എം മുകുന്ദന്റെ തൂലികയിലൂടെ മലയാളിയുടെ മനസില് ഗൃഹാതുരത്വം വിതറിയ മാഹി (മയ്യഴി) എന്ന പഴയ ഫ്രഞ്ച് കോളനി ലോകത്തിലെ രാജ്യത്തെ ഏറെ ശ്രദ്ധേയമായ ടൂറിസം കേന്ദ്രമായി വളരുകയാണ്. പുതുച്ചേരി സംസ്ഥാനത്തിന്‍റെ ഭാഗമായ മാഹി എന്ന ഭൂമിശാസ്ത്രപരമായി കേരളത്തിന്‍റെ ഉള്ളിലാണ്.
മയ്യഴി പുഴയുടെ കനിവില്‍ ലഭിച്ച പ്രകൃതി സൌന്ദര്യത്തിന് പുറമേ ഫ്രഞ്ച് ഭരണത്തിന്‍റെ സാംസ്കാരിക, ഭൌതിക ശേഷിപ്പുകളും ചരിത്രപരമായ പ്രത്യേകതകളും മയ്യഴിയിലേക്ക് നിരവധി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.
ഏകദേശം ഒമ്പത് ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള മാഹി എന്ന കൊച്ചു പട്ടണം കോഴിക്കോട് ജില്ലയിലെ വടകരയക്കും കണ്ണൂര്‍ ജില്ലയിലെ തലശേരിക്കുമിടയിലാണ് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് നിന്ന് 58 കിലോമീറ്റര്‍ അകലെയാണ് മാഹി. അതേ സമയം മാഹി ഉള്‍പ്പെടുന്ന പോണ്ടിച്ചേരി സംസ്ഥാനത്തേയ്ക്ക് ഇവിടെ നിന്ന് 630 കിലോമീറ്റര്‍ ദൂരമുണ്ട്.
ഫ്രഞ്ച് ഭരണത്തിന് എതിരെ ശക്തമായ സ്വാതന്ത്ര്യ സമരം നടത്തിയതിന്‍റെ ചരിത്രവും മാഹിക്കുണ്ട്. ഇതിന്‍റെ എന്ന സ്മരണാര്‍ത്ഥം രൂപം തയാറാക്കിയ രബീന്ദ്രനാഥ ടാഗോര്‍ പാര്‍ക്കാണ് മാഹിയിലെ ഒരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണം. മയ്യഴി പുഴയും ഇവിടെത്തെ ബോട് ഹൌസും ഇവിടെ നിന്ന് കാണുന്ന് സൂര്യാസ്തമയുവുമൊക്കെ മാഹിയിലെത്തുന്ന സഞ്ചാരികള്‍ക്ക് അപൂര്‍വ അനുഭവങ്ങളാകും.
മയ്യഴിപ്പുഴയിലൂടെ സഞ്ചാരികള്‍ക്ക് ബോട്ട് സവാരി നടത്താന്‍ അവസരമുണ്ട്. മയ്യഴി തീരത്തെ വിളക്ക് മരവും ഫ്രഞ്ച് കോട്ടയുടെ അവശിഷ്ടങ്ങളും സഞ്ചാരികളുടെ മനസ് കുളിര്‍പ്പിക്കും. തച്ചോളി ഒതേനന്‍റെ കോട്ട, പുഴക്കല്‍ ജുമാ മസ്ജിദ്, സെന്‍റ് തെരേസാ പള്ളി, ശ്രീകൃഷ്ണ ക്ഷേത്രം, ശ്രീനാരായണ മഠം, സെന്‍റ് ജോര്‍ജ് കോട്ട തുടങ്ങിയവയാണ് ഇവിടത്തെ മറ്റു ആകര്‍ഷണങ്ങള്‍.
തെക്ക് നിന്ന് കണ്ണൂരിലേക്ക് പോകുന്ന എല്ലാ ട്രെയിനുകളും മാഹി വഴിയാണ് കടന്നു പോകുന്നത്. കോഴിക്കോടാണ് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്. മികച്ച താമസ സൌകര്യങ്ങളും മാഹിയിലുണ്ട്.