ്രമാണ് വാരണാസി. ഇവിടെ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള സാരാനാഥിലാണ് ഗൌതമ ബുദ്ധം ബി സി 500ല്‍ തന്‍റെ ആദ്യ പ്രഭാഷണം നടത്തിയത്.
കാശി വിശ്വനാഥ ക്ഷേത്രമാണ് ഇവിടത്തെ പ്രധാന ക്ഷേത്രമെങ്കിലും മറ്റ് ദൈവങ്ങളെയും പ്രതിഷ്ഠിച്ചിട്ടുള്ള നൂറുകണക്കിന് ക്ഷേത്രങ്ങള്‍ വാരണാസിക്ക് ചുറ്റുമുണ്ട്. ഭാരത് മാതാ ക്ഷേത്രം, തുള്‍സി മാനസ് ക്ഷേത്രം, അലാംഗഢ് പള്ളി തുടങ്ങിയവയാണ് വാരണാസിയിലെ പ്രധാന ആരാധനാലയങ്ങള്‍. മുഗള്‍ ഭരണത്തിന്‍റെ ശേഷിപ്പുകള്‍ പേറുന്ന സ്മാരകങ്ങളും ഇവിടെയുണ്ട്. ചരിത്ര സമരണകള്‍ പുതുക്കുന്ന ആര്‍ക്കിയോളജിക്കല്‍ മ്യൂസിയവും ഇവിടെയുണ്ട്. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയാണ് ഇവിടത്തെ മറ്റൊരു പ്രശസ്ത കേന്ദ്രം.
ഐതീഹ്യങ്ങളെന്തായാലും വാരണാസിയിലേക്കുള്ള യാത്രം മനം കുളിര്‍പ്പിക്കുന്നതാണെന്നും മനസ് ശുദ്ധമാക്കി പുതുജീവന്‍ നല്‍കുമെന്നുമാണ് ഇവിടം സന്ദര്‍ശിച്ചിട്ടുള്ള സഞ്ചാരികള്‍ സാക്‍ഷ്യപ്പെടുത്തുന്നത്.
ബബത്പൂരാണ് വാരണാസിക്ക് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. വാരണാസിയും മുഗള്‍ സരായിയുമാണ് പ്രധാന റെയില്‍വേ ജംഗ്ഷനുകള്‍. രാജ്യത്തിന്‍റെ എല്ലാ ഭാഗത്ത് നിന്നും ഇവിടേയ്ക്ക് ട്രെയിന്‍ സര്‍വീസുകളുണ്ട്.